മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 19-ാം ശതാബ്ദി സമ്മേളനം (1972)
“ക്രൈസ്തവസഭ വിദൂരമായ ഭാരതത്തില്‍ സ്ഥാപിക്കുക മാത്രമല്ല, നമ്മുടെ കര്‍ത്താവ് അപ്പോസ്തോലന്മാര്‍ക്ക് നല്‍കിയ അനുഗ്രഹകരവും പുണ്യകരവുമായ പൗരോഹിത്യം തൃക്കൈകള്‍കൊണ്ടു മലങ്കരയുടെ മക്കള്‍ക്കു നല്‍കിക്കൊണ്ടു മാര്‍ത്തോമ്മാശ്ലീഹാ മലങ്കര നസ്രാണികളുടെ സ്ഥാനവും മാനവും സഭാചരിത്രത്തില്‍ ഉയര്‍ത്തുകയുമായിരുന്നു. ക്രൈസ്തവമതത്തിന്‍റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന എല്ലാ പാശ്ചാത്യദേശങ്ങളെക്കാളും ചില പൗരസ്ത്യദേശങ്ങളേക്കാളും…