പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ മെത്രാപ്പോലീത്താമാരും അംഗങ്ങളായുള്ള പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. പതിവനുസരിച്ച് വലിയനോമ്പിന്റെ ആരംഭകാലത്ത് ആരംഭിച്ച് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമിനിയുടെ പെരുന്നാളോടെ സമാപിക്കുന്ന സുന്നഹദോസില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ…