മലങ്കര സഭ സമാധാനം ആഗ്രഹിക്കുന്നു: എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്

synod_2015_2

മലങ്കര സഭാ അന്തരീക്ഷത്തില്‍ നിലില്‍ക്കുന്ന സംഘര്‍ഷം മാറി സമാധാനം കൈവരുത്തുക എന്നത് സഭയുടെ  പ്രാഥമികമായ ലക്ഷ്യമാണ്. സമാധാനം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭിന്നതയില്‍ കഴിയുന്ന വിശ്വാസ സമൂഹത്തിന്റെ ഐക്യമാണ്. അടുത്തകാലത്ത് കേരളം സന്ദര്‍ശിച്ച അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ സഭയില്‍ ഇന്ന് നിലില്‍ക്കുന്ന ഭിന്നത, സഭയെ സംബന്ധിച്ച് ദുരന്തമാണെന്നും അതിനുള്ള പരിഹാരം ഐക്യമാണ് എന്നും അദ്ദേഹം വന്ന ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചിരുന്നു. ഈ നിലപാടിനെ മലങ്കര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സ്വാഗതം ചെയ്യുന്നു. സഭാ സമാധാനം സഭയുടെ ജീവിതസാക്ഷ്യമായി മനസ്സിലാക്കുകയും അതിനുള്ള ഏകമാര്‍ഗ്ഗം ഒരേവിശ്വാസമുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ രണ്ട് സഭാ വിഭാഗങ്ങളുടെയും ഐക്യമാണ് എന്ന് സുന്നഹദോസ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഐക്യം സൃഷ്ടിക്കുന്നതിും നിലിര്‍ത്തുന്നതിും നിയമസാധ്യതയുള്ള മാര്‍ഗ്ഗരേഖ ആവശ്യമാണ്. അതിനായി ഇരുകൂട്ടരും മലങ്കര സഭയെ സംബന്ധിച്ച 1995-ലെ സുപ്രീംകോടതി വിധിയും കോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടനയും ഐക്യത്തിന്റെ ചട്ടക്കൂട്ടായി സ്വീകരിക്കുക. ഇതിനുള്ളിലായിരിക്കണം സഭാ ഐക്യം യാഥാര്‍ത്ഥ്യമാകേണ്ടത്. എങ്കില്‍ മാത്രമേ ഐക്യത്തിന് നിയമസാധുതയും സമാധാത്തിന് നിലില്‍പ്പും ഉണ്ടാകൂ എന്നും സുന്നഹദോസ് വിലയിരുത്തുന്നു.
ആയതിനാല്‍ 1934-ലെ മലങ്കര സഭാ ഭരണഘടനയും 1995-ലെ സുപ്രീംകോടതി വിധികളും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും ഔപചാരികമായി അംഗീകരിക്കേണ്ടതുണ്ട്. മേല്‍പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സഭാ ഐക്യം പുഃസ്ഥാപിക്കുവാന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ സമ്മതിക്കുന്നപക്ഷം മലങ്കരസഭ, ഐക്യത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.