എന്റെ ആലയം പ്രാർത്ഥനാലയം നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി. യേശു യരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നതാണ് ഓശാനയുടെ പരമ പ്രധാനമായ സന്ദേശം. (മത്തായി 21:1214 , മർക്കോസ് 11:1517 , ലൂക്കോസ് 19:4546 ,യോഹന്നാൻ 2:1317) വർഷങ്ങളായി ദൈവാലയത്തെ കച്ചവട സ്ഥാപനങ്ങളായി കണ്ട് അവയിൽ വില്പന നടത്തി അതിൽ നിന്നുള്ള ലാഭത്തിന്റെ പങ്ക് കൈപ്പറ്റിയിരുന്ന മഹാപുരോഹിതനുംശാസ്ത്രിമാർക്കും ഏറ്റ വലിയ ഒരു തിരിച്ചടിയായിരുന്നു യെശുവിന്റെ പ്രതികരണം. ചോദ്യചെയ്യപ്പെടാത്ത ശക്തികളായി വളരുകയും ചോദ്യം ചെയ്യുന്നവരെന്യായപ്രമാണത്തിന്റെ തെറ്റായ വിശകലനത്തിലൂടെ നിശ്ബദ്ദരാക്കുകയും കായികമായും നേരിടുകയും ചെയ്തിരുന്ന ദൈവാലയ പ്രമാണികൾക്ക് യേശു ഉചിതമായമറുപിടി ന്യായപ്രമാണത്തിൽ നിന്ന് നൽകുകയും അവരെ കായികമായി തന്നെ നേരിടുകയും ചെയ്യുന്നു. ദൈവാലയത്തിൽ നിന്ന് മാറി നിൽക്കേണ്ടീ വന്നവരെല്ലാം / അധികാരികൾ മാറ്റി നിർത്തിയവരെല്ലാം യേശുവിന്റെ അടുക്കലേക്ക് ദൈവാലയത്തിലേക്ക് വരുന്നു. മതനേതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പായ്യിരുന്നു യേശുവിന്റെശബ്‌ദ്ദം. നീതിക്കുവേണ്ടീ , ന്യായത്തിനു വേണ്ടീ സമൂഹത്തിൽ പാർശ്വവൽക്കരിക്കപെടേണ്ടിവന്നവർക്കു വേണ്ടീ യേശു ശബ്ദ്ദം ഇന്നും ഉയരുന്നു. മതനേതാക്കളുംഅധികാരികളും ഇന്നും ഇത് തിരിച്ചറിയുന്നില്ല. തങ്ങളെ ചോദ്യം ചെയ്യുന്ന യേശുവിനെ കൊല്ലാൻ തന്നെ അവർ തീരുമാനിക്കുകയും ചെയ്യുന്നു. തെറ്റ് ചെയ്യുന്നവർക്ക് ദൈവാലയത്തിന്റെ പേരിൽ സംരക്ഷണം ഒരുക്കുകയല്ലേ ഇന്ന് ദൈവാലയത്തെ പ്രാർത്ഥനാലയം ആയി സംരക്ഷിക്കെണ്ടവർ ചെയ്യുന്നത്? തിന്മചെയ്യുന്നവരെ/ചെയ്തവരെ ദൈവാലയത്തിൽ സ്വികരിച്ചിരുത്തകയും അവർക്ക് ജയ് വിളിക്കുകയും ചെയ്യുമ്പോൾ അവരാൽ പീഡനവും നഷ്ടവും ഏറ്റുവാങ്ങേണ്ടിവന്നവരെ ദൈവാലയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. യേശു ചെയ്ത പ്രവൃത്തിയുടെ കടകവിരുദ്ധമായ ചെയ്തികൾ. മതഭക്തി, പള്ളിഭക്തി, വ്യക്തിഭക്തി തുടങ്ങി ആധുനികഭക്തികൾ നിരവധി. ശൗലേ ശൗലേ നീ എന്നെ ഉപദ്രവിക്കുന്നത് എന്തിന് ? സ്നേഹത്തോടു കൂടിയ യേശുക്രിസ്തുവിന്റെ ഈ കരച്ചിൽ ശൗലിനെ പൗലോസാക്കി മാറ്റിയെങ്കിലും കർത്താവിന്റെകരച്ചിലിന്റെ ശബ്ദം കേൾക്കാൻ കഴിയാത്ത ആധുനിക ശൗലുമാർ ഇന്നും ദേവാലയം കള്ളകച്ചവടകേന്ദ്രങ്ങളാക്കി മാറ്റുന്നു. “അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു. ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു, ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.” ഇടയന്മാർ സാധാരണക്കാർക്കും, പാവപ്പെട്ടവര്ക്കും സമീപിക്കാൻ സാധിക്കാത്ത സാഹചര്യം. • ആർഭാടജീവിതം ശൈലിയാക്കുന്ന നേതൃത്വം • സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് ഇടയന്മാരുടെ പ്രതികരണങ്ങൾ. • വിശ്വാസികളോടുള്ള ധാര്ഷ്ട്യത്തോടെയുള്ള പെരുമാറ്റങ്ങൾ • സ്വാഭാവിക നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ • സ്ഥാപനവല്ക്കരിക്കപ്പെടുന്ന ആദ്ധ്യാത്മികത • കമ്പോളവല്ക്കരിക്കപ്പെടുന്ന ആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും. • മത, ജാതി ഭേദ്യമെന്യേ ഒരു മാത്സര്യക്കളരിയാവുന്ന ആഘോഷങ്ങൾ • ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം • കുടുംബ പ്രശ്‌നങ്ങളും കടക്കെടുതികളും മൂലമുൾള അപമാനഭയത്താൽ ദേവാലയം ഉപേക്ഷിക്കേണ്ടിവന്നവർ • ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളും അധികമായി ആകര്ഷണത്തിനും ആഡംബരത്തിനും ആര്ഭാടത്തിനും മുന്തൂക്കം കൊടുക്കുന്ന ഇടവകകൾ • സഭയുടെ സ്ഥാപനങ്ങളിൽ പലതും വ്യക്തികളുടെ പേരും പെരുമയും നിലനിര്ത്തുന്നതിനുള്ള ഉപാധികളായി മാറുന്നതും അവ തമ്മിൽ അനാരോഗ്യകരമായ മത്സരങ്ങളുംനടക്കുന്നതും • ദേവാലയ നിര്മ്മാണത്തിൽ പണക്കൊഴുപ്പിന്റെ സ്വാധീനം. *പ്രൗഢിക്കും ആകർഷകത്വത്തിനും പണക്കൊഴുപ്പിനും പ്രാധാന്യം നൽകികൊണ്ടുള്ള ദേവാലയപുനർനിര്മ്മാണങ്ങൾ:കേവലം പിരിവുകൾ നൽകാൻ മാത്രമായി വിധിക്കപ്പെട്ട വിശ്വാസികൾ. പള്ളിയും പള്ളിമേടകളും പൊളിക്കുകയും പുതുക്കി പണിയുകയും, മതിലുകൾ, കുരിശടികൾ, സ്വർണ കൊടിമരങ്ങൾ, വെടിക്കെട്ടുകൾ, തിരുശേഷിപ്പ് കച്ചവടം. ദേവാലയം അലങ്കരിക്കാൻ ലക്ഷങ്ങൾ ചെലവിടുമ്പോൾ അത് ദേവാലയചൈതന്യത്തിന് ചാരുത പകരുന്നില്ല എന്നതു ഓര്ക്കണം. ഓരോ അനാവശ്യവും ആവശ്യമാക്കി മാറ്റുമ്പോൾ ജീവിതത്തിന്റെ പുറമ്പോക്കിൽ അനേകർ ജീവിക്കുന്നുഎന്നതും നാം മറന്നു പോവുന്നു. • സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായ മാറി. • ചില ആഘോഷങ്ങൾ കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്ള വേദികളായി മാറുന്നു. • മദ്യപാനത്തിന്റെയും അനാവശ്യമായ വൈദേശിക സംസ്‌കാരങ്ങളുടെയും രംഗവേദികളാക്കിയതുമൂലം മനംമടുത്തു മാറി നിൽക്കുന്നവർ • ഇടവകകളിലെ അനാവശ്യമായ ‘ഫോര്മാലിറ്റി’കൾ മൂലം സഭ വിടേണ്ടിവന്നവർ • വിദ്യാഭ്യാസകച്ചവടവും ആതുരസേവനവിതരണവും മൊത്തവ്യാപാരമായി വിലപേശുന്ന കമ്പോള സംസ്‌കാരം സാധാരണ വിശ്വാസികളെ പുത്തൻ സഭകളിലേക്കുചേക്കേറുവാൻ നിർബന്ധിതരാകുന്നു. യെരുശലേം ദേവാലയത്തിൽ ചെങ്ങാലിവില്പനക്കാരെ ചാട്ടവാർ കൊണ്ടടിച്ചു പുറത്താക്കിയ കർത്താവ് വീണ്ടും വരുവാൻതാമസിക്കുന്നത് ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല….