എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയുടെ ആർച്ച്ബിഷപ്പ്‌ അബൂനാ ദിമിത്രോസിനു സ്വീകരണം നൽകി

കുവൈറ്റ്‌ : ഓറിയന്റൽ ഓർത്തഡോക്സ്‌ സഭകളിൽ ഉൾപ്പെട്ട എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയുടെ മദ്ധ്യപൂർവ്വേഷ്യയുടെ ആർച്ച്ബിഷപ്പ്‌ അബൂനാ ദിമിത്രോസ്‌ എങ്കദെഷെ് ഹെയ്‌ലെമറിയത്തിനു കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക സ്വീകരണം നൽകി.

വെള്ളിയാഴ്ച്ച രാവിലെ നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയിലുടനീളം ആർച്ച്ബിഷപ്പ്‌ അബൂനാ ദിമിത്രോസും, എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയുടെ കുവൈറ്റിലെ വികാരി ഫാ. ബെർണബാസ്‌ അബോയും സംഘവും പങ്കെടുത്തു. തുടർന്ന്‌ നടന്ന സ്വീകരണ ചടങ്ങിൽ മഹാ ഇടവക വികാരി ഫാ. ലിജു പൊന്നച്ചൻ നേതൃത്വം നൽകി. മഹാ ഇടവകയുടെ ഉപഹാരം ആർച്ച്‌ ബിഷപ്പിനു നൽകി ആദരിച്ചു.

കെ.ടി.എം.സി.സി.യും എഷ്യാനെറ്റും ചേർന്ന്‌ സംഘടിപ്പിച്ച സൈലന്റ്‌ നൈറ്റിലും, വൈ.എം.സി.എ. ക്രിസ്തുമസ്‌ കരോൾ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മഹാ ഇടവകയുടെ സംയുക്ത സീനിയർ ക്വൊയറിനും, സൈലന്റ്‌ നൈറ്റിൽ രണ്ടാം സ്ഥാനം നേടിയ ജുനിയർ ക്വൊയറിനുമുള്ള ട്രോഫികൾ ആർച്ച്‌ ബിഷപ്പ്‌ സമ്മാനിച്ചു. ഫാ. ഡോ. ബിജു പാറക്കൽ, ഇടവക ട്രസ്റ്റി സാബു എലിയാസ്‌, സെക്രട്ടറി ഐസക്‌ വർഗ്ഗീസ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ തോമസ്‌ കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കൽ, എത്യോപ്യൻ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.