സമാധാന ശ്രമങ്ങളോട് ഓര്‍ത്തഡോക്സ് സഭ നിസഹകരിച്ചിട്ടില്ല: മാര്‍ ദീയസ്ക്കോറോസ്
മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കുവാനുള്ള പരിശ്രമങ്ങളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറുകയോ നിസ്സഹകരിക്കുകയോ ചെയ്തിട്ടില്ല എന്ന് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് വ്യക്തമാക്കി. ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയുടെയും 1934-ലെ മലങ്കര സഭാ ഭരണഘടനയുടെയും അടിസ്ഥാനത്തില്‍…