മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ശെമ്മാശന്മാരും (1911)

പള്ളി പ്രതിനിധികളുടെ ഹാജര്‍

1086-ാമാണ്ടു മിഥുനമാസം 13-നു കോട്ടയത്തു കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ മാനേജിംഗ് കമ്മട്ടി യോഗത്തിലെ പത്താമത്തെ നിശ്ചയത്തില്‍ ഉള്ള അപേക്ഷപ്രകാരം ടി യോഗത്തിന്‍റെ എല്ലാ നിശ്ചയ വിഷയങ്ങളെക്കുറിച്ചും മറ്റും ആലോചിപ്പാന്‍ എല്ലാ പള്ളിപ്രതിപുരുഷന്മാരുടെയും ഒരു പൊതുയോഗം 1911-നു കൊല്ലം 1087-ാമാണ്ടു ചിങ്ങ മാസം 22-ന് വ്യാഴാഴ്ച കോട്ടയത്തു മാര്‍ ദീവന്നാസ്യോസ് സിമ്മനാരിയില്‍ കൂടുവാന്‍ നിശ്ചയിച്ചിരിക്കുന്നതായും ആ പൊതുയോഗത്തില്‍ ഹാജരായി അഭിപ്രായം കൊടുക്കുന്നതിനു പ്രതിനിധികളെ തെരഞ്ഞെടുത്തു അധികാരപ്പെടുത്തി അയയ്ക്കണമെന്നും 1086-ാമാണ്ട് മിഥുന മാസം 30-നു മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ പ്രസിഡെണ്ടായ മലങ്കര ഇടവകയുടെ നി. വ. ദി. ശ്രീ. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടു മലങ്കര ഇടവകയില്‍പെട്ട എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചും മലങ്കരെ കണ്ടനാട് മുതലായ ഇടവകകളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേയും മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേയും മാനേജിംഗ് കമ്മട്ടിക്കാരുടെയും ക്ഷണക്കത്തുകള്‍ അനുസരിച്ചും 87 ചിങ്ങം 22-ന് വ്യാഴാഴ്ച മാര്‍ ദീവന്നാസ്യോസ് സിമ്മനാരിയില്‍ കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസിയേഷന്‍ ഹാജരു തുടക്കം.

നമ്പ്ര    പള്ളിയുടെപേര്‍ പ്രതിനിധികളുടെ പേരും ഒപ്പും

1. ഓമല്ലൂര്‍ ഏറത്തു തുമ്പമണ്‍: വടുതലെ ഈശോ കത്തനാരു ഈശോ കത്തനാര്‍, കരേത്തുമണ്ണില്‍ മാത്തന്‍ ഇട്ടി, കുരിപ്പുഴെ കെ. അബ്രാഹം; 2. ഏനാത്തു പുത്തന്‍പള്ളി: കലേരിഴകത്തു കിഴക്കേതില്‍ ഗീവറുഗീസ് മത്തായി കത്തനാര്‍, കാഞ്ഞിരത്തുംമൂട്ടില്‍ കോശി ഗീവറുഗീസ്, മണ്ണിക്കരോട്ട് മത്തായിക്കുഞ്ഞുകോശി; 3. കലഞ്ഞൂര്‍: കലേരിഴകത്തു കിഴക്കേതില്‍ ഗീവറുഗീസ് മത്തായി കത്തനാര്‍; 4. മേപ്രാല്‍ വലിയപള്ളി: കണിയാന്ത്ര അലക്സന്ത്രയോസ് ശെമ്മാശ്, കണിയാന്ത്ര തെക്കെവീട്ടില്‍ അവുസേപ്പ് അവുസേപ്പ്, കൊച്ചുപുരയ്ക്കല്‍ ഇടിചാണ്ടി നയിനാ; 5. ഓമല്ലൂര്‍: കൈതവീട്ടില്‍ വടക്കേതില്‍ ജി. തോമസ് കത്തനാര്‍, വടക്കേടത്തു വല്യവീട്ടില്‍ ഗീവറുഗീസ് കത്തനാര്‍, കിഴക്കേതില്‍ മാമ്മന്‍ വറുഗീസ്; 6. തൃശിവപേരൂര്‍: ചെറുവത്തൂര്‍ മാത്തു കത്തനാര്‍, എം. പി. വര്‍ക്കി, കോലാടി ഇയ്യാക്കു; 7. തൃപ്പൂണിത്ര നടമേല്‍: കളരിയ്ക്കല്‍ സ്കറിയാ കത്തനാര്‍, മൂക്കഞ്ചേരില്‍ പൈലി ചെറിയാന്‍, കളരിക്കല്‍ മാണി ചാണ്ടി, നെടിയാത്തു ചാക്കോ ഇട്ടൂപ്പ്; 8. ആരക്കുന്നം: വെട്ടത്തു വടക്കേടത്തു കുറിയാക്കോസ് വര്‍ക്കി, കൊച്ചാപ്പള്ളില്‍ അയ്പോര പുരവത്തു, പ്ലാച്ചേരില്‍ വര്‍ക്കി മാത്തു; 9. മാന്തുരുത്ത്: പാലപ്പള്ളില്‍ പൗലോസ് കശ്ശീശാ, തടിയാന്‍ ചാക്കോ കുഞ്ഞുവര്‍ക്കി, തടിയാന്‍ തെക്കേവീട്ടില്‍ പുരവത്തു തോമസ് മാപ്പിള; 10. കുറിച്ചി: കോലത്തുകളത്തില്‍ കുറിയാക്കോസ് കശ്ശീശാ, ചന്ദ്രത്തില്‍ മാത്തു ഫീലിപ്പോസ്, പനയപള്ളില്‍ ഉലഹന്നന്‍ പുന്നൂസ്

11. ഏനാത്ത് പഴയ: കലയഴികത്തു കിഴക്കേതില്‍ ഗീവറുഗീസ് മത്തായി കത്തനാര്‍, കാഞ്ഞിരത്തുംമൂട്ടില്‍ കോശി ഗീവറുഗീസ്; 12. നട്ടാശ്ശേരിപള്ളി: ഫാദര്‍ പി. റ്റി. ഗീവറുഗീസ് കശ്ശീശാ, ചന്യപള്ളില്‍ ചെറിയ ഇട്ടിയവുര, ഞള്ളനാട്ടു ഉണ്ണൂണ്ണി മാണി; 13. പാമ്പാക്കുട ചെറിയപള്ളി: പാലപ്പള്ളില്‍ പൗലോസ് കശ്ശീശാ, പുന്നത്ര വര്‍ക്കി പൈലി, പടിഞ്ഞാറെ നടവപാട്ടില്‍ വര്‍ക്കി ഉലഹന്നന്‍; 14. വാഴമുട്ടം: പീടികയില്‍ അബ്രാഹം കത്തനാര്‍, മുത്തോത്തു അയ്പ് തോമ്മാ, പാലത്തുമ്പടിക്കല്‍ യോഹന്നാന്‍ യോഹന്നാന്‍; 15. കൊടുമണ്‍: പീടികയില്‍ അബ്രാഹം

കത്തനാര്‍, വെളിയത്തു മാത്തന്‍ മാത്തന്‍, കളീക്കല്‍ മാത്തന്‍ ഫീലിപ്പോസ്; 16. മല്ലശ്ശേരി പള്ളി: പീടികയില്‍ അബ്രാഹം കത്തനാര്‍, പാറക്കാട്ട് വറീതു ചെറിയാന്‍, കരിമാതുന്നാല്‍ കോശി കോശി; 17. കിഴവള്ളൂര്‍: വടക്കേടത്തു ജി. ഗീവറുഗീസ് കശ്ശീശാ, മള്ളേവീട്ടില്‍ കുഞ്ഞമ്മന്‍ കുഞ്ഞമ്മന്‍, കിഴക്കേക്കര ഇട്ടിച്ചെറിയ മത്തായി; 18. കൊച്ചീക്കോട്ട: കണിയാമ്പറമ്പില്‍ മാത്തു വറുഗീസ്; 19. മട്ടാഞ്ചേരി: കണിയാമ്പറമ്പില്‍ മാത്തു വറുഗീസ്; 20. കരിങ്ങാശ്ര: പുലയത്തു പുരയത്തു പോത്തന്‍, കാരുവേലില്‍ പുത്തമ്പുരയില്‍ പാര്‍ക്കും പാലത്തുങ്കല്‍ വര്‍ക്കി ചെറിയ, പാലത്തുങ്കല്‍ മത്തായി ഇത്താപ്പിരി;

21. തിരുവാങ്കുളത്തു എന്നു പറയുന്ന കടുങ്ങമങ്ങലത്തു പുത്തന്‍പള്ളി: കാരുവേലില്‍ പുത്തമ്പുരയില്‍ പാര്‍ക്കും പാലത്തുങ്കല്‍ വര്‍ക്കി ചെറിയ; 22. ചേന്നങ്കേരി സുറിയാനിപള്ളി: നാവള്ളില്‍ അക്കരക്കളത്തില്‍ കുരുവിള സ്കറിയാ കത്തനാര്‍, പൂപ്പള്ളില്‍ ജെ. ചെറിയാന്‍, വെട്ടിക്കാട്ടു അവുസേപ്പ് ദേവസ്യാ; 23. പാമ്പാക്കുട വലിയപള്ളി: പാലപ്പള്ളില്‍ പൗലോസ് കശ്ശീശാ, മാടപ്പറമ്പില്‍ കുര്യന്‍ വര്‍ക്കി, മാടപ്പറമ്പേല്‍ കുരുവിള മാത്തു; 24. പെരിനാട്: കളിയില്‍ ഗീവറുഗീസ് കത്തനാര്‍, കാറ്റടിയ്ക്കല്‍ മാത്തുണ്ണി ഗീവറുഗീസ്, മാപ്പിളഴിയത്തു മാത്തുണ്ണി യോഹന്നാന്‍; 25. വട്ടമല പഴയ: വടക്കേതലയ്ക്കല്‍ സക്കറിയാ കത്തനാര്‍, വെട്ടിക്കാട്ടു തൊമ്മന്‍ ഇടിച്ചാണ്ടി, പുരയിടത്തില്‍ കുഞ്ചാണ്ടി മാത്തന്‍; 26. തിരുവല്ലാ തെക്കേ പുത്തന്‍: കിളിയിലേത്തു ഇടിച്ചാണ്ടി സ്കറിയാ കത്തനാര്‍, ചാലക്കുഴിയില്‍ മാമ്മന്‍ പൗലോസ്, കൊല്ലവന മാത്തു പീലിപ്പോസ്; 27. കവിയൂര്‍ സ്ലീബാ: കലയിക്കാട്ടില്‍ വറീതു തോമ്മാ കശ്ശീശാ, കണ്ടത്തില്‍ മാത്തു ഈപ്പന്‍, മഞ്ഞാടിയില്‍ പോത്ത പോത്ത; 28. കൊട്ടാരക്കര കിഴക്കെതെരുവില്‍ കുറ്റിഭാഗത്തു: പുത്തൂനിലത്തഴിയത്തു കുറിയാക്കോസ് കശ്ശീശാ, കൊച്ചുവീട്ടില്‍ ചാണ്ടപ്പിള്ള കൊച്ചുപോത്ത; 29. കുമ്പഴ പുത്തന്‍: തെങ്ങുന്തറയില്‍ ഗീവറുഗീസ് കശ്ശീശാ, സി. പി. ചെറിയാന്‍, മഞ്ഞാട് എം. തോമ്മാസ്, മരുതൂങ്ങ ഉമ്മന്‍ ഈശോ;

30. മൈലപ്രാല്‍: തെങ്ങുന്തറയില്‍ ഉമ്മന്‍ ഗീവറുഗീസ് കശ്ശീശാ, വല്യത്തു ഉമ്മന്‍ തോമ്മാസ്, കണ്ടവഞ്ചേരില്‍ വര്‍ക്കി പീലിപ്പോസ്; 31. പുത്തന്‍കാവ് പുത്തന്‍: കിഴക്കേതലയ്ക്കല്‍ പെരുമാള്‍ തരകന്‍ തോമ്മാ കശ്ശീശാ, മാമ്മൂട്ടില്‍ ഈപ്പന്‍ കൊച്ചീപ്പന്‍, പുത്തപുരയ്ക്കല്‍ മാത്തന്‍ മാത്തന്‍, കാഞ്ഞിരത്തുംമൂട്ടില്‍ ചെറിയാന്‍ കൊച്ചുകോശി; 32. പുത്തന്‍കാവ് വലിയപള്ളി: ആലുമ്മൂട്ടില്‍ ഉമ്മമ്മന്‍ പത്രോസ് കശ്ശീശ്ശാ, തെക്കേടത്തു ഇടിച്ചാണ്ടി ഉമ്മച്ചന്‍, പൈനുമ്മൂട്ടില്‍ കൊച്ചേപ്പ കൊച്ചേപ്പ, നല്ലൂര്‍ പുത്തന്‍വീട്ടില്‍ വറുഗീസ് ചെറിയാന്‍; 33. തിരുവല്ലാ വല്യ: കിളിയാലേത്തു സ്കറിയാ കശ്ശീശാ, കൊച്ചുപൈനുമ്മൂട്ടില്‍ വര്‍ക്കി കോശി, പൈനുമ്മൂട്ടില്‍ ഗീവറുഗീസ് കത്തനാര്‍ മത്തായി; 34. വളഞ്ഞവട്ടം: മട്ടയ്ക്കല്‍ കിഴക്കേടത്തുവീട്ടില്‍ ചാണ്ടി കശ്ശീശാ ഗീവറുഗീസ് കശ്ശീശാ, തെക്കേക്കടവില്‍ പുത്തന്‍പുരയ്ക്കല്‍ കുരുവിള വറുഗീസ്, മണത്ര കൊച്ചൂഞ്ഞു ഈപ്പന്‍; 35. വീയപുരം എരതോട്: പുരയ്ക്കല്‍ ഗീവറുഗീസ് കശ്ശീശാ, കളരിക്കാട്ടു മേക്കേതില്‍ ചെറിയാന്‍ വര്‍ക്കി, മാലിയില്‍ ഇട്ടിയവുരാ മാമ്മന്‍; 36. തിരുവല്ലാ ഇരുവേഴിപ്ര: ചിറ്റയ്ക്കാട്ടു പുത്തന്‍പുരയില്‍ മാത്തു ശെമ്മാശ്ശന്‍, കറത്തനല്ലൂര്‍ കണ്ടത്തില്‍ മാത്തുള്ള മാമ്മന്‍, ചിറ്റയ്ക്കാട്ടു പുത്തന്‍പുരയില്‍ കൊച്ചുകോശി കൊച്ചുമ്മന്‍, കറത്തനല്ലൂര്‍ കണ്ടത്തില്‍ മാത്തുള്ള മാത്തുള്ള; 37. മല്ലപ്പള്ളില്‍ പുത്തന്‍: താഴത്തെപീടികയില്‍ ചാണ്ടപ്പിള്ള തോമ്മാ കശ്ശീശാ, കയ്യാലാത്തു തയ്യില്‍ ചാക്കോ ചാക്കോ, വാളക്കുഴിയില്‍ പുത്തന്‍പുരയ്ക്കല്‍ അയ്പ് മാത്തന്‍, തുണ്ടിയില്‍ കോരുതു മാത്തന്‍, പുത്തന്‍പറമ്പില്‍ സി. മത്തായി; 38. കടമ്പനാട്: കണത്തൂര്‍ കടമ്പനാട്ടു പള്ളിവാതുക്കല്‍ തെരുവത്തു മത്തായി കത്തനാര്‍, പോരുവഴിയില്‍ അമ്പനാട്ടു പുത്തന്‍വീട്ടില്‍ കൊച്ചിടിച്ചാണ്ടി ചാക്കോ, കുമ്പളത്തു പുത്തന്‍വീട്ടില്‍ കോശി കൊച്ചുമ്മന്‍; 39. ശൂരനാട്ടു പുത്തന്‍: പള്ളിവാതുക്കല്‍ മത്തായി കശ്ശീശാ, കൊട്ടാരക്കര കിഴക്കെ പുത്തന്‍വീട്ടില്‍ മാത്തന്‍ ഗീവറുഗീസ്, താരുവേലില്‍ കിര്യാന്‍ പോത്ത; 40. പത്തിച്ചിറയ്ക്കല്‍: പുത്തന്‍മഠത്തില്‍ സ്കറിയാ ശെമ്മാശ്ശന്‍, നെല്ലാത്ര മത്തായി യോഹന്നാന്‍, കൊല്ലനയത്തു വടക്കേതില്‍ ഇടിച്ചാണ്ടി ഉമ്മമ്മന്‍;

41. മാമ്മലശ്ശേരി: കുമ്പളകുന്നേല്‍ കുരുവിള വര്‍ക്കി, കല്ലറയ്ക്കല്‍ പൈലി പൈലി; 42. നൂറനാട്: കൊട്ടയ്ക്കാട്ടു കിഴക്കേതില്‍ വറീത് ഉമ്മമ്മന്‍, പാലനിലത്തു കുറ്റിയില്‍ ഉമ്മന്‍ കോശി; 43. അയിരൂര്‍ ചെറിയ: കെ. സി. അലക്സാണ്ടര്‍ ശെമ്മാശ്ശന്‍, വടക്കേപുറത്തു ചാക്കോ, കെ. സി. ഈപ്പന്‍; 44. കുരമ്പാല: പി. കെ. അബ്രാഹം ശെമ്മാശ്ശന്‍, പുലിത്തട്ടേല്‍ ഇടിക്കുള ഇടിക്കുള, ടി കിഴക്കേതില്‍ തൊമ്മന്‍ വറീത്; 45. മല്ലപ്പള്ളി: പയ്യമ്പള്ളി ദാവീദ് കശ്ശീശാ, എക്കളത്തില്‍ മത്തായി മാത്തന്‍, മാത്തുക്കുന്നേല്‍ മാത്തുണ്ണി ചെറിയാന്‍; 46. ചാത്തന്നൂര്‍: വിളാകത്തു കോരുതു മാത്തു, പടിഞ്ഞാറെവീട്ടില്‍ നയാനാ കുഞ്ഞോക്കാണ്ടാ, കോയിപ്പുറത്തു കെ. ഐ. ലൂക്ക്, മഞ്ചാടി വിളാകത്തു ഇട്ടിച്ചെറിയ കൊച്ചാക്കോ തരകന്‍; 47. ആദിച്ചനല്ലൂര്‍: അട്ടായിക്കുളത്തു പുത്തന്‍പുരയ്ക്കല്‍ കോരുതു മാത്തു കത്തനാര്‍, പടിഞ്ഞാറ്റേതില്‍ നയിനാ കുഞ്ഞുമാക്കാണ്ട, പുത്തന്‍പുരയ്ക്കല്‍ മാത്തു കത്തനാര്‍ യാക്കോബ് തരകന്‍; 48. അടുതല: അട്ടായികുളത്തു കോരുതു മാത്തു കത്തനാരു, പാണ്ടിമണ്‍ വീട്ടില്‍ മാത്തുക്കത്തനാര്‍ യാക്കോബ് തരകന്‍, മാത്തുക്കുന്നത്തുവീട്ടില്‍ ഗീവറുഗീസു ഉമ്മുമ്മന്‍; 49. അയിരൂര്‍ തടീത്ര പുത്തന്‍: പടിഞ്ഞാറ്റേതില്‍ മാത്തന്‍ ഗീവറുഗീസ്, എളന്തോടത്തു കോശി ഗീവറുഗീസ്, വരിയ്ക്കാനിക്കുഴിയില്‍ ചെറിയാന്‍ പീലിപ്പോസ്;

50. വേങ്ങൂര്‍: മന്തിയോട് ഗീവറുഗീസ് ഗീവറുഗീസ് കശ്ശീശാ, മുളമൂട്ടില്‍ കോശി ഇടിക്കുള, മാത്തുക്കുന്നത്തു ഗീവറുഗീസ് ഉമ്മുമ്മന്‍; 51. ചെങ്കുളം: മന്ത്യോട്ടു ഗീവറുഗീസ് ഗീവറുഗീസ് കശ്ശീശാ, മുളമൂട്ടില്‍ കോശി ഇടിക്കുള, പടിഞ്ഞാറെവീട്ടില്‍ നയിനാക്കുഞ്ഞു മാക്കാണ്ടാ; 52. കുടശ്ശനാട്: കീപ്പള്ളില്‍ പത്രോസ് കശ്ശീശാ, കല്ലിനാല്‍ കുര്യന്‍ വറുഗീസ്, കളിയിക്കല്‍ വറീത് വറീത്; 53. നെച്ചൂര്‍: ചോളോത്തില്‍ അബ്രാഹം കശ്ശീശാ, പാലക്കണ്ണായില്‍ അവിരാ അവിരാ, പി. സി. ചാക്കോ; 54. മുളന്തുരുത്തില്‍ പള്ളി: തോപ്പില്‍ മത്തായി കശ്ശീശാ, ചാത്തുരുത്തില്‍ ചെറിയാന്‍ കുര്യന്‍, ചാലില്‍ ചാക്കോ മാത്തു, മങ്കിടി പൈലി വര്‍ക്കി; 55. മാക്കാംകുന്ന്: തെങ്ങുന്തറയില്‍ ഗീവര്‍ഗീസ് കശ്ശീശാ, കുഴിയില്‍ വി. മത്തായി, പാറയ്ക്കാട്ടു ഗീവറുഗീസ്; 56. നിലയ്ക്കല്‍: കിഴക്കേതില്‍ കുര്യന്‍ കശ്ശീശാ, മുളഞ്ഞിയില്‍ പുത്തന്‍വീട്ടില്‍ കോര കുരുവിള, ഒറ്റപ്ലാക്കല്‍ മാത്തു ഉലഹന്നന്‍; 57. ഇരവിപേരൂര്‍ പുത്തന്‍: തേര്‍വേലില്‍ മത്തായി കശ്ശീശാ, പടിപ്പുരയ്ക്കല്‍ കുരുവിള ഉമ്മന്‍, തലമട കുരുവിള വര്‍ക്കി, പീടികയില്‍ വര്‍ക്കി മത്തായി; 58. കുമ്പഴ ബതേല്‍: തെങ്ങുന്തറയില്‍ ഗീവര്‍ഗീസ് കത്തനാര്‍, പുത്തുമണ്ണില്‍ ഇടിക്കുള, കല്ലുവച്ചേത്തു കുഞ്ഞമ്മന്‍ ഈശോ, കുമ്പുക്കാട്ട് ഗീവര്‍ഗീസ് കുര്യന്‍; 60. ചെന്നിത്തല: കോട്ടവിളയില്‍ ഗീവര്‍ഗീസ് സ്കറിയാ കത്തനാര്‍, കുറവാഴിയത്തു തൊമ്മന്‍ മത്തായി, ആയിക്കുന്നത്തു ഇടിക്കുള

61. പെരിങ്ങനാട്: സി. ഇ. ലൂക്കോസ് ശെമ്മാശ്, ചിറ്റേഴത്തു ഇങ്ങപ്പൂട്ടി കോശി, പാപ്പാടി പടിഞ്ഞാറ്റേതില്‍ ഗീവര്‍ഗീസ്; 62. തുമ്പമണ്‍ ഭദ്രാസനം: കരിങ്ങാട്ടില്‍ മത്തായി കത്തനാര്‍, ചക്കിട്ടടത്തു തോമസ് കശ്ശീശാ, കണിശ്ശേരില്‍ കോരുള, വടക്കേടത്തു തോമ്മസ്; 63. പറക്കോട്: പുത്തന്‍വീട്ടില്‍ സ്കറിയാ കശ്ശീശാ, പാലവിളയില്‍ കൊച്ചുപുരയിടത്തില്‍ കോശി മത്തായി, വല്യത്തു ഉമ്മന്‍ തോമ്മാ; 64. പരിയാരം മാര്‍ അപ്രേം: വലിയമണ്ണില്‍ യോഹന്നാന്‍ കശ്ശീശാ, തെക്കനാട്ടു മാത്തു, കടുപ്പില്‍ കുര്യന്‍ മാണി; 65. നെല്ലിക്കല്‍: ആലുമ്മൂട്ടില്‍ പത്രോസ് കത്തനാര്‍; 66. മാവേലിക്കര പുതിയകാവ് പള്ളി, വിലനിലത്തു ഉമ്മന്‍ ഗീവറുഗീസ് കത്തനാര്‍, കറത്തേടത്തു ഗീവറുഗീസ്, സി. കുര്യന്‍; 67. കൊല്ലം: നീലത്തഴിയത്തു ഈശോ കത്തനാര്‍, കിഴക്കേവീട്ടില്‍ കൊല്ലക്കാരന്‍ കുഞ്ഞോക്കാണ്ട ഗീവറുഗീസ്; 68. കയ്പ്പട്ടൂര്‍: ഇലവിനാമണ്ണില്‍ കുറിയാക്കോസ് കോറെപ്പിസ്ക്കോപ്പാ സ്കറിയ കത്തനാര്‍, പുത്തന്‍വീട്ടില്‍ തേരകത്തു കോശി കൊച്ചുകോശി, മങ്ങലത്തുമണ്ണില്‍ വര്‍ക്കി കോശി, തെരുവില്‍ നെടുമ്പ്ര വര്‍ക്കി കോരുത്, കൊന്നയില്‍ വര്‍ഗീസ് യോഹന്നാന്‍,

ഇടയാടിയില്‍ കോശി കോശി; 69. കടമ്മനിട്ട: പരിയാരത്തു വടക്കേക്കര തോമ്മസ് കത്തനാര്‍, പുത്തന്‍പുരയ്ക്കല്‍ ഗീവര്‍ഗീസ് ശെമ്മാശന്‍, ടിയില്‍ ചാണ്ടി ചാണ്ടി, കുളത്തൂര്‍ ഇട്ടിച്ചെറിയ ഇടിക്കുള; 70. ഉമയാറ്റുകര: പൂവത്തൂര്‍ യാക്കോബ് കത്തനാര്‍, തോട്ടമുക്കത്തു തോമ്മാ കുര്യന്‍, കറത്തനല്ലൂര്‍ മാത്തുള്ള കൊച്ചീപ്പന്‍, മാലേത്തു കൊച്ചെറിയാ ചാണ്ടി

71. തേവലക്കര: കുമ്പളത്തു പുത്തന്‍വീട്ടില്‍ വൈദ്യന്‍ കോശി തോമ്മാ കത്തനാര്‍, തെക്കേ തയ്യില്‍ സി. റ്റി. കോശി വക്കീല്‍, വാഴയില്‍ വൈദ്യന്‍ കൊച്ചുമത്തായി കൊച്ചുതൊമ്മന്‍; 72. തിരവല്ലാ കട്ടപ്രത്തു: ചെന്നിക്കോട്ടു മാത്തന്‍ കൊച്ചുതൊമ്മന്‍, ചേരിയില്‍ വര്‍ക്കി കോരുള, വേട്ടപറമ്പില്‍ ഇടിക്കുള കുരുവിള വര്‍ക്കി, പുത്തന്‍പുരയ്ക്കല്‍ കൊച്ചിട്ടി ഗീവര്‍ഗീസ്; 73. കാരയ്ക്കല്‍: കിഴക്കേഅറ്റത്തു യാക്കോബ് കത്തനാര്‍, പണിക്കരുവീട്ടില്‍ ചെറിയതു ചാക്കോ, മൂലമണ്ണില്‍ തൊമ്മി ചെറിയാന്‍, കാക്കനാട്ടുശേരില്‍ ഇത്താക്കു ഇത്താക്കു; 74. കണ്ണങ്കോട്: കാഞ്ഞിരയ്ക്കാട്ട് മത്തായി കത്തനാര്‍, നെല്ലിമൂട്ടില്‍ ചാവടിയില്‍ കൊച്ചുതൊമ്മി മുതലാളി; 75. പുന്നവേലില്‍ പള്ളി: പയ്യമ്പള്ളില്‍ ദാവീദ് കത്തനാര്‍, പാലന്‍പൊയ്കയില്‍ മാത്തന്‍ ചാണ്ടി, ചൊറിക്കാവുങ്കല്‍ കുഞ്ചെറിയ കുഞ്ചെറിയ; 76. കൊട്ടാരക്കര കോട്ടപ്രത്തു: കയ്പടയ്ക്കല്‍ തോമ്മസ് കത്തനാര്‍, കൊച്ചുപുത്തന്‍വീട്ടില്‍ മാത്തന്‍ ഉമ്മന്‍ പണിക്കരു; 77. കരവാളൂര്‍ പുത്തന്‍പള്ളി: കയ്പടയ്ക്കല്‍ തോമ്മസ് കത്തനാര്‍, പാലത്തുംതലയ്ക്കല്‍ പടിഞ്ഞാറ്റേതില്‍ ഗീവറുഗീസ്; 78. കമ്പക്കോട്: കയ്പടയ്ക്കല്‍ തോമ്മസ് കത്തനാര്‍; 79. പെരിഞ്ഞള്ളൂര്‍ പുത്തന്‍പള്ളി: കയ്പടയ്ക്കല്‍ തോമ്മസ് കത്തനാര്‍; 80. കൂര്‍ത്തമല: കിഴക്കേത്തലയ്ക്കല്‍ പെരുമാള്‍ തരകന്‍ തോമ്മാ കത്തനാര്‍, ഏവൂര്‍ മാമ്മന്‍ ഇട്ടി, കൊട്ടയ്ക്കാട്ടായ മടുക്കുമൂട്ടില്‍ ചാണ്ടിക്കുഞ്ഞു നയിനാ;

81. കല്ലൂപ്പാറ: താഴത്തെപീടികയില്‍ ചാണ്ടപ്പിള്ള തോമ്മാ കത്തനാര്‍, അടങ്ങപ്പുറത്തു ഈപ്പന്‍ ഗീവര്‍ഗീസ് പണിക്കര്‍, മാരേട്ട് അവിരാ ഫിലിപ്പോസ്, കൈതയില്‍ അവിരാ ചാണ്ടപ്പിള്ള; 82. കൊറ്റമ്പള്ളി: കുമ്പളത്തു പുത്തന്‍വീട്ടില്‍ വൈദ്യന്‍ കോശി തോമ്മസ് കത്തനാര്‍, ചേമത്തു വടക്കേതില്‍ കെ. പീലിപ്പോസ്, വേങ്ങയില്‍ ഗീവര്‍ഗീസ് മാത്തന്‍, കള്ളോടു തെക്കേതില്‍ ഉമ്മന്‍ ഗീവറുഗീസ്; 83. തഴവാപള്ളി: കോട്ടക്കുഴിയില്‍ ഇട്ടിയവിരാ മാത്തു; 84. തൃക്കളത്തൂര്‍ പള്ളി: ഓലിയ്ക്കല്‍ മത്തായി കത്തനാര്‍ പൈലി; 85. റാക്കാട്: കോഴയ്ക്കാട്ട് തോട്ടത്തില്‍ പൈലി വര്‍ക്കി, കോലത്തുകളത്തില്‍ പുത്തന്‍പുരയില്‍ പുന്നൂസ് പുന്നൂസ്; 86. പോത്താനിക്കാട്, മണ്ണാറപ്രായി പൈലി കുര്യന്‍, തോലാക്കുന്നേല്‍ ആദായി കത്തനാരു ഗീവറുഗീസ്; 87. ചന്ദനപ്പള്ളി: തുമ്പമണ്‍ കരിങ്ങാട്ടില്‍ സ്കറിയാ കത്തനാര്‍ മത്തായി കത്തനാര്‍, മാവേലില്‍ കോശി കോരുള,

എണ്ണശ്ശേരില്‍ ഗീവറുഗീസ് ഇക്ക; 88. വാഴൂര്‍ സെന്‍റ് പീറ്റര്‍: പടിഞ്ഞാറേക്കുറ്റ് കോര യാക്കോബ് കത്തനാര്‍, പട്ടശ്ശേരില്‍ ഉതുപ്പ് ഏബ്രഹാം, കാവുങ്കല്‍ ചാക്കോ വര്‍ക്കി; 89. കങ്ങഴ: അയ്ക്കരപ്പടവില്‍ ഗീവറുഗീസ് കശ്ശീശ്ശാ, വലയപ്പെള്ളില്‍ ചാക്കോ തോമ്മസ്, ഇരവിക്കുളങ്ങര ചാക്കോ ഇട്ടി.

90. കാരിക്കാമറ്റം: പാമ്പാടികണ്ടത്തില്‍ കുറിയാക്കോസ് കത്തനാര്‍, കാരിക്കാമറ്റത്തില്‍ വര്‍ക്കി ഗീവറുഗീസ്, ചിറക്കുഴിയില്‍ ചാക്കോ ചാക്കോ; 91. കാഞ്ഞിരമറ്റം പുത്തന്‍പള്ളി: തൈപ്പറമ്പില്‍ ഏലിയാസ് തൊമ്മന്‍, തുരുത്തിക്കോണത്തു ഉലഹന്നന്‍ മത്തായി, പുല്ലംകുന്നേല്‍ വര്‍ക്കി ഉലഹന്നന്‍; 92. പനയമ്പാല: പയ്യമ്പള്ളില്‍ ദാവീദ് കത്തനാര്‍, വടക്കേവീട്ടില്‍ ഇട്ടി ഇട്ടി, കൊളത്താപ്പള്ളില്‍ തൊമ്മന്‍ കുര്യന്‍; 93. കുണ്ടറ വലിയപള്ളി: കല്ലറയ്ക്കല്‍ ചാണ്ടപ്പിള്ള ഗീവറുഗീസ് പണിക്കരു കത്തനാര്‍, കല്ലറയ്ക്കല്‍ തോമ്മാ കത്തനാരു തോമ്മസ് ശെമ്മാശു, നെടുമ്പായിക്കുളത്തുവിളയില്‍ വീട്ടില്‍ കോശി മാത്തന്‍ പണിക്കരു, കാഞ്ഞിരത്തുംമൂട്ടില്‍ തെക്കേതില്‍ ഉമ്മമ്മന്‍ കൊച്ചിയ്ക്കല്‍ പണിക്കരു; 94. പള്ളിക്കരപ്പള്ളി: ചിറ്റേത്തു ഇത്താപ്പിരി മാത്തു തരകന്‍, ചിറ്റേത്തു തരിയതു ദാവീദ് തരകന്‍, മാളിയക്കല്‍ പൈലി ഐപ്പൂരു; 95. മെഴുവേലില്‍ പള്ളി: പുത്തന്‍വീട്ടില്‍ കടവത്തറയില്‍ പെരുമാള്‍ തോമസ് കത്തനാര്‍, മുന്നശ്ശേരില്‍ വറുഗീസ് ചാണ്ടി, ആശാരിയേത്തു യോനാ ചെറിയാന്‍; 96. മാവേലിക്കര കുന്നത്തുപള്ളി: വിലനിലത്തു ഗീവറുഗീസ് കത്തനാര്‍ മത്തായി കത്തനാര്‍, വേലിക്കുവാക്കേല്‍ കീവറീതു കീവറീതു, കളയ്ക്കാട്ട് ചാക്കോ യോനാ; 97. പാമ്പാടി: പാമ്പാടികണ്ടത്തില്‍ കുറിയാക്കോസ് കത്തനാര്‍, പടിഞ്ഞാറേ കാലായില്‍ മാത്തന്‍ ഇട്ടിയവിര, കാവുമ്പാകത്തു തൊമ്മന്‍ ചാക്കോ; 98. ആര്‍ത്താറ്റ് കുന്നംകുളം: തെക്കേക്കര കുറിയാക്കോസ് കത്തനാരു, ചീരന്‍ വറീതു ഇട്ടൂപ്പ്, പനയ്ക്കല്‍ കുഞ്ഞന്‍ മാത്തു ചുമ്മാരു; 99. കുന്നംകുളം ചിറളയം പള്ളി: ചെറുവത്തൂര്‍ മാത്തു കുറിയാക്കോസ് കശ്ശീശാ, തലക്കോട്ടുകര പായാ ചാക്കുണ്ണി, കാഞ്ഞൂരു വറീതു വറീതു; 100. കുന്നംകുളം കിഴക്കേ പുത്തന്‍പള്ളി: ചെറുവത്തൂര്‍ കുറിയാക്കോസ് കശ്ശീശ്ശാ, കാക്കിശ്ശേരി വറീതു ചാക്കുണ്ണി, ചെറുവത്തൂര്‍ മാത്തു ഉതുപ്പ്.

101. കുന്നംകുളം തെക്കേക്കുരിശ്: തേക്കേക്കര കുറിയാക്കോസ് കശ്ശീശാ, പുലിക്കോട്ടില്‍ പൗലൂസ് വറീതു, കാഞ്ഞൂരു വറീതു വറീതു; 102. മാവേലിക്കര പുത്തന്‍പള്ളി: പുത്തന്‍പുരയില്‍ തോമ്മാസ് കത്തനാരു, വടക്കേതലയ്ക്കല്‍ കിര്യാന്‍ നയിനാ, ആലിന്‍റെ വടക്കേതില്‍ ഉമ്മമ്മന്‍ കീവറീതു; 103. തിരുവനന്തപുരം: പൂതക്കുഴിയില്‍ അബ്രഹാം കശ്ശീശാ, എം. സി. കോശി വൈദ്യന്‍, ഒ. എം. ചെറിയാന്‍, ഇ. ജെ. ജോണ്‍; 104. തിരുവിതാംകോട്ടു തരിയാ: പൂതക്കുഴിയില്‍ അബ്രഹാം കശ്ശീശാ, പുത്തന്‍വീട്ടില്‍ വറുഗീസ്; 105. പഴഞ്ഞി (വടക്കു): പുലിക്കോട്ടില്‍ മത്തായി കശ്ശീശാ, ചീരന്‍ മാത്തു മാത്തു, തോലത്തു ഉക്കുറു ചെറിയാക്കു; 106. പറവൂര്‍ ചെറിയപള്ളി: ആലുമ്മൂട്ടില്‍ ജോര്‍ജ് അബ്രഹാം, കുളങ്ങരെ പൈലി ഇട്ടിയച്ചന്‍, ഈരാളില്‍ വറിയതു വര്‍ക്കി; 107. തോനയ്ക്കാട്: പാലമൂട്ടില്‍ അബ്രഹാം ശെമ്മാശു, പാലമൂട്ടില്‍ മത്തായി വറുഗീസ്, ഇലഞ്ഞിമേല്‍കുറ്റിയില്‍ വര്‍ക്കി കൊച്ചൂഞ്ഞ്, എണ്ണക്കാട് കാട്ടിവടക്കേതില്‍ മാത്തന്‍ കൊച്ചൂഞ്ഞു, കൈപ്പള്ളില്‍ ഗീവറുഗീസ് മാത്തന്‍; 108. ചെങ്ങന്നൂര്‍ ചെറിയ: പൂവത്തൂര്‍ യാക്കോബ് കശീശാ, ചെങ്ങഴത്തു കൊച്ചെറിയാ തൊമ്മി, മാളിയേക്കല്‍ തൊമ്മി തോമസ്, വടക്കേടത്തു തൊമ്മി ഈപ്പന്‍; 109. ചെങ്ങന്നൂര്‍ വന്മഴി പുത്തന്‍: പൂവത്തൂര്‍ യാക്കോബ് കശീശാ, പടിപ്പുരയ്ക്കല്‍ ഗീവറുഗീസ് വര്‍ക്കി, പൂവത്തൂര്‍ ഔസേപ്പ് ചാക്കോ;

110. അഞ്ചേരി: പെരുമ്പുഴമൂലയില്‍ അബ്രാഹം കത്തനാര്‍, വടക്കുംപാടത്തു പങ്കായില്‍ തൊമ്മന്‍ തോമ്മാ, എലക്കാട്ടാകുന്ന കളപ്പുരക്കവേലില്‍ ചാക്കോ ഇട്ടി അയ്പു; 111. പുളിക്കീഴ് പുത്തന്‍: മട്ടയ്ക്കല്‍ കാരിക്കോട്ടു വീട്ടില്‍ ബര്‍സ്ലീബി കശ്ശീശാ, പാട്ടമ്പാവിലായ അഞ്ചിരിക്കോട്ടു പുത്തന്‍പുരയ്ക്കല്‍ വര്‍ക്കി വര്‍ക്കി, വല്യവീട്ടിലായ കാരനുശേരില്‍ ഇട്ടിച്ചെറിയ കോരുത്; 112. അയിരൂര്‍ വയലത്തല: വടശേരിയത്തു യൗസേപ്പ് കശീശാ, വെള്ളാട്ടേത്തു കൊച്ചിക്കാ തോമ്മസ്, തേവര്‍കാട്ടില്‍ തോമ്മാ വറുഗീസ്; 113. പരിയാരത്തു പുത്തന്‍: വടക്കേക്കര തോമ്മസ് കശീശാ, പാലക്കത്തറയില്‍ ഇടിക്കുള മാത്തന്‍ വാധ്യാര്‍, വല്യത്തുപറമ്പില്‍ മാമ്മന്‍ തോമ്മസ്; 114. പരിയാരത്തു പഴയ: വടക്കേക്കര തോമ്മാസ് കശീശാ, പാലക്കത്തറയില്‍ ഇടിക്കുള മാത്തന്‍ വാധ്യാര്‍, വലിയകാലായില്‍ വറുഗീസ് കോശി, വല്യത്തുപറമ്പില്‍ മാമ്മന്‍ തോമ്മാസ്; 115. ബുധന്നൂര്‍: പൂവത്തൂര്‍ യാക്കോബ് കശീശാ, തെക്കേടത്തു അയ്പു വറുഗീസ്, ഉറവാരച്ചേരില്‍ പോത്ത കോശി; 116. കല്ലുങ്കത്ര: പുല്ലമ്പിലായില്‍ മത്തായി ഉലഹന്നാന്‍, വെള്ളാപ്പള്ളി പുത്തന്‍പുരയ്ക്കല്‍ ചാക്കോ കോരുള, വട്ടക്കാട്ടില്‍ മാണി ചാക്കോ; 117. കോട്ടയം ചെറിയ: എരിത്തിക്കല്‍ ദാനിയേല്‍ കത്തനാര്‍, ഉപ്പൂട്ടില്‍ അബ്രഹാം, വാണിയപ്പുരയ്ക്കല്‍ ആയ കൊച്ചുപുരയ്ക്കല്‍ അയ്പു; 118. കോട്ടയം പുത്തന്‍പള്ളി: വേങ്കടത്ത് അലക്സന്ത്രയോസ് കത്തനാര്‍ പകരം മകന്‍ യൗസേപ്പ് ശെമ്മാശു, കുന്നുംപുറത്തു ചെറിയാന്‍, എറികാട്ടു യൗസേപ്പ്; 119. ഇടവങ്കാട്: താക്കോലക്കല്‍ കൊച്ചുകോശി കശീശാ, പടിഞ്ഞാറേ നാടശാലയില്‍ ഗീവറുഗീസ് ചാക്കോ, വടക്കേക്കര വാഴാവേലില്‍ കൊച്ചിട്ടി ചെറിയാന്‍.

120. പുത്തനങ്ങാടി കുരിശുപള്ളി: കുരിശുംമൂട്ടില്‍ ഉമക്കണ്ട

ഉലഹന്നാന്‍, ചിറക്കടവില്‍ കോര കൊച്ചു കോരതു, ചക്കാലപ്പറമ്പില്‍ വര്‍ക്കി ഉമ്മന്‍; 121. കുറുപ്പംപടി: കല്ലറയ്ക്കല്‍ തരകന്‍ വര്‍ക്കി പൈലി, കാള്യമാരില്‍ വര്‍ക്കി പൈലോ; 122. നെല്ലിക്കുന്നേല്‍ സെഹിയോന്‍: കല്ലറയ്ക്കല്‍ കൊച്ചുകോര, തോട്ടത്തില്‍ വര്‍ക്കി മാത്തു; 123. വഞ്ചിത്ര: തേവര്‍വേലില്‍ ഗീവറുഗീസ് കശീശാ, തേവര്‍വേലില്‍ ഈശോ ഈശോ, മങ്ങാട്ടുപാറയ്ക്കല്‍ മാമ്മന്‍ തോമ്മസ്; 124. പുതുപ്പള്ളി വലിയപള്ളി: പെരുമ്പുഴമൂലയില്‍ അബ്രഹാം കത്തനാര്‍, താഴത്തു കളപ്പുരയ്ക്കല്‍ വര്‍ക്കി ഫീലിപ്പോസ്, കൊച്ചീമൂലയില്‍ ഏലിയാസ് മാണി; 125. നാലുന്നാക്കല്‍: എടത്ര ഈയ്യൂബ് കത്തനാര്‍, മണിയമ്പടവത്തു അയ്പു മാത്തു, കുളങ്ങര മാണി മാത്തന്‍; 126. ചേലാട്ട്: കൊട്ടിശ്ശേരിക്കുടിയില്‍ പത്രോസ് എസ്തപ്പാന്‍, മഞ്ഞുമ്മേല്‍ക്കുടിയില്‍ പൈലി ഗീവറുഗീസ്; 127. കുഴിമറ്റം: പി. ജെ. അലക്സന്ത്രയോസ് ശെമ്മാശന്‍, വല്യയത്തില്‍ പീലിപ്പോസ് വറുഗീസ്, കുറ്റിക്കല്‍ മൂശ മൂശ; 128. വെട്ടിക്കുന്നേല്‍: എടത്ര ഇയൂബ് കത്തനാര്‍, പുന്നച്ചേരില്‍ മത്തായി മത്തായി, ആലഞ്ചേരില്‍ ഉതുപ്പ് അയ്പു; 129. നാട്ടകം ആലപ്പുഴ സെന്‍റ് പോള്‍സ്: ചെറിയമഠത്തില്‍ അന്ത്രയോസ് കത്തനാര്‍, ചെറിയമഠത്തില്‍ തൊമ്മന്‍ മാണി, തോട്ടവായില്‍ പുളിയേരില്‍ ഇട്ടിയവിര കുര്യന്‍.

130. വെണ്‍മണി: തെക്കേത്തലയ്ക്കല്‍ ഗീവറുഗീസ് കശീശാ, മരോട്ടിമൂട്ടില്‍ കോശി, ചീക്കല്‍പാറ ചാക്കോ; 131. മാവേലിക്കര കല്ലിമേല്‍പള്ളി: തെക്കേതലയ്ക്കല്‍ ഗീവറുഗീസ് കശീശാ, പടിഞ്ഞാറേവീട്ടില്‍ ചാക്കോ കോരുള, ചാവടി വടക്കേതില്‍ ചാക്കോ ഗീവറുഗീസ്; 132. കോന്നി: വടക്കേടത്തു ഗീവറുഗീസ് കശീശാ, ചെറുകുന്നത്തു സി. എം. മാത്തുണ്ണി, മണ്ണിക്കോയിക്കല്‍ എം. ഒ. കുരുവിള; 133. അരിപ്പാട്ടു (ഹരിപ്പാട്) അനാഴി: വേലന്‍റേത്തു ഇടിച്ചാണ്ടി കശീശാ, കടവില്‍ അവിരാ കുര്യന്‍ അധികാര….ന്‍, മണുവേലില്‍ ഇടിക്കുള യോഹന്നാന്‍; 134. ആനപ്രാമ്പാല്‍: ആറ്റുമാലില്‍ സക്കറിയാ കശീശാ, അമ്പ്രയില്‍ മാമ്മന്‍ ചാക്കോ, മണലില്‍ മാത്തന്‍ തോമ്മാ; 135. തലവടീല്‍ പടിഞ്ഞാറേപള്ളി: പള്ളിവാതുക്കല്‍ അബ്രഹാം കത്തനാര്‍, കളത്തില്‍ അവിരാ മാത്തന്‍, മട്ടയ്ക്കലായ താഴ്ചയില്‍ യോഹന്നാന്‍ കൊച്ചാണ്ടി; 136. അമയന്നൂര്‍ കാരാട്ടുകുന്നേല്‍ പുത്തന്‍: പുത്തന്‍പുരയില്‍ മാത്തു പോത്തന്‍, മണ്ണുമൂട്ടില്‍ ചാക്കോ ചാക്കോ, വടക്കേ കുഴിക്കാട്ടില്‍ കൊച്ചു ചാക്കോ തൊമ്മി.137. മാരാമണ്‍ പുത്തന്‍: എവൂര്‍ തോമസു ശെമ്മാശു, തേവര്‍തുണ്ടിയില്‍ കുളന്നൂരു വറുഗീസ് ഇടിക്കുള, വല്യത്തു ഗീവറുഗീസ് ചാക്കോ; 138. ആഞ്ഞിലിത്താനം: മേമഠത്തില്‍ സക്കറിയാ കത്തനാര്‍, കണിയാന്ത്രെ ഗീവറുഗീസ്, വടക്കേപറമ്പില്‍ മാത്തന്‍, കിഴക്കനേത്തു ചാക്കോ ചാക്കോ; 139. വള്ളിക്കുന്നം: മാങ്കാവില്‍ ഗീവറുഗീസ് കത്തനാരു ശമുവേല്‍ ശെമ്മാശു,

കറ്റാനത്തു പുതുപ്പുരയ്ക്കല്‍ ഗീവറുഗീസ് കത്തനാര്‍ മാത്തുണ്ണി, കറ്റാനത്തു പുതുപ്പുരയ്ക്കല്‍ പി. ജി. തോമ്മാസ്.

140. ചെങ്ങന്നൂര്‍: പൂവത്തൂര്‍ യാക്കോബ് കത്തനാര്‍, കടന്തോട്ടില്‍ മാമ്മന്‍ കൊച്ചെറിയ, പടന്താനത്തു കോശി മത്തായി; 141. അയിരൂര്‍: തെങ്ങുന്തോട്ടത്തില്‍ ഫീലിപ്പോസു കശ്ശീശാ, പണിക്കന്‍റേത്തു ഇരുപ്പൂട്ടി തോമ്മാ, പുത്തേത്തു ചാണ്ടി ചാണ്ടി, …നത്തു നയിനാ വറുഗീസ്; 142. കാട്ടൂര്‍: വടശേരിയത്തു അയ്പു യൗസേപ്പ് കശീശാ, നെല്ലിക്കല്‍ തേവര്‍കാട്ടില്‍ തോമ്മാ ഗീവറുഗീസ്, കോഴഞ്ചേരി സ്കൂള്‍ മാസ്റ്റര്‍ കൊച്ചുകോശി; 143. കുണ്ടറ പുത്തന്‍: തെങ്ങുവിളയില്‍ ഇടിച്ചാണ്ടി അബ്രഹാം കശീശാ, ചീരന്‍കാവില്‍ തുണ്ടുവിളയില്‍ ചെറിയാന്‍ കിരിയാന്‍, തെക്കടത്തു ഇടിച്ചാണ്ടി ഉമ്മമ്മന്‍; 144. ഉമ്മണ്ണൂര്‍: പുത്തൂര്‍ നീലത്താഴിയത്തു ഈശോ കത്തനാര്‍; 145. പുത്തൂര്‍: പുത്തൂര്‍ നീലത്താഴിയത്തു ഈശോ കത്തനാര്‍, കൊച്ചു പുത്തന്‍വീട്ടില്‍ മാത്തന്‍ ഉമ്മന്‍ പണിക്കരു; 146. പൂവത്തു കിഴക്കു കലയപുരത്തു പുത്തന്‍: നീലത്താഴിയത്തു ഈശോ കത്തനാര്‍, അട്ടായിക്കുളത്തു പുത്തന്‍പുരയ്ക്കല്‍ എം. മാത്തു തരകന്‍; 147. കുണ്ടറ കിഴക്കുംഭാഗത്തു പുത്തന്‍: കിഴക്കേഭാഗത്തു കിഴക്കേവിളയില്‍ ഇടിച്ചാണ്ടി കത്തനാര്‍ മത്തായി ശെമ്മാശു, തുണ്ടുവിളയില്‍ ചെറിയാന്‍ കിര്യാന്‍, തെക്കടത്തു ഇടിച്ചാണ്ടി ഉമ്മമ്മന്‍; 148. കാരിയ്ക്കല്‍: പുത്തൂര്‍ നീലത്താഴിയത്തു ഈശോ കത്തനാര്‍; 149. കുളക്കട: പുത്തൂര്‍ നീലത്താഴിയത്തു ഈശോ കത്തനാര്‍.

ഉമ്മണ്ണൂര്‍, പുത്തൂര്‍, കാരിയ്ക്കല്‍, കുളക്കട ഈ പള്ളികളുടെ പ്രതിപുരുഷന്മാര്‍:- കൊച്ചുപുത്തന്‍വീട്ടില്‍ മാത്തന്‍ ഉമ്മന്‍ പണിക്കര്‍, അട്ടായിക്കുളത്തു പുത്തന്‍പുരയ്ക്കല്‍ എം. മാത്തു തരകന്‍.

150. തോനയ്ക്കാട്: നാക്കോലയ്ക്കല്‍ കൊച്ചുകോശി കശീശാ, വാഴുവാടിക്കടയില്‍ കുര്യന്‍ മാത്തന്‍, കൊല്ലമ്പറമ്പില്‍ ഉമ്മമ്മന്‍ ഗീവറുഗീസ്; 151. അഞ്ചല്‍ സുറിയാനിപള്ളി: തലവൂര്‍ യോഹന്നാന്‍ കശീശാ, ചെമ്മങ്കരാമല്ലൂര്‍ ചങ്ങരമ്പള്ളി വീട്ടില്‍ കോരുള ചാക്കോ; 152. അയ്യമ്പള്ളില്‍: തെങ്ങുന്തോട്ടത്തില്‍ പീലിപ്പോസ് കശീശാ, പുതുശ്ശേരി ഇട്ടിക്കുരിയതു പൗലൂസ്, മഴുവഞ്ചേരിപറമ്പത്തു അവരാ കൊച്ചുവര്‍ക്കി; 153. ചക്കരക്കാവ് വലിയ: ഈരാളില്‍ അവിരാ കുഞ്ഞുവര്‍ക്കി, മള്ളേരിക്കല്‍ കുഞ്ഞിട്ടൂപ്പ് പൗലൂസ്; 154. മീനടം സെന്‍റ് തോമസ്: ചെറിയമഠത്തില്‍ ജെ. അന്ത്രയോസ് കശ്ശീശാ, പുത്തമ്പുരയ്ക്കല്‍ ഇട്ടി കുര്യന്‍, വയലിപ്പാടത്തു ഈപ്പന്‍ ഈപ്പന്‍; 155. മീനടം ചെറിയപള്ളി: ചെറിയമഠത്തില്‍ ജെ. അന്ത്രയോസ് കശ്ശീശാ, മധുരഞ്ചേരില്‍ വര്‍ക്കി ഇട്ടിച്ചെറിയാ, വെള്ളൂപ്പറമ്പില്‍ മാണി ചാക്കോ; 156. പാക്കില്‍: പടനിലത്തു ചാക്കോ തോമസ് കശ്ശീശാ, പുത്തന്‍പറമ്പില്‍ തോമ്മാ ചെറിയാന്‍, പടനിലത്തു തോമ്മാസ് കത്തനാര്‍ ചാക്കോ; 157. വടകര: ചെറുവേലില്‍ പുത്തന്‍പുരയില്‍ കുര്യന്‍ മത്തായി, മാളികയില്‍ പുത്തന്‍പുരയില്‍ ചാക്കോ വര്‍ക്കി; 158. തലവൂര്‍ പുത്തന്‍: തലവൂര്‍ യോഹന്നാന്‍ കശ്ശീശാ, തണ്ടിലഴികത്തു മത്തായി വറിയതു, ഊരുപറമ്പില്‍ വറീതു പത്രോസ്; 159. കണ്ടനാട്: തുകലന്‍ കറച്ചാപ്പള്ളില്‍ ഇട്ടൂപ്പ് ചുമ്മാരു, ചാത്തുരുത്തി വര്‍ക്കി കുര്യന്‍.

160. മേപ്രാല്‍: കിഴക്കേഅറ്റത്തു യാക്കോബ് കശ്ശീശാ, ചെമ്പോലില്‍ കോരുള വര്‍ക്കി, പുല്‍യോടു പൊയ്ക്കാട്ടു ഈപ്പന്‍ ഉമ്മന്‍; 161. മേപ്രാല്‍ കാളികാവു: കിഴക്കേഅറ്റത്തു യാക്കോബ് കശ്ശീശാ (വികാരി), പൂതികോട്ടു മൂന്നാമത്തു പുത്തന്‍പുരക്കല്‍ കാളികാവു കുരുവിള കൊച്ചിട്ടി കുരുവിള (ടി. പള്ളി ഉടമസ്ഥന്‍); 162. പ്രക്കാനം പള്ളി: വികാരി ജി. തോമ്മസ് കത്തനാരു; 163. മേല്പാടം: കിഴക്കേക്കര മേല്പാടം കോട്ടയില്‍ പുത്തന്‍പുരയ്ക്കല്‍ യൗസേപ്പ് ചാക്കോ, മാന്നാര്‍ പാവുക്കരമുറിയില്‍ വള്ളക്കാലില്‍ ചാക്കോ മാത്തു; 164. കോഴഞ്ചേരി: തേവര്‍വേലില്‍ ഗീവര്‍ഗീസ് കശ്ശീശാ, വലിയവീട്ടില്‍ കുര്യന്‍ ചാണ്ടി, മുത്തൂറ്റ് നയിനാ മത്തായി, മുഞ്ഞിനാടു കുഞ്ഞമ്മന്‍ മത്തായി; 165. തലവടി കിഴക്കേക്കര: പനയ്ക്കാമറ്റം അബ്രഹാം കശ്ശീശാ, അടങ്ങപ്പുറത്തു മാമ്മൂട്ടില്‍ അവിരാ അവിരാ, ചക്കാലയില്‍ മുണ്ടകത്തില്‍ കോരുള കോരുള, തിരുതാടില്‍ കോരുള വര്‍ക്കി, അടങ്ങപ്പുറത്തു എ. ഇ. അബ്രഹാം; 166. ചെങ്ങളം: പുളിക്കപ്പറമ്പില്‍ പുന്നന്‍ ജോണ്‍, ഇരുപതില്‍ യാക്കോബ് ക. കൊച്ചിട്ടി; 167. പരുമല: കരപ്പള്ളില്‍ തോമ്മാ കത്തനാര്‍, പീടികയിലായ കാഞ്ചനവിടാരത്തു മാത്തന്‍ കുഞ്ഞുമ്മന്‍; 168. ചെങ്ങന്നൂര്‍ പഴയപള്ളി: പേരൂക്കാവില്‍ ഗീവറുഗീസ് കത്തനാര്‍, പള്ളി ട്രസ്റ്റി വയലിപ്പുരേത്തു ചുമ്മാരു യോഹന്നാന്‍, കളയ്ക്കാട് യോഹന്നാന്‍ ഈശോ; 169. പെരിശ്ശേരി: പേരൂക്കാവില്‍ ഗീവറുഗീസ് കശ്ശീശാ, ട്രസ്റ്റി കൊച്ചു കടന്തോട്ടില്‍ ഗീവറുഗീസ് ഗീവറുഗീസ്, പഴയവീട്ടില്‍ യോഹന്നാന്‍ പോത്ത; 170. ഉളങ്കാട്: താനുവേലില്‍ യോശുവാ കത്തനാര്‍, മണക്കാലാ പടിഞ്ഞാറ്റേതില്‍ മത്തായി, മേലേതില്‍ ഉമ്മന്‍, താനുവേലില്‍ കോശി ശെമ്മാശു;

171. കറ്റാനത്തു: മാങ്കാവില്‍ ഗീവറുഗീസ് ക. ശമുവേല്‍ ശെമ്മാശു, ആരക്കണ്ടത്തില്‍ തുരുത്തിയില്‍ ഇലഞ്ഞിയ്ക്കല്‍ മഠത്തില്‍ ഇട്ടിച്ചെറിയാ യാക്കോബ്; 172. ആനന്ദപ്പള്ളി: കാഞ്ഞിരക്കാട്ടു മത്തായി ക., പുത്തന്‍വീട്ടില്‍ നൈനാ ഈശോ, കുറ്റിപ്ലാവില്‍ കോരുള ഗീവറുഗീസ്, പഴുക്കാലില്‍ കോശി കോശി; 173. തുമ്പമണ്‍ കാദിശ്ത്താ: താനുവേലില്‍ യോശുവാ കത്തനാര്‍, ചക്കാലമണ്ണില്‍ തൊണ്ടൂ കിഴക്കേതില്‍ തോമസ് തരകന്‍, പുത്തന്‍മണ്ണില്‍ വറുഗീസ് വറുഗീസ്, വടക്കേതില്‍

വി. എം. മാത്യു, തുണ്ടിയില്‍ ടി. ജെ. കോശി; 174. കരുവാറ്റാ: വികാരി

കാഞ്ഞിരംപറമ്പില്‍ യൗനാന്‍ ക., തട്ടുപുരയ്ക്കല്‍ ചാക്കോ, കാഞ്ഞിരക്കാട്ട് വര്‍ക്കി മാത്തു; 175. മഴവന്നൂര്‍: മാടപ്പറമ്പില്‍ വറുഗീസ് തരകന്‍, മാടപ്പറമ്പില്‍ മാണി വറുഗീസ് തരകന്‍; 176; കുമരകം: വടക്കേടത്തുശേരില്‍ യൗസേപ്പ് ക., ഒരുവട്ടിത്ര ചാണ്ടി മാത്തു, വശാസ്പത്ര വര്‍ക്കി പോത്തന്‍; 177. കാരിച്ചാല്‍ പള്ളി: തകിടിയില്‍ തൊമ്മി തോമസ് കശ്ശീശാ, ആലുമ്മൂട്ടില്‍ ചെറിയാന്‍ കൊച്ചുകോശി, കണ്ടത്തില്‍ പുത്തന്‍വീട്ടില്‍ കോരുള കുര്യന്‍, താമരവേലില്‍ മാമ്മന്‍ വറുഗീസ്; 178. പള്ളം: ദിവ്യശ്രീ കയ്തയില്‍ തൊമ്മന്‍ ഗീവറുഗീസു കശ്ശീശാ, എടത്തുംപടിക്കല്‍ വടക്കേക്കുറ്റു കൊച്ചിട്ടി തൊമ്മന്‍, ചിറക്കടവട്ട കുര്യാള മാണി; 179. നിരണത്തു പള്ളി: മട്ടയ്ക്കല്‍ പത്രോസ് കത്തനാര്‍, പനയ്ക്കാമറ്റത്തു പട്ടം വാക്കയില്‍ നയിനാ ചാണ്ടപ്പിള്ള, ഇലഞ്ഞിക്കല്‍ പെരുമാള്‍ ചാക്കോ, പുത്തൂപ്പള്ളില്‍ പോത്ത കൊച്ചുപോത്ത, മട്ടയ്ക്കല്‍ പുതുക്കേരില്‍ വൈദ്യന്‍ ചാക്കോ ചെറിയാന്‍, വരത്രകേളത്തു മോടിശ്ശേരിയില്‍ ഉമ്മന്‍ മാത്തു, പള്ളിക്കടവില്‍ പൂവന്‍വേലില്‍ നൈനാന്‍ ഗീവറുഗീസ്, തയ്യില്‍ ചെറിയാന്‍ മാമ്മന്‍; 180. റാന്നി തോട്ടമണ്‍ പള്ളി: അയിരൂര്‍ കുറുന്തോട്ടത്തില്‍ സ്കറിയാ കത്തനാര്‍, പിലാത്താനത്തു ചാണ്ടി ഗീവറുഗീസ്, പുളിയ്ക്കല്‍ മാത്തന്‍ വറുഗീസ്.

181. അയിരൂര്‍ പഴയപള്ളി: കുറുന്തോട്ടത്തില്‍ സ്കറിയാ കത്തനാര്‍, കുറുന്തോട്ടത്തില്‍ ഫീലിപ്പോസ് ശെമ്മാശന്‍, പന്തോളില്‍ ചാക്കോ ചാക്കോ, മണ്ണില്‍ വറുഗീസ് തോമ്മാ, കിടങ്ങിനേത്തു കോശി കോരുള, എള്ളുംകാലായില്‍ കൊച്ചൂഞ്ഞു ഫീലിപ്പോസ്; 182. തുമ്പമണ്‍ ഭദ്രാസനപ്പള്ളി: കരിങ്ങാട്ടില്‍ മത്തായി കത്തനാര്‍, ചക്കിട്ടടത്തു തോമ്മാസു കത്തനാര്‍, കണിച്ചേരില്‍ കോരുള കൊച്ചുകോരുള, വടക്കേതില്‍ കിഴക്കേവീട്ടില്‍ ഇട്ടിച്ചെറിയാ, മലയില്‍പറമ്പില്‍ കൊച്ചുമ്മന്‍, വടക്കേടത്തു തോമ്മാസ്; 183. കുറിഞ്ഞി: തെങ്ങുന്തോട്ടത്തില്‍ ഫീലിപ്പോസ് കശ്ശീശാ, തോട്ടപ്പള്ളില്‍ പാലാല്‍ വര്‍ക്കി ഇട്ടന്‍, പാലാല്‍ വണ്ടാനത്തു പൈലി ഇട്ടന്‍; 184. ഒളശ: എലഞ്ഞിവീട്ടില്‍ പോത്തന്‍ മത്തായി, നാലാങ്കല്‍ പുത്തന്‍പുരയ്ക്കല്‍ കൊച്ചിട്ടി കോര, തട്ടാരത്തു യോഹന്നാന്‍ ചാക്കോ; 185. കാക്കനാട്ടു: പാലാല്‍ ഇട്ടൂപ്പു ചുമ്മാരു, എടയത്തു ചെറിയ ഇട്ടന്‍; 186. കാര്‍ത്തികപ്പള്ളി: താശിയില്‍ കുരുവിള മാത്തന്‍ കത്തനാര്‍, ആലുമ്മൂട്ടില്‍ ഗീവറുഗീസ് ഗീവറുഗീസ്, ചിറമേല്‍ ഇടിച്ചാണ്ടി ചാക്കോ, ചേലാട്ട് ബസ്ഹനിയ, കൊടിശ്ശേരിക്കുടി പുത്തന്‍പുരയില്‍ മാത്തു കുര്യന്‍, മഞ്ഞുമ്മേല്‍ക്കുടി പൈലി ഗീവറുഗീസ്; 187. കോലഞ്ചേരി: വാലയില്‍ ഇട്ടൂപ്പ് മാത്തു, കല്ലുങ്കല്‍ പുത്തന്‍പുരയില്‍ തൊമ്മന്‍ ഇട്ടന്‍; 188. ആഞ്ഞിലിതാനം: വികാരി മേമഠത്തില്‍ സ്കറിയാ ക., കണിയാന്ത്ര യൗസേപ്പ് ഗീവറുഗീസ്, കിഴക്കനേത്തു ചാക്കോ ചാക്കോ, വടക്കേപ്പറമ്പില്‍ കുര്യന്‍ മാത്തു; 189. നെടുമ്പ്രത്തു: പനയ്ക്കാമറ്റത്തു അബ്രഹാം ക., വാണിയപുരയ്ക്കല്‍ ഔസേപ്പ് കൊച്ചിട്ടി, വേങ്ങല്‍ പുത്തന്‍പുരയ്ക്കല്‍ വറുഗീസ് ചെറിയാന്‍, മുളമൂട്ടില്‍ ഇട്ടിയവിരാ ഇടിക്കുള, പടിഞ്ഞാറ്റേതില്‍ അയ്പു ചെറിയാന്‍; 190. ചെറുകോട്ടക്കുന്നേല്‍: കുഴിഞ്ഞാല്‍ ഇത്താപ്പിരി, കുഴിഞ്ഞാല്‍ മാത്യു അയ്പു; 191. വെണ്ണിക്കുളം: ഫാ. പി. റ്റി. ഗീവര്‍ഗീസ്, കൂടത്തുംമുറി ചാക്കോ ഗീവറുഗീസ്, തുണ്ടിയില്‍ ഫീലിപ്പോസ് ഗീവറുഗീസ്, പെരുമ്പ്രാല്‍ ഗീവറുഗീസ്; 192. കാരക്കുന്നത്തു പള്ളി: ഞവണക്കുഴി ചെറിയതു വര്‍ക്കി, കുളങ്ങരക്കുടി കുര്യന്‍ ഔസേപ്പ്; 193. നല്ലിലാപള്ളി: തെങ്ങുവിളയില്‍ ഇടിച്ചാണ്ടി അബ്രഹാം കത്തനാര്‍, ചീരങ്കാവില്‍ തുണ്ടുവിളയില്‍ ചെറിയാന്‍ കിരിയാന്‍; 194. മുകത്തലപ്പള്ളി: തെങ്ങുവിളയില്‍ ഇടിച്ചാണ്ടി അബ്രഹാം കത്തനാര്‍, തുണ്ടുവിളയില്‍ ചെറിയാന്‍ കിരിയാന്‍; 195. വട്ടമല: കയ്പടയ്ക്കല്‍ തോമ്മസ് കത്തനാര്‍, കൊച്ചുപുത്തന്‍വീട്ടില്‍ മാത്തന്‍ ഉമ്മന്‍ പണിക്കര്‍; 196. കല്ലട വലിയപള്ളി: വടക്കേടത്തു ഗീവറുഗീസ് യൗനാന്‍ കത്തനാര്‍, വടക്കേടത്തു മാത്തുണ്ണി ചാക്കോ, മണപ്പുറത്തു മാത്തന്‍ യോഹന്നാന്‍; 197. കൈതക്കുഴി പുത്തന്‍പള്ളി: വീയണ്ണൂര്‍ ആലുവിളയില്‍ ഗീവറുഗീസ് കത്തനാര്‍ യൗസേപ്പു കത്തനാര്‍, കറിക്കോട്ടു പുത്തന്‍വീട്ടില്‍ ഗീവറുഗീസ് കൊച്ചുമ്മന്‍, കുമ്മല്ലൂര്‍ തെങ്ങുംമുളയില്‍ ഉമ്മുമ്മന്‍; 198. കിഴക്കേ കല്ലട കിഴക്കേ ഭാഗം: വടക്കേടത്തു ഗീവറുഗീസ് യൗനാന്‍ കത്തനാര്‍; 199. കല്ലട കോട്ടവിള: മണപ്പുറത്തു ഗീവറുഗീസ് കത്തനാര്‍ യൗസേപ്പ് കത്തനാര്‍; 200. ചെറുവക്കല്‍: ഓടനാവട്ടത്തു തോട്ടത്തില്‍ ഗീവറുഗീസ് കത്തനാര്‍, വടക്കേടത്തു വീട്ടില്‍ ഉമ്മന്‍ കൊച്ചുമ്മന്‍, എളങ്ങൊടി വലിയവീട്ടില്‍ യാക്കോബ് യോഹന്നാന്‍.

201. ഓടനാവട്ടത്തു: തോട്ടത്തില്‍ ഗീവറുഗീസ് കത്തനാര്‍, വടക്കേവീട്ടില്‍ പുത്തന്‍പുരയില്‍ വറുഗീസ്; 202. ചേപ്പാട്ടു: കണ്ണമ്പള്ളില്‍ വക തയ്യില്‍ തോമ്മാ കോശി കത്തനാര്‍, വഞ്ചിയില്‍ ഫീലിപ്പോസ് ക. കൊച്ചുകോശി, വടക്കേടത്തു യോഹന്നാന്‍ തോമ്മാസ്; 203. വാകത്താനത്തു പള്ളി: എണ്ണശ്ശേരി കുര്യന്‍ ക. യോഹന്നാന്‍ കത്തനാര്‍, തെക്കേപ്പുറത്തു വെട്ടിയില്‍ ഫീലിപ്പോസ് ഉലഹന്നന്‍, കളപ്പുരയ്ക്കല്‍ തൊമ്മി വര്‍ക്കി, ഓണാട്ടു പുന്നൂസ് ജെയിക്കോബ്; 204. പുതുശ്ശേരി ചെങ്ങരൂര്‍: മുണ്ടപ്ലാക്കല്‍ യാക്കോബ് കത്തനാര്‍, കൊച്ചുമണ്ണില്‍ തൊമ്മി തൊമ്മി, വേലമ്പറമ്പില്‍ തൊമ്മി ചെറിയാന്‍; 205. പുതുശേരി (വാകത്താനം): എണ്ണച്ചേരി കുര്യന്‍ ക. യോഹന്നാന്‍ കത്തനാര്‍, മറ്റത്തില്‍ മാത്തന്‍ ഉതുപ്പ്, കക്കാട്ടു മത്തായി കോര; 206. വാകത്താനത്തു അയ്ക്കനാട്: എണ്ണച്ചേരില്‍ യോഹന്നാന്‍ കത്തനാര്‍, വെട്ടിപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്‍, തെക്കേപുറത്തു വെട്ടിയില്‍ ഫീലിപ്പോസ് ഫീലിപ്പോസ്; 207.

കുറിയന്നൂര്‍ പുത്തന്‍: റാഹൂര്‍ അപ്രേം തോമസ് ശെമ്മാശന്‍, തച്ചിലേത്തു ചാണ്ടി മത്തായി, കാട്ടൂക്കര കോശി തോമ്മാ; 208. മാരാമണ്‍ പുത്തന്‍: റാഹൂര്‍ അപ്രേം തോമസ് ശെമ്മാശന്‍, കളത്തൂര്‍ വറുഗീസ് ഇടിക്കുള, വല്യത്തു ഗീവറുഗീസ് ചാക്കോ; 209. പാണമ്പടി; മുണ്ടുചിറയ്ക്കല്‍ കുര്യന്‍ അബ്രഹാം, പെരുന്നേക്കരിയില്‍ മാത്തു വര്‍ക്കി, കളരിയ്ക്കല്‍ കുര്യന്‍ കോര, കണ്ടമംഗലത്തു ഉതുപ്പ് ഉലഹന്നന്‍; 210. മണര്‍കാട്ടു പഴയ: പുത്തന്‍വീട്ടില്‍ ചാക്കോ ഫീലിപ്പോസ്, വട്ടക്കുന്നേലാകുന്ന പുളിക്കല്‍ കുരുവിള കുര്യന്‍; 211. വലിയപള്ളി: വേങ്കടത്ത് അലക്സന്ത്രയോസ് യൗസേപ്പ് ശെമ്മാശ്, മള്ളൂശേരില്‍ ഉലഹന്നന്‍ യൗസേപ്പ്, ചെങ്ങളവന്‍ ഇട്ടിക്കുരുവിള കൊച്ചുതുപ്പ്, കപ്യാരു ഇട്ടിയവിരാ കുര്യന്‍; 212. മണര്‍കാട്ടു പുത്തന്‍: വേങ്കടത്ത് അലക്സന്ത്രയോസ് യൗസേപ്പ് ശെമ്മാശ്, വട്ടക്കുന്നേല്‍ പുളിക്കല്‍ കുരുവിള കുര്യന്‍, പുത്തന്‍വീട്ടില്‍ ചാക്കോ ഫീലിപ്പോസ്.