ആലുവാ വട്ടമേശ സമ്മേളനം / എന്‍. എം. ഏബ്രഹാം
ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരിച്ചെത്തിയശേഷം 1934-ല്‍ തന്നെ അസോസിയേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ നടന്നു. മലങ്കര മെത്രാപ്പോലീത്താ സ്ഥാനം അദ്ദേഹത്തില്‍ നിക്ഷിപ്തമായി. പാത്രിയര്‍ക്കീസ് പക്ഷം കരിങ്ങാശ്ര ഒരു യോഗം നടത്തി. അവര്‍ക്കും മലങ്കര മെത്രാപ്പോലീത്തായും കൂട്ടു ട്രസ്റ്റികളും ഉണ്ടായി. ഏതു…