ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്കുവാന് എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു. സഭാ മാനേജിംഗ് കമ്മറ്റി അംഗം അലക്സ് ബേബി, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സമീപം. ഇന്ന് വൈകിട്ട് 6.00 മുതല്‍ ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് സന്ധ്യ നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, “ഓശാന ശുശ്രൂഷ”, വചനിപ്പ് പെരുന്നാള്‍ ശുശ്രൂഷ എന്നിവ നടക്കും