ഡോ. വറുഗിസ് പ്ലാന്തോട്ടം കോർ എപ്പിസ്കോപ്പായുടെ കനക ജൂബിലി

ന്യൂയോർക്ക് എൽമോണ്ട് സെൻറ് ബസേലിയോസ്  ഓർത്തഡോക്സ് ചർച്ച ഇടവക  വികാരി വെരി റവ ഡോ വർഗീസ് പ്ലാന്തോട്ടം കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യത്തിന് അൻപതാം വാർഷികം ഇടവക ജനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടി  ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ അച്ഛൻ വിശുദ്ധ കുർബാന അർപ്പിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു.വന്നുചേർന്ന

എല്ലാവർക്കും  ഹാർദ്ദവമായി സ്വാഗതം  അരുളി കൊണ്ട് ഇടവക ട്രസ്റ്റി ഗീവർഗ്ഗീസ് ജോസഫിൻറെ  (മനോജ് )സ്വാഗത പ്രസംഗത്തോടെ കൂടി പൊതുസമ്മേളനം ആരംഭിച്ചു.തുടർന്ന് അച്ഛൻ കുടുംബാംഗങ്ങളുടെ ഇടവക ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തേളിയിച്ചു.അതേത്തുടർന്ന് ഇടവക അംഗങ്ങൾക്ക് വേണ്ടി ബോബി ഐസക് അച്ഛന് ആശംസകൾ അറിയിച്ചു കഴിഞ്ഞ പത്തുവർഷമായി ഇടവക നയിക്കുന്ന നല്ല ഇടയൻ നെക്കുറിച്ചുള്ള  ഗതകാലസ്മരണകൾ  അയവിറക്കിയപ്പോൾ സദസ്യരും  വികാര ഭരിതരായി Prof. മാത്യു  ജോർജ് അച്ചന്റെ കുടുംബന്നിനു വേണ്ടി സംസാരിച്ചപ്പോൾ ചെറുപ്പകാലം മുതൽ അച്ചന് വൈദിക വൃത്തിയിലുളള താല്പര്യവു ദൈവിക കാര്യത്തിലുള്ള അഭിമുഖ്യവും വിശദികരിച്ചു.

പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റി ഫൻസ് ഇടവകാംഗം പ്ലന്തോട്ടത്തിൽ പരേ തരായ ജോർജിന്റെയും ചിന്നമ്മ യുടയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദം നേടിയ ശേഷം 1967 ൽ കോട്ടയം തിയോളജിക്കൽ സെമ നാരിയിൽ ചേർന്നു. വൈദിക പഠന കാലത്ത് തന്നെ ഇംഗ്ലീഷ് കുർബനയിൽ ക്വയർ  മാസ്റ്ററായി ശ്രദ്ധിക്കപ്പെട്ടു ജി എസ് ടി.ബി ഡി ബിരുദങ്ങൾ കരസ്ഥമാക്കി 1971 ജൂൺ 29 ന് തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ദാനിയേൽ മാർ പിലക്സിനോസ് മെത്രാപ്പോലീത്തയിൽ നിന്നു വൈദിക പട്ടം സ്വീകരിച്ചു

കേരളത്തിന് പുറത്തേക്കായിരുന്നു ആദ്യ നിയമനം കൺപൂർ, കോൽക്കത്ത, അലഹബാദ്, ഭോപ്പാൽ, ഭിലായ്, നൈജിരിയ, ഫരിദാബാദ് , ദുബായ്, ഗാസിയാബാദ്, ന്യൂഡൽഹി, നോയിഡ, മ യുർ വിഹാർ ദേവലയങ്ങളിലെ ശുശ്രുഷക്കൾക്കു ശേഷമാണ് അമേരിക്ക ലെത്തിയത്. രാജ്യത്തിനകത്തും ദുബായിലുമായി പുതിയ ദേവലയങ്ങളുടെ നിർമതിയിൽ നേതൃത്വം നൽകി.

2001 ൽ വൈദികവൃത്തിയുടെ 30-ാ വാർഷികത്തിൽ അമേരിക്കൻ ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ ബർണബാസ് മെത്രപോലിത്ത കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് യുർത്തി. വിശ്വാസ ജീവിതവുമായി ബന്ധപ്പെട്ട നിരവധി പഠന ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ന്യൂയോക്കിലെ വ്ള ഡിമർ ഓർത്തഡോസ് തിയോളജിക്കൽ സെമിനാരിയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ഭാര്യ: കുമാരി പത്തനംതിട്ട ചെമ്പോത്തറ കുടുംബാംഗം.

ഇടവകയിലെ  പ്രാർത്ഥന യോഗത്തിന് ബഹുമാനപ്പെട്ട പ്ലാൻ തോട്ടം അച്ഛൻ നൽകിവരുന്ന നേതൃത്വത്തെ കുറിച്ചും കോറണയുടെ കാലത്തും ഓൺലൈനിൽ കൂടി നടത്തുന്ന പ്രാർത്ഥന യോഗത്തെക്കുറിച്ചും കോഡിനേറ്റർ തോമസ് ജോർജ്  വിശദമായി സംസാരിക്കുകയും അച്ഛൻറെ മാതൃക പരമായ നേതൃത്വത്തിന് നന്ദി അറിയിക്കുകയും ചെയ്തു. തോമസ് ജോർജ്ജ് ൻറ ഫലിതങ്ങൾ  സദസ്യരെ ഹർഷ പുളകകിതരാക്കി.

മദ്ബഹായിലെ ശുശ്രുഷകരുടെ പ്രതിനിധിയായി ബഞ്ചമിൻ തോമസ്സും MGOCSM ന് വേണ്ടി എവിലിൻ ജോസഫ് അച്ചന് ആശംസകളറിയിച്ചു. അച്ചൻ യുവജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന  ശ്ലാഹി നിയമായ കാര്യങ്ങളെ രണ്ടു പേരും അനുസ്മരിച്ചു. സൺ ഡെസ്കൂളിനെ പ്രതിനിധി കരിച്ചു ശ്രീ മതി ജോളി ഐസ് ക് അച്ചന് ആശംസകൾ അറിയിച്ച നിതിനൊപ്പം സഡേസ്കൂളി ന്റെ വ ളർച്ചയ്ക്കുള്ള അച്ചന്റെ പ്രവർത്തനങ്ങള അനുസ്മരിക്കുകയും ചെയ്തു.

ശ്രീ മതി ഗ്രേസി പുഞ്ച മണ്ണിൽ മർത്തമറിയം വനിത സമാജത്തിന് വേണ്ടി അച്ചന് ആ ശംസകൾ നേർന്നു. 50 വർഷം മുൻപ് നടന്ന അച്ചന്റെ പുത്തൻ കുർബ്ബാന മുതൽ അച്ചനുമായുള് ആ കുടുംബത്തിന്റെ  ബന്ധവും അടുപ്പവും ഒക്കെ അയവിറക്കി. ഒരു നിമിത്തമെന്നപൊലെ 50 വർഷം മുമ്പ് നടന്ന അച്ചന്റെ പുത്തൻ കുർബ്ബനയിൽ  ശ്രഷുഷക്കാരനായിരുന്ന തന്റെ ഭർത്താവ് ശ്രീ വർഗ്ഗിസ് പുഞ്ച മണ്ണിൻ ഇന്നും അച്ചന്റെ കൂടെ ശുശ്രുഷക്കാരനായി തുടരുന്നു എന്ന് നന്ദിയോട് അനുസ്മരിച്ചു. സ്ത്രി സമാജത്തിൽ അച്ചൻ ക്ലാസ്സ് എടുക്കുകയും എല്ലാ വർഷവു നടത്തുന്ന ബൈബിൾ ക്വിസ്സ് നായ് എല്ലാവരെയു ഒരുക്കുകയും ചെയ്യുന്ന കാര്യങ്ങൾ  ഗ്രേസി ഓർപ്പിച്ചു

അച്ചന്റെ മക്കളായ ഓമനയു, സോണിയു .അവരുടെ പപ്പായുടെ കടന്ന പോയ നാൾവഴി ളെ കുറിച്ചു മുന്ന് വർഷങ്ങൾ കുടു മ്പോഴ ഉള്ള സ്ഥലമാറ്റവു അച്ചൻ പോയ രാജ്യങ്ങളിലും മൊക്കെ അവരുടെ ജിവിതവു പറിച്ചു നടപ്പെടതിന്നെ കൂ റിച്ചുള്ള വിശദികരണങ്ങൾ സദസ്യർ സാ കൂതം കേട്ടിരുന്നു. അവരുടെ പപ്പായെ വഴി നാടത്തിയ നല്ലവനായ ദൈവത്തിന് അവർ നന്ദി പറഞ്ഞു

അച്ചന്റെ കനക ജൂബിലി ആഘോഷത്തിൽ പങ്കെടുക്ക നെത്തിയ ശ്രീ മതി ലിസ ജോർജ് അച്ചന്റെ സ്നേഹം, സാഹോദര്യം, സമർപ്പണം ഇവയെ മുൻ നിർത്തി സംസാരിക്കുകയും അച്ചന് ആശംസകൾ അറിയിക്കുകയും ചെയ്തു. ഇടവകയിലെ സിനിയർ  മെംബർ ആയ ശ്രീ. എബ്രഹാം പി തോമസ് അച്ചനെ പൊന്നാട അണിയിക്കുകയു ചെയ്തു. അച്ചന്റെ ഗുരു പത്നിയു കുടുംബ സുഹൃത്തുമായ സിനിയർ മെംബർ ശ്രീമതി അമ്മിണി  സാമുവേൽ അച്ചന് പ്ലാക്ക്നല്ക്കി ആദരിച്ചു. സൺഡേ സ്കൂൾ കുട്ടികളായ ജോഷ്വ അച്ചന് എല്ലാവരും Sign ചെയ്ത കാർഡു, Emelyn Geevarghese ഒരു ചിത്രവും സമ്മാനിച്ചു. കുടുംബംഗങ്ങൾ എല്ലാവരും ചേർന്ന് കേക്ക് മുറിച്ചു. ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു

സൃഹൃത്തുക്കളു. ബന്ധക്കളമായി ദൂരത്തു നിന്നു ചാരത്തു നിന്നു മെത്തിയ എല്ലാവർക്കും സെക്രട്ടറി  ടിറ്റോ പണിക്കർ നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോട് കൂടി പരിപാടിക്കൾ സമാപിച്ചു.