സ്ത്രീ പ്രാതിനിധ്യം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍
സ്ത്രീ ശക്തീകരണ ദര്‍ശനങ്ങള്‍ക്ക് ശേഷം സഭയില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നത് 1987 കാലഘട്ടത്തിലാണ്. സ്ത്രീകള്‍ക്ക് വേദപഠനത്തിന് അവസരം നല്‍കണമെന്ന ആവശ്യം 1980-കളില്‍ ആരംഭിച്ചതിന്‍റെ രേഖകള്‍ ലഭ്യമാണ്: ‘സഭയിലെ മഠങ്ങളിലെ സിസ്റ്റേഴ്സ് മര്‍ത്തമറിയം സമാജം പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ തുടങ്ങിയ വനിതകള്‍ക്കായി പഴയ സെമിനാരിയിലെ…