മലങ്കരസഭാ ഭാസുരൻ പരിശുദ്ധ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ (വട്ടശ്ശേരിൽ തിരുമേനി ) 81-ാംമത് ഓർമ്മ പെരുനാൾ ഫെബ്രുവരി 26, 27- വ്യാഴം , വെള്ളി ദിവസങ്ങളായി ഭക്തി ആദരപൂർവ്വം അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ആചരിച്ചു .
വ്യാഴായ്ച്ച വൈകുന്നേരം സന്ധ്യാ നമസ്കാരവും, ധൂപപ്രാർത്ഥനയും പ്രസംഗവും തുടർന്ന് പ്രദക്ഷിണവും നടന്നു വെള്ളിയാഴ്ചയ രാവിലെ 7.30 നു പ്രഭാത നമസ്കാരവും തുടർന്ന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് റവ . ഫാ ജോണ്‍ തോമസ് കരിങ്ങാട്ടിൽ ( കോട്ടയം പഴയ സെമിനാരി ) , കത്തീഡ്രൽ വികാരി റവ . ഫാ. മത്തായി മറാഞ്ചേരിൽ , സഹ വികാരി റവ . ഫാ ഷാജൻ വറുഗീസ് എന്നിവർ മുഖ്യകാർമ്മികരായിരുന്നു .
ആശീർവാദത്തെ തുടർന്ന് നേർച്ച വിളമ്പോടുകൂടി പെരുനാൾ ശുശ്രൂഷകൾക്ക് സമാപനമായി.അനേകം വിശ്വാസികൾ മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓർമ്മാപ്പെരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു


