വലിയ സഹദാ എന്നറിയപ്പെടുന്ന ഗീവര്‍ഗീസ് by ഫാ. ടി. ജെ. ജോഷ്വ
സഹദാ എന്ന സുറിയാനി പദത്തിന്റെ അര്‍ഥം ”രക്തസാക്ഷി” എന്നാണ്. അതായത് സത്യവിശ്വാസസംരക്ഷണത്തിനുവേണ്ടി ധീരതയോടെ പോരാടി മരണം വരിക്കുന്ന ധന്യാത്മാവ് എന്നര്‍ഥം. ക്രിസ്തീയസഭാ ചരിത്രത്തില്‍ പീഡനകാലത്ത് അനേകം സ്ത്രീപുരുഷന്മാര്‍ രക്തസാക്ഷികളായിത്തീര്‍ന്നിട്ടുണ്ട്. രക്തസാക്ഷികളുടെ രക്തം സഭയ്ക്കു വളമായിത്തീര്‍ന്നു. ആയിരക്കണക്കിനു രക്തസാക്ഷികള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും, സ്വന്തം…