“ക്രൈസ്തവ സഭയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉയിർപ്പാണ്. സമാധാനമാണ് ഉയിർപ്പിന്റെ സന്ദേശം. സമാധാനത്തിനായി വെമ്പൽകൊള്ളുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. പ്രശ്നങ്ങൾ നിറഞ്ഞ ലോകത്ത് യേശുക്രിസ്തുവിന്റെ സമാധാനം നാം സ്വീകരിക്കണം. സത്യവും നീതിയും അറിയുവാൻ നാം തയ്യാറാകണം. അതിലൂടെ മാത്രമേ സമാധാനം ലഭിക്കൂ.
അസമാധാനം പുലരുന്ന ഇക്കാലത്ത് വിശ്വ സാഹോദര്യത്തിന്റെ സന്ദേശമാണ് നമുക്ക് വേണ്ടത്. ജാതിമത വർണ്ണ വ്യത്യാസമില്ലാതെ സഹോദരങ്ങളായി കണ്ട് അപരനെ മനസ്സിലാക്കുവാൻ ശ്രമിക്കണം. ലോകത്തിൽ വിവിധ തലങ്ങളിൽ ജീവിക്കുന്നുവെങ്കിലും സ്വർഗ്ഗത്തിൽ നമ്മളെല്ലാം തുല്യരാണ്. വസുധൈവ കുടുംബകം എന്ന ഹൈന്ദവ തത്വം ക്രിസ്തുവിന്റെ സന്ദേശത്തോടൊപ്പം സ്വീകരിക്കാം….”
- പ. ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ