ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ അനുശോചിച്ചു.

സിനിമാനടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ അനുശോചനം രേഖപ്പെടുത്തി. ഒരു തികഞ്ഞ സഭാസ്നേഹിയായിരുന്നു അദ്ദേഹം. പത്തനംതിട്ട പുത്തന്‍പീടിക സ്വദേശിയും പാലാരിവട്ടം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകാംഗവുമായ അദ്ദേഹം ആത്മീയ സംഘടനകളിലെല്ലാം ചെറുപ്പംകാലം മുതലെ പ്രവര്‍ത്തിച്ചിരുന്നു. ഒരു വൈദീകനായി തീരണമെന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതായി പലപ്പോഴും പ്രസ്താവിച്ചിട്ടുണ്ട്. സഭയുടെ ഏതൊരു പരിപാടിക്കും ക്ഷണിക്കപ്പെടുമ്പോഴെല്ലാം വന്നു സംബന്ധിക്കുവാനും ആത്മീയ നിറമുളള നല്ല ദൂതുകള്‍ നല്‍കുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മലയാള സിനിമാരംഗത്തിന് ക്യാപ്റ്റന്‍ രാജു നല്‍കിയിട്ടുളള സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ സഭയുടെ മുഴുവനുമുളളതായ ദു:ഖവും അനുശോചനവും അറിയിക്കുന്നു.