Category Archives: Priests

പുരോഹിതന്‍, 2022 മാര്‍ച്ച്

പുരോഹിതന്‍, 2022 മാര്‍ച്ച്

ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി

മാവേലിക്കര പുതിയകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കല്ലുമല പനയ്ക്കൽ തെക്കേതിൽ C. I. ഫിലിപ്പിന്റെയും സൂസമ്മ ഫിലിപ്പിന്റെയും മകനായി 1973 ഡിസംബർ 21 നു ജനനം. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കേരള…

ഫാ. ഡോ. റെജി ഗീവര്‍ഗീസ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തില്‍പെട്ട മുട്ടം സെന്‍റ് മേരീസ് ഇടവകയില്‍ കാട്ടുപറമ്പില്‍ പരേതനായ കൊച്ചുപാപ്പിയുടെയും അമ്മിണിയുടെയും മകനായി 1973 ഏപ്രില്‍ 10-ന് പള്ളിപ്പാടിനടുത്ത് മുട്ടത്ത് ജനിച്ചു. ബിരുദാനന്തരം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തീകരിച്ചു (1994-98). പുതിയനിയമത്തില്‍ എം.റ്റി.എച്ച്. പഠനം…

ഫാ. ഡോ. വര്‍ഗ്ഗീസ് കെ. ജോഷ്വാ

തുമ്പമണ്‍ വടക്കേക്കര സെന്‍റ് മേരീസ് കാദീശ്താ ഇടവകയില്‍ കിഴക്കേമണ്ണില്‍ പരേതനായ പി. സി. ജോഷ്വായുടേയും മേരിക്കുട്ടിയുടേയും മകനായി 1971-ല്‍ ജനിച്ചു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം 1994-ല്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ പുണ്യശ്ലോകനായ ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ ശിക്ഷണത്തില്‍ ചേര്‍ന്നു….

രക്തസാക്ഷിയായ പൊന്നോടൊത്ത് മത്തായി കത്തനാര്‍ / ഡോ. എം. കുര്യന്‍ തോമസ്

അന്ത്യോഖ്യന്‍ ആധിപത്യ ശ്രമത്തിനെതിരെ ഒരു ശതാബ്ദക്കാലമായി മലങ്കരയില്‍ നടന്നുവന്ന സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ എന്നും സ്മരണയില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അത്മായക്കാരുടെ ഗണത്തില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അംഗരക്ഷകനായിരിക്കെ വധിക്കപ്പെട്ട വര്‍ക്കി വറുഗീസും (ആനപാപ്പി) എഴുപതുകളില്‍ കല്ലേറേറ്റു മരിച്ച കടമറ്റം സ്വദേശി ഓനാന്‍കുഞ്ഞും…

വെദികസ്ഥാനികളുടെ സീനിയോറിറ്റി / ഫാ. ഡോ. ജോര്‍ജ് കോശി

നമ്മുടെ സഭയില്‍ ഒരേ പദവിയുള്ള ഒന്നിലേറെ പൗരോഹിത്യ സ്ഥാനികള്‍ ഒരുമിച്ചു സന്നിഹിതരാകുന്ന സദസ്സുകളില്‍ അവരുടെ സീനിയോറിട്ടി നിര്‍ണ്ണയിക്കുന്നത് പ്രായത്തിന്‍റെ മൂപ്പുകൊണ്ടാണോ അതോ പട്ടമേറ്റതിന്‍റെ പഴക്കമനുസരിച്ചാണോ? സമസ്ഥാനികളില്‍ പ്രായമാണ് മൂപ്പുസ്ഥാനം ലഭിക്കുന്നതിന് അടിസ്ഥാനമെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അജ്ഞത മൂലമോ, സ്ഥാനം ലഭിച്ചതിന്‍റെ തലക്കനം സൃഷ്ടിക്കുന്ന…

ഡോ. വറുഗിസ് പ്ലാന്തോട്ടം കോർ എപ്പിസ്കോപ്പായുടെ കനക ജൂബിലി

ന്യൂയോർക്ക് എൽമോണ്ട് സെൻറ് ബസേലിയോസ്  ഓർത്തഡോക്സ് ചർച്ച ഇടവക  വികാരി വെരി റവ ഡോ വർഗീസ് പ്ലാന്തോട്ടം കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യത്തിന് അൻപതാം വാർഷികം ഇടവക ജനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടി  ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ അച്ഛൻ വിശുദ്ധ കുർബാന…

ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചിത്രം വരച്ച് റെക്കോർഡുകൾ നേടി വൈദിക വിദ്യാർഥി

കോഴഞ്ചേരി: ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന 15 പേരുടെ ചിത്രങ്ങൾ മണൽ ഉപയോഗിച്ച് 53 മിനിറ്റ് 25 സെക്കൻഡ് സമയം ചെലവഴിച്ച് വരച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർ‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടി വൈദിക വിദ്യാർഥി ശ്രദ്ധേയമാകുന്നു. കോഴഞ്ചേരി സ്വദേശി ഡീക്കൻ…

error: Content is protected !!