മലങ്കരയിലെ പഴയ ആചാര മര്യാദകള്‍
കൊടുങ്ങല്ലൂര്‍ ദാനമായി ലഭിച്ചതിനെത്തുടര്‍ന്ന് ക്നായിത്തോമ്മാ അവിടെ താമസമാക്കിയപ്പോള്‍, മലങ്കര നസ്രാണികളും ക്നാനായക്കാരും തമ്മിലുള്ള വ്യത്യസ്തയ്ക്കായി നടപ്പാക്കിയ ചില ആചാര മര്യാദാ ക്രമീകരണങ്ങളെപ്പറ്റി രസകരമായ ഒരു വിവരണം അപ്രസിദ്ധീകൃതമായ ഒരു സഭാചരിത്രത്തിലുള്ളത് കാണുക: “…. ചെപ്പേട് എഴുതിച്ചുകൊണ്ട് കൊടുങ്ങല്ലൂര്‍ ദേശത്ത് ആറുവളഞ്ഞതിനകം ആനക്കോലാല്‍…