1995-ലെ സുപ്രീംകോടതിവിധി: ഒരു പഠനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
1995 ജൂണ്‍ 20-നുള്ള സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധിയുടെ പ്രാധാന്യത്തെ സംബന്ധിച്ചും ഉടനെ ചെയ്യേണ്ടിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചും വ്യക്തിപരമായ ചില നിരീക്ഷണങ്ങള്‍ താഴെപ്പറയും പ്രകാരം കൂട്ടിച്ചേര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.സുപ്രീംകോടതി വിധി ഈ വിധിപ്രകാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മലങ്കരസഭ ഭാഗമായിട്ടുള്ള സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന…