മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ടിനേജ് കുട്ടികള്‍ക്ക് വേണ്ടിയും കുടുംബങ്ങള്‍ക്ക്വേണ്ടിയും കൗൺസിലിംഗ് ക്ലാസുകൾ “ON TRACK to success” സംഘടിപ്പിക്കുന്നു. ജീവിതത്തെ നേരായ വഴികളിലൂടെ നയിച്ച് എങ്ങനെ ജീവിതവിജയം നേടാം എന്ന വിഷയത്തെ ആസ്പതമാക്കിയുള്ള ക്ലാസുകൾ 2018 സെപ്റ്റംബര്‍ 19,20 (ബുധന്‍, വ്യാഴം) തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടക്കും. 19 ന് രാവിലെ 9.30 ന് ഉദ്ഘാടനവും 10.00 മുതല്‍ വൈകിട്ട് 3.30 വരെടിനേജ് കുട്ടികള്‍ക്കായും 20 ന് വൈകിട്ട് സന്ധ്യ നമസ്ക്കാരത്തിനു ശേഷം 7.30 മുതല്‍ 9.00 വരെ കുടുംബ ജീവിതംനയിക്കുന്നവര്‍ക്കുവേണ്ടിയും ആണ് കൗണ്‍സിലിങ്ങ് ക്ലാസ് നടക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരി, ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട്, ബദനി ഹില്‍സ്, പ്രത്യാശ കൗണ്‍സിലിങ്ങ്സെന്റര്‍, മാവേലിക്കര ഭഗ്രാസനം തുടങ്ങി പല പ്രസ്ഥാനങ്ങളില്‍ കൗണ്‍സിലറായി സേവനം അനുഷ്ടിക്കുന്ന ശ്രീമതി മായ സൂസന്‍ ജേക്ക്ബ് ആണ് ഈ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോർഡിനേറ്റർമാരായ ബിനു വേലിയില്‍ (39440530), ഷിജു കെ. ഉമ്മന്‍ (36180736) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ അറിയിച്ചു.