മലങ്കരസഭയുടെ എക്യുമെനിക്കല്‍ ബന്ധങ്ങള്‍: കാലാനുക്രമണിക | റ്റിബിന്‍ ചാക്കോ തേവര്‍വേലില്‍

 1937

ആഗസ്ത് – എഡിൻബറോ കോൺഫറൻസിൽ മലങ്കരസഭയിൽ നിന്ന് പ.ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാ ബാവായും സംഘവും പങ്കെടുത്തു

1948

സെപ്തംബർ – ആംസ്റ്റർഡാം മീറ്റിംഗിൽ സഭാ പ്രതിനിധികൾ പങ്കെടുത്തു.

1957

ഫെബ്രുവരി 27- റുമേനിയൻ പാത്രിയർക്കീസ് ജസ്റ്റീനിയൻ മലങ്കരസഭ സന്ദർശിച്ചു

ഏപ്രിൽ – അർമീനിയൻ സഭയിലെ ബിഷപ്പ് പൊളാഡിയൻ മലങ്കരസഭാ സന്ദർശിച്ചു.

1960

പാൻ ഓർത്തഡോക്സ് കോൺഫറൻസിൽ മലങ്കരസഭാ പ്രതിനിധികൾ സംബന്ധിച്ചു.

1961

നവംബർ – ഡൽഹി w c c കോൺഫറൻസ്

1962

നവംബർ – സെപ്രസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് മക്കാറിയോസ് മലങ്കരസഭ സന്ദർശിച്ചു

1963

ജൂലൈ – റഷ്യയിലെ അലക്സിസ് പാത്രിയർക്കീസിന്റെ മെത്രാൻ സ്ഥാനാഭിഷേക കനക ജൂബിലിയിൽ മലങ്കരസഭാ പ്രതിനിധികൾ സംബന്ധിച്ചു.

ഡിസംബർ – അർമീനിയൻ കാതോലിക്കാ വസ്ഗൻ പ്രഥമന്റെ ഭാരത സന്ദർശനം

1964

ഡിസംബർ 3 – പോൾ ആറാമൻ മാർപാപ്പായെ പ . ഔഗേൻ കാതോലിക്കാ ബാവാ ബോംബെയിൽ സന്ദർശിച്ചു.

1965

ജനുവരി – ആഡിസ് അബാബാ കോൺഫറൻസിൽ പ ഔഗേൻ ബാവായും സംഘവും സംബന്ധിച്ചു.

ഫെബ്രുവരി – പ യാക്കോബ് തൃതിയൻ പാത്രിയർക്കീസുമായി ഡമാസ്കസിൽ കൂടിക്കാഴ്ച നടത്തി.

1967

ഫെബ്രുവരി – ഇംഗ്ലണ്ടിലെ ആർച്ച് ബിഷപ്പ് ഡൊണാൾഡ് കോഹൻ മലങ്കരസഭ സന്ദർശിച്ചു

1968

ജൂലൈ – WCC ഉപ് സാല സമ്മേളനം.

1969

ഈസ്റ്റ് ഏഷ്യാ കോൺഫറൻസിൽ മലങ്കരസഭാ പ്രതിനിധികൾ പങ്കെടുത്തു.

ജനുവരി – റുമേനിയൻ പാത്രിയർക്കീസ് ജസ്റ്റനിയൻ മലങ്കരസഭ സന്ദർശിച്ചു

1972

ഡിസംബർ – യെരുശലേം പാത്രിയർക്കീസ് ഡർഡേറിയൻ ബാവാ മലങ്കരസഭ സന്ദർശിച്ചു

1973

റഷ്യൻ ഓർത്തഡോക്സ് സഭ പാത്രിയർക്കീസ് അലക്സിസിന്റെ മെത്രാനഭിഷേക കനക ജൂബിലിയിൽ മലങ്കരസഭാ പ്രതിനിധികൾ പങ്കെടുത്തു.

1976

സെപ്തംബർ – പ മാത്യൂസ് പ്രഥമൻ കാതോലിക്കായും സംഘവും റഷ്യൻ ഓർത്തഡോക്സ് സഭയും അർമീനിയൻ ഓർത്തഡോക്സ് സഭയും സന്ദർശിച്ചു.

ഒക്ടോബർ – ഓർത്തഡോക്സ് സഭാ പ്രതിനിധി സംഘം റുമേനിയൻ, ബൾഗേറിയൻ ഓർത്തഡോക്സ് സഭകൾ സന്ദർശിച്ചു

1977

ജനുവരി – റഷ്യൻ പാത്രിയർക്കീസ്’ പീമൻ മലങ്കരസഭ സന്ദർശിച്ചു

1982

സെപ്തംബർ – ജോർജിയൻ പാത്രിയർക്കീസ് ഇലിയാ രണ്ടാമൻ മലങ്കരസഭ സന്ദർശിച്ചു

പ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ റഷ്യൻ പാത്രിയർക്കീസ് പീമനെ സന്ദർശിച്ചു

1983

ജൂൺ – പ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ വത്തിക്കാനിൽ പ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീറ്റ് പുനസ്ഥാപനത്തിന്റെ ആഘോഷത്തിൽ നിയുക്ത കാതോലിക്ക ആയിരുന്ന മാത്യൂസ് മാർ കൂറിലോസ് പങ്കെടുത്തു.

ജൂലൈ – WCC വാൻകുവാർ

വാന്‍കൂവര്‍ അസംബ്ലി നടക്കുമ്പോള്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സഹകരണത്തോടെ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളുടെയും ആംഗ്ലിക്കന്‍ സഭാ പ്രതിനിധികളുടെയും ഒരു സമ്മേളനം കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് റണ്‍സിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഈ സമ്മേളനം ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് അംഗങ്ങള്‍ക്കിട യില്‍ ജനിപ്പിച്ച താല്പര്യാതിരേകത്തിന്‍റെ ഫലമായി ആംഗ്ലിക്കന്‍ സഭയുടെ ക്ഷണപ്രകാരം 1985 ഒക്ടോബറില്‍ സെന്‍റ് ആല്‍ബന്‍സില്‍ ഒരു ദൈവശാസ്ത്രഫോറം സമ്മേളിച്ചു. ഇതിന്‍റെ നിഗമനങ്ങള്‍ 1988-ലെ ലാംബത്ത് സമ്മേളനം പരിഗണിച്ചു. ആര്‍ച്ചുബിഷപ്പ് റണ്‍സി അതുവരെയുണ്ടായ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

1986

ഫെബ്രുവരി 8 – പ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും പ ബസേലിയോസ് മാത്യൂസ് പ്രഥമൻ കാതോലിക്കായും കോട്ടയത്ത് കൂടിക്കാഴ്ച നടത്തി

കാന്റബറി ആർച്ച് ബിഷപ്പ് റോബർട്ട് റൺസി മലങ്കരസഭ സന്ദർശിച്ചു

1989

റുമേനിയൻ പാത്രിയർക്കീസ് തെയോക്ലീറ്റസ് മലങ്കരസഭ സന്ദർശിച്ചു

1995

ഏപ്രിൽ 9 – പ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതിയൻ കാതോലിക്കാ അർമീനിയൻ സുപ്രീം കാതോലിക്കോസിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിച്ചു

1998

പ മാത്യൂസ് ദ്വിതിയൻ ബാവ റഷ്യൻ ഓർത്തഡോക്സ് സഭയുടെ അലക്സി രണ്ടാമൻ പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തി

2000

കോൺസ്റ്റാന്റിനോപ്പിൾ എക്യൂമിനിക്കൽ പാത്രിയർക്കീസ് പ ബർത്തലോമിയ ഒന്നാമൻ മലങ്കര സഭ സന്ദർശിച്ചു

2006

മെയ് – പ ബസേലിയോസ് മാർത്തോമ്മാ ദിദിമോന് പ്രഥമൻ കാതോലിക്ക കോപ്റ്റിക് സഭാ തലവൻ പോപ്പ് ഷെനൂഡാ മൂന്നാമനെ കെയ്റോയിൽ സന്ദർശിച്ചു

ജൂലൈ – ദിദിമോസ് ബവ അസീറിയൻ പാത്രിയർക്കീസ് ദിൻഹാ നാലാമനെ ഷിക്കാഗോയിൽ സന്ദർശിച്ചു

ഡിസംബർ – റഷ്യൻ ഓർത്തഡോക്സ് സഭയുടെ കിറിൽ മെത്രാപ്പോലീത്ത പ. ദിദിമോസ് ബാവായെ സന്ദർശിച്ചു

2008

നവംബർ 5 – അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സുപ്രീം കാതോലിക്കോസ് പ കരേക്കിൻ രണ്ടാമൻ മലങ്കര സഭ സന്ദർശിച്ചു

ഡിസംബർ 29 – എത്യോപ്യൻ സഭയുടെ ആബൂനാ പൗലോസ് മലങ്കരസഭ സന്ദർശിച്ചു

2010

ഫെബ്രുവരി 24 – സിലിഷ്യയിലെ അർമീനിയൻ കാതോലിക്കാ പ. അരാം ഒന്നാമൻ മലങ്കര സഭ സന്ദർശിച്ചു

2012

നവംബർ 18 – കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ പോപ്പും പാത്രിയർക്കീസുമായ തെവോദ്രോസ് രണ്ടാമനെ വാഴിച്ച ചടങ്ങിൽ പ പൗലോസ് ദ്വിതിയൻ ബാവാ പങ്കെടുത്തു

2013

മാർച്ച് 3 – എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ ആബൂനാ മത്ഥിയാസിനെ വാഴിക്കുന്ന ചടങ്ങിൽ പ പൗലോസ് ദ്വിതിയൻ ബാവാ പങ്കെടുത്തു

സെപ്തംബർ 5 – റോമിൽ വെച്ച് പ പൗലോസ് ദ്വിതിയൻ കാതോലിക്ക പ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

2015

ഏപ്രിൽ – അർമീനിയായിൽ വെച്ച് പ പൗലോസ് ദ്വിതിയൻ കാതോലിക്കാ അന്ത്യോഖ്യൻ പാത്രിയർക്കീന് പ അപ്രേം പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തി

ഏപ്രിൽ 23 – പ പൗലോസ് ദ്വിതിയൻ ബാവ അർമീനിയൻ നടന്ന ഓറിയന്റൽ തലവൻമാരുടെ മീറ്റിംഗിൽ പങ്കെടുത്തു

ജൂലൈ – പ പൗലോസ് ദ്വിതിയൻ ബാവ ബെയ്റൂട്ടിൽ നടന്ന അർമീനിയൻ രക്തസാക്ഷികളുടെ അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുത്തു

നവംബർ – അമേരിക്കൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ശ്രേഷ്ഠ ടിക്കോൺ മെത്രാപ്പോലീത്ത മലങ്കര സന്ദർശിച്ചു

2016

നവംബർ 19 – എത്യോപ്യൻ പാത്രിയർക്കീസ് പ ആബൂന മത്ഥിയാസ് മലങ്കര സഭ. സന്ദർശിച്ചു

( ലിസ്റ്റ് അപൂർണ്ണം)