രക്തസാക്ഷിയായ പൊന്നോടൊത്ത് മത്തായി കത്തനാര്‍ / ഡോ. എം. കുര്യന്‍ തോമസ്
അന്ത്യോഖ്യന്‍ ആധിപത്യ ശ്രമത്തിനെതിരെ ഒരു ശതാബ്ദക്കാലമായി മലങ്കരയില്‍ നടന്നുവന്ന സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ എന്നും സ്മരണയില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അത്മായക്കാരുടെ ഗണത്തില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അംഗരക്ഷകനായിരിക്കെ വധിക്കപ്പെട്ട വര്‍ക്കി വറുഗീസും (ആനപാപ്പി) എഴുപതുകളില്‍ കല്ലേറേറ്റു മരിച്ച കടമറ്റം സ്വദേശി ഓനാന്‍കുഞ്ഞും…