സിനിമാനടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ അനുശോചനം രേഖപ്പെടുത്തി. ഒരു തികഞ്ഞ സഭാസ്നേഹിയായിരുന്നു അദ്ദേഹം. പത്തനംതിട്ട പുത്തന്‍പീടിക സ്വദേശിയും പാലാരിവട്ടം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകാംഗവുമായ അദ്ദേഹം ആത്മീയ സംഘടനകളിലെല്ലാം ചെറുപ്പംകാലം മുതലെ പ്രവര്‍ത്തിച്ചിരുന്നു. ഒരു വൈദീകനായി തീരണമെന്നു…
നടൻ ക്യാപ്‌റ്റൻ രാജു അന്തരിച്ചു( 68). കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വർഷമായി മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം സ്വഭാവനടനായും വില്ലനായും മികച്ച അഭിനയമാണ് കാഴ്‌ചവെച്ചത്. രണ്ടുമാസം മുമ്പ് മകന്റെ വിവഹത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ മസ്‌തിഷ്‌കാഘാതം ഉണ്ടായതിനെ തുടർന്ന്…
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ടിനേജ് കുട്ടികള്‍ക്ക് വേണ്ടിയും കുടുംബങ്ങള്‍ക്ക്വേണ്ടിയും കൗൺസിലിംഗ് ക്ലാസുകൾ “ON TRACK to success” സംഘടിപ്പിക്കുന്നു. ജീവിതത്തെ നേരായ വഴികളിലൂടെ നയിച്ച് എങ്ങനെ ജീവിതവിജയം നേടാം എന്ന വിഷയത്തെ ആസ്പതമാക്കിയുള്ള ക്ലാസുകൾ 2018 സെപ്റ്റംബര്‍ 19,20 (ബുധന്‍, വ്യാഴം) തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടക്കും. 19 ന് രാവിലെ 9.30 ന് ഉദ്ഘാടനവും 10.00 മുതല്‍ വൈകിട്ട് 3.30 വരെടിനേജ് കുട്ടികള്‍ക്കായും 20 ന് വൈകിട്ട് സന്ധ്യ നമസ്ക്കാരത്തിനു ശേഷം 7.30 മുതല്‍ 9.00 വരെ കുടുംബ ജീവിതംനയിക്കുന്നവര്‍ക്കുവേണ്ടിയും ആണ് കൗണ്‍സിലിങ്ങ് ക്ലാസ് നടക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരി, ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട്, ബദനി ഹില്‍സ്, പ്രത്യാശ കൗണ്‍സിലിങ്ങ്സെന്റര്‍, മാവേലിക്കര ഭഗ്രാസനം തുടങ്ങി പല പ്രസ്ഥാനങ്ങളില്‍ കൗണ്‍സിലറായി സേവനം അനുഷ്ടിക്കുന്ന ശ്രീമതി മായ സൂസന്‍ ജേക്ക്ബ് ആണ് ഈ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോർഡിനേറ്റർമാരായ ബിനു വേലിയില്‍ (39440530), ഷിജു കെ. ഉമ്മന്‍ (36180736) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ അറിയിച്ചു.
കട്ടച്ചിറ പള്ളിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തു. കട്ടച്ചിറ സെന്റ മേരീസ് പള്ളിയുടെ വികാരിയായി ഫാ. ജോൺസ് ഈപ്പനെ റവന്യൂ-പോലീസ് അധികാരികളും പാത്രിയര്‍ക്കീസ് വിഭാഗവും അംഗീകരിച്ചു.
കായംകുളം∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നു സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും സമാധാനമായി പിരിഞ്ഞു. ഉച്ചകഴിഞ്ഞ് കറ്റാനത്ത് സമാധാന ചർച്ച നടത്താമെന്ന ഉറപ്പിലാണ് ഇരുവിഭാഗവും പിരിഞ്ഞത്. സംഘർഷ സാധ്യത തെളിഞ്ഞതോടെ പള്ളി പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു….
ക്രിസ്തുശിഷ്യനായിരുന്ന മാര്‍തോമ്മാശ്ലീഹായാല്‍ എ. ഡി. 52-ല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1960 വര്‍ഷത്തെ സുദീര്‍ഘ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയ ദിനമാണ് 1912 സെപ്റ്റംബര്‍ 15. പുണ്യ പുരാതനമായ കിഴക്കിന്‍റെ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിതമായ ദിനമാണത്. പിതാക്കന്മാരുടെ അക്ഷീണ പരിശ്രമത്തിന്‍റെ…
യാക്കോബായക്കാരെ പള്ളിയിൽ നിന്നും പുറത്താക്കി കട്ടച്ചിറ പള്ളി ആർ.ഡി.ഓ. ഏറ്റെടുത്തു. പള്ളി പോലീസ് കസ്റ്റഡിയിൽ പള്ളിയുടെ താക്കോൽ ഓർത്തഡോൿസ് വികാരിക്ക് ആർ ഡി ഓ കൈമാറും.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.