സെപ്റ്റംബര് 7, 1960. ഇന്ന് പത്തു മണിയോടു കൂടി (മാത്യൂസ് മാര്) ഈവാനിയോസ് മെത്രാച്ചന് വന്നു നമ്മെ കണ്ടു. ഇന്ന് 11 മണിയോടു കൂടി ഈവാനിയോസ് മെത്രാനും, നാമും കൂടി കോട്ടയം ട്രഷറിയിലേക്കു പോയി. കാലം ചെയ്ത മലങ്കര മെത്രാപ്പോലീത്താ (മാര് ഗീവറുഗീസ് ദീവന്നാസ്യോസ്) പേരില് കോട്ടയം അഞ്ചല് സേവിംഗ്സ് ബാങ്കില് കിടന്നിരുന്ന സംഖ്യയുടെ നാളതുവരെയുള്ള മുതല്പലിശ ഉള്പ്പെടെയുള്ള 8120 രൂപാ 81 പൈസാ കെട്ടി വാങ്ങിച്ചു. മണലില് യാക്കോബ് കത്തനാരും നമ്മോടു കൂടി ഉണ്ടായിരുന്നു. പടിഞ്ഞാറേക്കര പി. സി. ഏബ്രഹാം ഇന്ന് ഇവിടെ വന്നു. അവന് ദേവലോകം അരമന വാങ്ങാന് കടം വാങ്ങിയ ഇനത്തില് 1500 രൂപാ കൊടുക്കാനുള്ളത് തിരികെ കൊടുത്തു. മണര്കാട് പെരുന്നാളിനു പോയ ധാരാളം ആളുകള് നമ്മെ കാണുന്നതിന് വന്നിട്ടു തിരികെ പോയി.
(പ. ഗീവര്ഗീസ് രണ്ടാമന് കാതോലിക്കാ ബാവായുടെ ഡയറിയില് നിന്നും. സമ്പാദകന്: ജോയ്സ് തോട്ടയ്ക്കാട്)