പ. പരുമല തിരുമേനിയുടെ കോടതിമൊഴികള്‍ / ഡോ. എം. കുര്യന്‍ തോമസ്
മലങ്കരസഭയുടെ മഹാപരിശുദ്ധനായ പ. പരുമലത്തിരുമേനി കേവലം ഒരു പ്രാര്‍ത്ഥനാമനുഷ്യനും ആശ്രമവാസിയും മാത്രമായിരുന്നില്ല. മലങ്കര എങ്ങും നിറഞ്ഞുനിന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. അതിനാല്‍ മലങ്കര എമ്പാടും അദ്ദേഹത്തിന്‍റെ കര്‍മ്മപഥം വ്യാപിച്ചു കിടന്നു. അപ്രകാരം മലങ്കര ഒട്ടാകെയുള്ള പ്രവര്‍ത്തനത്തിനിടയിലാണ് കരിങ്ങാച്ചിറ പള്ളിവക തിരുവാങ്കുളം കുരിശുംതൊട്ടിയില്‍…