സഭാ സമാധാനാലോചന (1914)
57. മലങ്കര സുറിയാനി സഭയിലെ തര്‍ക്കം തീര്‍ത്തു ഒരു രാജിയുണ്ടാക്കാന്‍ ശ്രമിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി തിരുവനന്തപുരത്തു താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളും മറ്റും കൂടി “മലങ്കര സുറിയാനി സഭാ സന്ധി സമാജം” എന്ന പേരില്‍ ഒരു സംഘം 1914-ല്‍ സ്ഥാപിച്ചിരുന്നു. അതിന്‍റെ ആദ്യ സെക്രട്ടറിമാരില്‍ ഒരാള്‍…