പ്രവാസികള്‍ നാം
(വത്സലരേ ദൂരത്തെന്തിനു നില്‍ക്കുന്നെ… എന്ന ട്യൂണില്‍) ഞങ്ങള്‍ തന്‍ പ്രിയരാം ഓരോരുത്തരെയും അകലത്താക്കും മരണത്തിന്‍ താഡനമേറ്റ് വ്യഥയില്‍ പുളയുന്ന ഹൃദയത്തിന്‍ ഭാരം ആളില്ലറിയാന്‍ സാന്ത്വനമായ്ത്തീര്‍ന്നീടാനും മരണത്തിന്‍ ചുഴിയില്‍ ആഴത്തില്‍ താഴ്ന്ന് ശ്വാസത്തിന്നായ് പൊങ്ങാത്തോരു മുങ്ങല്‍ മാത്രം തിരികെ വരാതുള്ള യാത്രയിതാണെങ്കില്‍ സമയമതില്ലവൃഥാവാക്കാന്‍…