പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു
ദൈവത്തില്‍ ആശ്രയിച്ച് ഐക്യമത്യത്തോടെ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിച്ച് മുന്നേറണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ ബാവാ. ഫെബ്രുവരി 23-് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ച യോഗം ഇന്നലെ (27.02.2015) സമാപിച്ചു.
സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എബ്രഹാം മാര്‍ സെറാഫിം (ബാംഗ്ളൂര്‍ ഭദ്രാസം), ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (അഹമ്മദബാദ്), കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് (തുമ്പമണ്‍), ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് (ിലയ്ക്കല്‍), ഡോ. യാക്കോബ് മാര്‍ ഏലിയാസ് (ബ്രഹ്മവാര്‍) എന്നിവര്‍ ധ്യാനം നയിച്ചു.
ഫാ. ഡോ. ജേക്കബ് കുര്യന്‍ ( കോട്ടയം വൈദീകസെമിനാരി), ഫാ. ഡോ. ബിജേഷ് ഫിലിപ്പ് (നാഗ്പൂര്‍ സെമിനാരി), ഫാ. ഔഗേന്‍ റമ്പാന്‍ (പരുമല സെമിനാരി), ഫാ. എം. സി. പൌലോസ് ( പരുമല ആശുപത്രി ) എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. സഖറിയാസ് മാര്‍ അപ്രേം അവതരിപ്പിച്ച വനിതാ സമാജം ഭരണഘടനയും വൈദീകര്‍ക്കായുള്ള സാമ്പത്തീക സഹായപദ്ധതിയുടെ നിയമാവലിയും, ഫാ. അശ്വിന്‍ ഫെര്‍ണ്ണാണ്ടസ് അവതരിപ്പിച്ച എക്യുമിക്കല്‍ റിലേഷന്‍സ് വകുപ്പ് റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. ഈജിപ്റ്റ്, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ മതതീവ്രവാദികള്‍ നടത്തുന്ന മുഷ്യക്കുരുതിയില്‍ യോഗം ആശങ്ക അറിയിച്ചു.
കേരള സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ. എ. എസ്, ആള്‍ ഇന്ത്യ കൌണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ വിമന്‍ പ്രസിഡന്റ് ഡോ. സാറാമ്മ വര്‍ഗ്ഗീസ് എന്നിവരെ അനുമോദിച്ചു.
Recent Comments