മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തില്‍പെട്ട മുട്ടം സെന്‍റ് മേരീസ് ഇടവകയില്‍ കാട്ടുപറമ്പില്‍ പരേതനായ കൊച്ചുപാപ്പിയുടെയും അമ്മിണിയുടെയും മകനായി 1973 ഏപ്രില്‍ 10-ന് പള്ളിപ്പാടിനടുത്ത് മുട്ടത്ത് ജനിച്ചു.
ബിരുദാനന്തരം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തീകരിച്ചു (1994-98). പുതിയനിയമത്തില്‍ എം.റ്റി.എച്ച്. പഠനം പൂര്‍ത്തീകരിച്ച് 2003-ല്‍ നാഗ്പൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയില്‍ അദ്ധ്യാപകനായി. റോമിലെ സെന്‍റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൗലോസിന്‍റെ വേദശാസ്ത്ര ചിന്തകളെ ആധാരമാക്കി ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് നാഗ്പൂര്‍ സെമിനാരിയില്‍ അദ്ധ്യാപകന്‍, രജിസ്ട്രാര്‍, വാര്‍ഡന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബാഹ്യകേരള സണ്ടേസ്കൂള്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചു (2010-2015).
2000 മുതല്‍ മാവേലിക്കര സെന്‍റ് പോള്‍സ് മിഷന്‍ ട്രെയിനിംഗ് സെന്‍ററിലും, 2009 മുതല്‍ കോട്ടയം എഫ്.എഫ്.ആര്‍.ആര്‍.സി. യിലും, 2015 മുതല്‍ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയിലും അദ്ധ്യാപകനായി തുടരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തില്‍പെട്ട വളഞ്ഞവട്ടം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായും, ഭദ്രാസന സണ്ടേസ്കൂള്‍ വൈസ്പ്രസിഡന്‍റായും സേവനമനുഷ്ഠിക്കുന്നു.
ഇപ്പോള്‍ ഓര്‍ത്തഡോക്സ് സ്റ്റഡി ബൈബിള്‍ പ്രൊജക്ടില്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായോടു കൂടി പുതിയനിയമ പുസ്തകങ്ങള്‍ തര്‍ജമ ചെയ്തു പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു.