ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി

മാവേലിക്കര പുതിയകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കല്ലുമല പനയ്ക്കൽ തെക്കേതിൽ C. I. ഫിലിപ്പിന്റെയും സൂസമ്മ ഫിലിപ്പിന്റെയും മകനായി 1973 ഡിസംബർ 21 നു ജനനം.

മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കേരള സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടുകയും തുടർന്ന് കോട്ടയം പഴയസെമിനാരിയിൽ നിന്നും G.S.T-യും സെറാംപൂർ സർവ്വകലാശാലയിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കുകയും ചെയ്തു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബാവായുടെ സെക്രട്ടറിയായി പ്രവർത്തിച്ച ശേഷം അഭിവന്ദ്യ ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനിയിൽ നിന്നും കശ്ശീശാ പട്ടം സ്വീകരിച്ച് മദ്രാസ് ഭദ്രാസനത്തിൻ കീഴിലുള്ള വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷ അനുഷ്ഠിച്ചു.

ഇടവക വൈദിക ശുശ്രൂഷയ്ക്കൊപ്പം അതീവ ജാഗ്രതയോടെ വിജ്ഞാന സമ്പാദനത്തിലും ശ്രദ്ധിക്കുന്ന ഈ വൈദികൻ രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നും Philosophy, Environmental Economics, Public Administration, Sociology തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടുകയും ഇപ്പോൾ വിവിധവിഷയങ്ങളിൽ പഠനം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു.

മദ്രാസ് ഭദ്രാസനത്തിലെയും പിന്നീട് രൂപീകൃതമായ ബാംഗ്ലൂർ ഭദ്രാസനത്തിലെയും വിവിധ ദേവാലയങ്ങളിലായി ശുശ്രൂഷ ചെയ്ത അച്ചൻ ഇപ്പോൾ Bangalore Indiranagar St. George Orthodox Church വികാരിയാണ് .

കേരളത്തിനു പുറത്തും വിദേശത്തുമായി കഴിയുന്ന മലങ്കര സഭയുടെ യുവജനങ്ങളുടെ ഇടയിൽ ഒരു നല്ല ആത്മീയഗുരുവും വഴികാട്ടിയും ആയി മാതൃകാപരമായ വൈദീകജീവിതം നയിക്കുന്ന അച്ചൻ ഇപ്പോൾ Bangalore Diocese Development Board കമ്മിറ്റി അംഗവും, Diocese Gospel Team കോർഡിനേറ്ററും , യുവജനപ്രസ്ഥാനം (MGOCSM-OCYM) വൈസ് പ്രസിഡണ്ടും ആയി പ്രവർത്തിക്കുന്നു.

ശുശ്രൂഷിച്ച ഇടവകകളിലെല്ലാം ഇടവകയുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനു വേണ്ടി അദ്ധ്വാനിച്ച അച്ചൻ ന്യൂസിലൻഡിലെ വിവിധ സ്ഥലങ്ങളിൽ സഭയുടെ ആരാധനാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുക്കുകയും ചെയ്തു.

ബാംഗ്ലൂർ നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ അച്ചൻ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ പരിശുദ്ധ സഭയുടെയും ഭദ്രാസനത്തിന്റെയും വളർച്ചയിൽ എന്നും മുതൽക്കൂട്ടായിരിക്കും.

അച്ചൻ വികാരിയായി സേവനമനുഷ്ഠിക്കുമ്പോൾ Bangalore മത്തിക്കര സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വളരെ കുറഞ്ഞ കാലത്തിനുള്ളിൽ പുതുക്കിപ്പണിത് ബാംഗ്ലൂർ ദേശത്തിലെ ഏറ്റവും വ്യത്യസ്തവും മനോഹരവുമായ പള്ളിയാക്കി തീർക്കാൻ സാധിച്ചത് അച്ചന്റെ നേതൃത്വവും ദൈവത്തിന്റെ അളവറ്റ കൃപയും ആണ്.

അതുപോലെ Bangalore Begur സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി കൂടുതൽ അംഗങ്ങൾ ഉള്ള ഒരു ഇടവകയായി വളർത്തിക്കൊണ്ടു വന്നതും അവിടെ ഒരു കുരിശിൻതൊട്ടിയും പള്ളിയോടു ചേർന്ന് parsonage ഉം പണി കഴിപ്പിച്ചതും അച്ചന്റെ നേതൃത്വത്തിലാണ്.

പുസ്തക രചനാരംഗത്തും ക്രിസ്തീയ ഗാനരചനാ മേഖലയിലും തന്റേതായ കൈയൊപ്പ് ചാർത്തിയ ബഹു. അച്ചൻ വിശ്വാസസംബന്ധമായും അല്ലാതെയും രചിച്ച പുസ്തകങ്ങൾ ഇവയാണ് :

 • അറിയാതെ പോകുന്ന സത്യങ്ങൾ
•  ക്രിസ്തുവും വിശുദ്ധരും ശ്രേഷ്ഠ ദിനങ്ങളിൽ
•  നിനെവെയുടെ മുഖം ആദ്ധ്യാത്മിക സാമൂഹിക ദാർശനിക വെളിച്ചത്തിൽ
• അജ്ഞതയെ തോൽപ്പിച്ച ആൽമരങ്ങൾ
•  അക്ഷരങ്ങളുടെ തേജസ്
•  The Hidden Facets of Truth
• ചട്ടമ്പിസ്വാമി പഠനങ്ങൾ – D C Books
•  യേശുവിൻറെ ദൈവത്വവിശകലനം Vol 3

അച്ചൻ രചിച്ച ഗാനങ്ങളുടെ സമാഹാരം (CD’s):
• നന്മ തൻ ദൂതുകൾ
• നന്മ നിറഞ്ഞ വിശുദ്ധർ
• നിത്യ സ്തുതിയിൽ വിശുദ്ധർ
•  ആദിവചനം തേജസ്സിൽ
• പുണ്യ തീരത്ത്
• ആടുകളെ തേടി
• അനശ്വര സാന്നിധ്യം
• അനശ്വര സ്നേഹം

Calendar works:
• Bangalore Diocese Convention MELTHO Calendar (2008 -2022)