മലങ്കര സഭയെ ശാശ്വത സമാധാനത്തിലേക്ക് നയിക്കുക എന്ന പരിശുദ്ധ കാതോലിക്കാ ബാവയുടെ നിലപാടിനെ ഒന്നുകൂടി അടിവരയിട്ട് ഊട്ടി ഉറപ്പിക്കുന്നതിന് പര്യാപ്തമാണ്, 1995 ലെ സുപ്രീം കോടതി വിധിയുടെ സിൽവർ ജൂബിലി വർഷം വീണ്ടും ലഭിച്ചിരിക്കുന്ന ഈ വിധി എന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗം പ്രസിഡന്റ് ആയ ആയ ഡോ. പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ. 1958 മുതൽ വിവിധ വിധികളിലൂടെ ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതി അസന്നിഗ്ധമായി തീർപ്പ് കൽപ്പിച്ച വിധികൾ അംഗീകരിക്കണമെന്നും അനാവശ്യ വ്യഹാരത്തിന് വീണ്ടും മുതിരാതെ മലങ്കരസഭയുടെ ശാശ്വത സമാധാനത്തിന് ഏവരും ആത്മാർത്ഥമായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.