തുമ്പമണ്‍ വടക്കേക്കര സെന്‍റ് മേരീസ് കാദീശ്താ ഇടവകയില്‍ കിഴക്കേമണ്ണില്‍ പരേതനായ പി. സി. ജോഷ്വായുടേയും മേരിക്കുട്ടിയുടേയും മകനായി 1971-ല്‍ ജനിച്ചു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം 1994-ല്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ പുണ്യശ്ലോകനായ ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ ശിക്ഷണത്തില്‍ ചേര്‍ന്നു. 2001-ല്‍ സെമിനാരി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2002 മെയ് 2-ന് മാര്‍ ബസേലിയോസ് ദയറായിക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. 2004-ല്‍ ആദിമ സഭാപിതാക്കന്മാരെക്കുറിച്ചുള്ള പഠനശാഖയില്‍ എം.റ്റി.എച്ച്. ബിരുദം നേടി. ചുരുങ്ങിയകാലം നാഗ്പൂര്‍ സെമിനാരിയില്‍ പഠിപ്പിച്ചു. 2006 മുതല്‍ 2010 വരെ അമേരിക്കയില്‍ വാഷിംങ്ടണ്‍ ഡി.സി. സെന്‍റ് തോമസ് ഇടവകയില്‍ സേവനം ചെയ്തു. ബാള്‍ട്ടിമോര്‍ സെന്‍റ് മേരീസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ എം.എ. യും 2013-ല്‍ എം.ജി. യൂണിവേഴ്സിറ്റിയില്‍ നിന്ന് സുറിയാനി ഭാഷയില്‍ എം.എ. യും 2015-ല്‍ ബാംഗളൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് ആരാധനാ ദൈവശാസ്ത്രത്തില്‍ പി.എച്ച്.ഡി. യും കരസ്ഥമാക്കി. പാമ്പാടി മാത്യൂസ് മാര്‍ ഈവാനിയോസ് ഐ.റ്റി.ഐ. യുടെ സെക്രട്ടറിയായും പൊങ്ങന്താനം സെന്‍റ് തോമസ് പള്ളിയുടെ വികാരിയായും സേവനം അനുഷ്ഠിക്കുന്നു.
കൃതികള്‍
1) മരുഭൂമിയിലെ ഉറവകള്‍, ബസേലിയന്‍ ബുക്സ്, ഞാലിയാകുഴി.
2) Promion of Three Days’ and Forty Days’ Lent (English Translation), MOC Publications, Kottayam.
3) Common Prayers (English translation of Pampakuda Namaskaram), MOC Publications, Kottayam.
4) Church as the Bride of Christ: Ecclesiological & Societal Understanding of the Early Syriac Church based on the Select Homilies of Mar Jacob of Serugh, Christian World Imprints, New Delhi.
5) Two Commenteries on the Jacobite Liturgy: Geroge Bishop of Arab Tribes, and Moses Barkepha, together with The Syriac Anaphora of St. James and a document entitled The Book of Life, Baselian Liturgical Publication, Kottayam.
6) ജീവന്‍റെ വചനം, സോഫിയാ ബുക്സ്, കോട്ടയം.
7) വിശുദ്ധ രഹസ്യങ്ങള്‍: നാല് ആദിമ സുറിയാനി സഭാപിതാക്കന്മാരുടെ വിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ചുള്ള വ്യാഖ്യാനം, സോഫിയാ ബുക്സ്, കോട്ടയം.
ഫാദർ ഡോ. വർഗീസ് K. ജോഷ്വാ (സന്തോഷ് K. ജോഷ്വാ)
ജനനം : 1971
ഇടവക : തുമ്പമൺ വടക്ക് സെൻ്റ് മേരീസ് കദീശ്താ
1994 മുതൽ ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ അംഗം
ശെമ്മാശൻ : 2001 ജൂൺ
വൈദികപട്ടം 2002 മെയ്
വിദ്യാഭ്യാസം
- BA History from Kerala University
2)BD from Serampore University
3) MTh. In Patristic Theology from Serampore University
4) MA Theology from St. Mary’s University Baltimore, USA
5) MA Syriac MG University
6) PhD. In Liturgical theology from Dharmaram Vidyakshethram, Bangalore
Books Published
1) Common Prayers (English Translation of Pampakuda Namaskaram) published by MOC publication
2) Promiyon and Sedere of Three Days’and Forty Days’Lent (English Translation) published by MOC publication
3) Church as the Bride of Christ Ecclesiolgical Societal Understanding of Early Syriac Church based on the Select Homilies of Mar Jacob of Serugh, published by World Christian Imprint
4) Two Commentaries on the Jacobite Liturgy George Bishop of Arab Tribes and Moses Barkepha Together with the Syriac Anaphora of St James and a document Entitled The Book Life, published by Baselian Liturgical
5) മരുഭൂമിയിലെ ഉറവകൾ Published by Baselian Books
6) തിരുവചനം രഹസ്യങ്ങൾ (ആരാധനാ വർഷത്തെ തിരുവചന ധ്യാനം)
7) വിശുദ്ധ രഹസ്യങ്ങൾ സഭാപിതാക്കന്മാരുടെ പഠിപ്പിക്കലുകളിൽ (വിശുദ്ധ കുർബാനയ്ക്ക് ആദിമ സുറിയാനി സഭയിലെ പിതാക്കന്മാരുടെ വ്യാഖ്യാനം)