ഇന്ത്യയ്ക്ക് കേരളം നൽകിയ തലയെടുപ്പ്! | ജോജി സൈമൺ

സി. എം. സ്‌റ്റീഫൻ ഓർമയായിട്ട് ഇന്ന് നാലു പതിറ്റാണ്ട്

തിരുവനന്തപുരം: കോൺഗ്രസിന് ഒട്ടേറെ ദേശീയ നേതാക്കളെ സംഭാവന ചെയ്‌ത കേരളത്തിൽ നിന്നു പാർലമെന്ററി രംഗത്ത് ഒരു ‘പാൻ ഇന്ത്യൻ’ നേതാവുണ്ടായി ട്ടുണ്ടെങ്കിൽ അതു സി.എം.സ്‌റ്റീ ഫനാണ്. ഡൽഹിയിൽ എ.ബി.വാ ജ്പേയിക്കെതിരെ മത്സരിച്ച ഈ മാവേ ലിക്കരക്കാരൻ, കേന്ദ്രമന്ത്രിസഭയിലെത്തിയത് കർണാ ടകത്തിലെ ഗുൽബർഗിൽ ഉപതിര ഞ്ഞെടുപ്പു വിജയ ത്തിലൂടെയാണ്. ലോക്സഭയിൽ പ്രതിപക്ഷ നേതാവാകുന്ന കേരളത്തി ലെ ആദ്യ കോൺഗ്രസുകാരൻ എന്ന വിശേഷണവും സ്‌റ്റീഫനു സ്വന്തം. അദ്ദേഹം കടന്നുപോയിട്ട് ഇന്ന് 40 വർഷമാകുന്നു.

ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ പ്രതികാര നടപടിയാണു സി. എം. സ്റ്റീഫൻ എന്ന നേതാവിനെ കോൺഗ്രസ് രാഷ്ട്രീയത്തിനു സംഭാവന ചെയ്‌തത്‌. നിയമ ബിരുദധാരിയെങ്കിലും ഹൈദരാ ബാദിലും മുംബൈയിലും പത്രപ്രവർത്തകനായിരുന്നു ആദ്യം നാട്ടിൽ മടങ്ങിയെത്തി പൗരപ്രഭ പത്രത്തിന്റെ മുഖ്യ പത്രാധിപരായി. ദിവാനെ എതിർത്തതിന്റെ പേരിൽ പത്രം പൂട്ടിയപ്പോൾ പഠി ച്ച പണി ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ കൊല്ലത്തെത്തി അഭിഭാ ഷകനായി.

മാവേലിക്കര ചെറുകോൽ ചെമ്പകശ്ശേരിൽ ഇ. മത്തായിയുടെ യും എസ്തേറിൻ്റെയും മകനായി 1918-ൽ ജനിച്ചു. 1951-ൽ കൊല്ലം ഡിസിസി പ്രസിഡൻറായ സ്‌റ്റീഫ നാണു കൊല്ലത്ത് പാർട്ടിക്കു സ്വന്തമായി ആസ്ഥാന മന്ദിരം നിർമിച്ചത്. നിയമസഭയിലേക്ക് ആദ്യമ ത്സരത്തിൽ 1957-ൽ തൃക്കടവൂരിൽ തോറ്റു. 60ൽ പക്ഷേ അവി ടെത്തന്നെ മത്സരിച്ചു ജയിച്ചു. 1965-ൽ പുനലൂരിൽ ജയിച്ചു. ഇടു ക്കിയിൽനിന്നും മൂവാറ്റുപുഴയിൽ നിന്നുമായി രണ്ടുതവണ ലോ കഭയിലെത്തി.

ഇന്ദിരാഗാന്ധിയോടൊത്ത് സി.എം. സ്‌റ്റീഫൻ

1969ലെ പാർട്ടി പിളർപ്പിൽ ഒപ്പം നിന്നു വിശ്വസ്തതത നേടിയ സ്‌റ്റീഫനെ ഇന്ദിരാഗാന്ധി ചേർ ത്തുനിർത്തി. ഇന്ദിരാഗാന്ധി റാ യ്ബറേലിയിൽ തോറ്റപ്പോൾ 1978-79 കാലത്ത് പ്രതിപക്ഷ നേത്യസ്‌ഥാനം ഏൽപിച്ചു. അടു ത്ത തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ എ.ബി.വാജ്പേയിയെ നേരിടാനുള്ള അപ്രതീക്ഷിത ദൗത്യമാണ് ഇന്ദിരാഗാന്ധി ഏൽപിച്ചത്. തോറ്റെങ്കിലും ഇന്ദിരാഗാന്ധിയോടുള്ള കൂറ് വീണ്ടും ജയിച്ചു. തൊട്ടു പിന്നാലെ ഗുൽബർഗിൽ ഉപ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ഇന്ദിരാഗാന്ധി സ്‌റ്റീഫനെ കേന്ദ്ര മന്ത്രിയാക്കി.

എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായിരിക്കെ 66-ാം വയസ്സിൽ മരണം. 1984 ജനുവരി 16-നു കട്ടപ്പനയിലെ യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ മരണം സംഭവിക്കുകയുമായിരുന്നു.