Category Archives: Malankara Orthodox TV

പുലിക്കോട്ടില്‍ മാര്‍ ദിവന്നാസ്യോസ് II തിരുമേനിയുടെ 114-ാം ഓര്‍മ്മപ്പെരുന്നാള്‍

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്‍ തിരുമേനിയുടെ 114-ാം ഓര്‍മ്മപ്പെരുന്നാള്‍ 2023 ജൂലൈ 10,11 തീയതികളില് കോട്ടയം പഴയ സെമിനാരിയില് ആചരിക്കുന്നു. പരിശുദ്ധ കാതോലിക്കാ ബാവായും അഭിവന്ദ്യ പിതാക്കന്മാരും പെരുന്നാള്‍ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.‍

ഈസ്റ്റർ സന്ദേശം | പ. മാത്യുസ് തൃതീയൻ കാതോലിക്കാ

“ക്രൈസ്തവ സഭയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉയിർപ്പാണ്. സമാധാനമാണ് ഉയിർപ്പിന്റെ സന്ദേശം. സമാധാനത്തിനായി വെമ്പൽകൊള്ളുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. പ്രശ്നങ്ങൾ നിറഞ്ഞ ലോകത്ത് യേശുക്രിസ്തുവിന്റെ സമാധാനം നാം സ്വീകരിക്കണം. സത്യവും നീതിയും അറിയുവാൻ നാം തയ്യാറാകണം. അതിലൂടെ മാത്രമേ സമാധാനം ലഭിക്കൂ. അസമാധാനം…

ഫാ. ഡോ. ഒ. പി. വര്‍ഗീസ് അന്തരിച്ചു

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ മുൻ ജനറൽ സെക്രട്ടറി ആയും മലങ്കര സഭയുടെ മുൻ മാനേജിങ് കമ്മിറ്റി അംഗവും കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ സീനിയർ വൈദികനും ആയ ഫാ. ഡോ. ഒ. പി വർഗീസ് അന്തരിച്ചു. ______________________________________________________________________________________ മൂവാറ്റുപുഴ കുന്നയ്ക്കല്‍ ഗ്രാമത്തില്‍…

എത്യോപ്യന്‍ സഭയില്‍ വിഘടിതവിഭാഗം; 28 പേര്‍ക്ക് മുടക്ക്

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ രൂപപ്പെട്ട വിഘടിതവിഭാഗത്തിന് നേതൃത്വം നല്‍കിയ മൂന്ന് മെത്രാന്മാരെയും അവര്‍ വാഴിച്ച 25 മെത്രാന്മാരെയും മുടക്കി. ആര്‍ച്ച്ബിഷപ്പുമാരായ സേവിറോസ്, എവുസ്താത്തിയോസ്, സേനാ മര്‍ക്കോസ് എന്നിവരെയും സിനഡിന്‍റെ അറിവോ സമ്മതമോ കൂടാതെ ജനുവരി 22-ന് അവര്‍ ബിഷപ്പുമാരായി വാഴിച്ച 25…

മാവേലിക്കര പടിയോലയ്ക്കു നിറക്കൂട്ടില്‍ പുനര്‍ജനി ഒരുങ്ങുന്നു

കോട്ടയം: മലങ്കര സഭയുടെ ഉണര്‍വിന്‍റെ ചരിത്രമുഹൂര്‍ത്തമായ മാവേലിക്കര പടിയോലയ്ക്കു നിറക്കൂട്ടില്‍ പുനര്‍ജനി ഒരുങ്ങുന്നു. സഭയ്ക്കു മേല്‍ അധിനിവേശം ലക്ഷ്യമിട്ടു ബ്രിട്ടിഷ് മിഷനറിമാര്‍ നല്‍കിയ നിര്‍ദേശങ്ങളെ അവഗണിച്ച് 1836 ജനുവരി 16-നു മാവേലിക്കര പള്ളിയില്‍ തയാറാക്കിയ ഉടമ്പടിയാണ് മാവേലിക്കര പടിയോല. പുതിയകാവ് സെന്‍റ്…

അസ്സോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അസ്സോസിയേഷൻ സെക്രട്ടറിയായി അഡ്വക്കേറ്റ്.ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. പത്തനാപുരത്ത് ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരെഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലായിരുന്നു തിരെഞ്ഞെടുപ്പ്. ഡിജിറ്റൽ ബാലറ്റിലൂടെയാണ് സെക്രട്ടറിയെ തെരെഞ്ഞെടുത്തത്.2022-27 വർഷത്തേക്കാണ് കാലാവധി.പരിശുദ്ധ കാതോലിക്ക ബാവ യോഗത്തിന്…

ഐക്കണോഗ്രഫിയുടെ അര്‍ത്ഥതലങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ക്രിസ്തീയ ചിത്രകല എന്നൊന്നുണ്ടോ എന്ന് ന്യായമായും ചോദിക്കാം. രണ്ട് ഉത്തരങ്ങള്‍ നല്‍കാവുന്നതാണ്. ഒന്ന്: ബൈബിള്‍ കഥാപാത്രങ്ങള്‍, ക്രിസ്തുവിന്‍റെ ജീവിതകഥ, ക്രിസ്തുവിനെപ്രതി ജീവിച്ചു മരിച്ച വിശുദ്ധ മനുഷ്യര്‍ എന്നിവ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ വരയ്ക്കുന്ന പാശ്ചാത്യശൈലിയാണ് ക്രിസ്തീയ ചിത്രകല എന്നു നാം പൊതുവെ അറിയുന്നത്….

MOSC Bishop Election: Name & Address of the Candidate

Name & Address of the Candidate: PDF File മെത്രാൻ സ്ഥാനാർത്ഥികളും അവരുടെ മാതൃ ഭദ്രാസനങ്ങളും അങ്കമാലി ഭദ്രാസനം: 1. തോമസ് പോൾ മാറാച്ചേരി റമ്പാൻ കോതമംഗലം 2. ഫാ. യാക്കോബ് തോമസ് (മാനേജർ, ദേവലോകം അരമന) ചെങ്ങന്നൂർ ഭദ്രാസനം:…

error: Content is protected !!