പ. ഔഗേന്‍ കാതോലിക്കാ ബാവായുടെ കുവൈറ്റ് സന്ദര്‍ശനം (1965)
എണ്ണപ്പാടങ്ങളില്‍ ബസ്രായില്‍ നിന്നു പിറ്റേദിവസം കുവൈറ്റിലേക്കുള്ള യാത്രയ്ക്കു ഞങ്ങള്‍ ധൃതഗതിയില്‍ ഒരുങ്ങുകയാണ്. ഞങ്ങളെ കുവൈറ്റിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിന് അവിടെ നിന്നും കോഴഞ്ചേരിക്കാരന്‍ ശ്രീ. തോമസ് മുന്‍കൂട്ടി ബസ്രായില്‍ എത്തി ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ തന്നെ താമസിച്ചിരുന്നു. ഫെബ്രുവരി 22-ാം തീയതി ദീവന്നാസ്യോസ് പൗലൂസ്…