Fr. K T Philip passed away

Fr. K T Philip passed away.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, കൊച്ചി ഭദ്രാസന അംഗവുമായ കെ.ടി ഫിലിപ്പ് അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു. ലൂർദ്ദ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം… മുളന്തുരുത്തി നടമേൽ ഇടവകാംഗമാണ്.. സംസ്ക്കാര ശുശ്രൂഷ വെള്ളിയാഴ്ച തുരുത്തിക്കര ചാപ്പ ലിൽ നടക്കും

KT ഫിലിപ്പ് അച്ചൻന്റെ കബറടക്ക ശുശ്രുഷകളുടെ ക്രമീകരണം.

08/08/201919 രാവിലെ 10മണിക്ക് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ മൃത ശരീരം എത്തിക്കും. തുടർന്നു ഒന്നും ,രണ്ടും ശുശ്രുഷകൾ അഭി.ഇടവക മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ പള്ളിയിൽ നടത്തും.

ഉച്ചയോടു കൂടി മൃതദേഹം തലക്കോട് ബോയ്സ് ഹോമിൽ എത്തിക്കും അവിടെ ശുശ്രുഷകൾ നിവർത്തിച്ച ശേഷം വൈകിട്ടു മുളംതുരുത്തി-വെട്ടിക്കലി ലുള്ള അച്ചന്റെ ഭവനത്തിൽ എത്തിക്കും.പരി. കാതോലിക്കാ ബാവ തിരുമനസ്സ് ശുശ്രുഷകൾക്കു നേതൃത്വം നൽകും

09/08/19 വെള്ളിയാഴ്ച്ച രാവിലെ തുരുത്തിക്കര മാർ ഗ്രീഗോറിയോസ് ചാപ്പലിൽ അഭി.ഡോ യാക്കോബ് മാർ ഐറേനിയോസ് തിരുമേനി വി.കുർബാന അർപ്പിക്കും

10 മണിയോട് കൂടി ബാക്കി ശുശ്രുഷകൾ ആരംഭിച്ച് ഉച്ചയോടു കൂടി ബഹു. അച്ചന്റെ മൃതശരീരം സംസ്കരിക്കും.

Fr.C.M രാജു
കൊച്ചി ഭദ്രാസന സെക്രട്ടറി.

_______________________________________________________________________________________

മലങ്കരസഭാ സമാധാനം: ഫാ. കെ. റ്റി. ഫിലിപ്പ് പ. കാതോലിക്കാ ബാവായ്ക്ക് അയച്ച എഴുത്ത്

_______________________________________________________________________________________

ഫാ. പോള്‍ വര്‍ഗീസ് ചുമതലയേറ്റ ശേഷം അധികം താമസിയാതെ സെമിനാരി വിദ്യാര്‍ത്ഥിയായി ചെന്ന ഫാ. കെ. റ്റി. ഫിലിപ്പ്, തനിക്ക് പ്രിന്‍സിപ്പലില്‍ നിന്നും ലഭിച്ച ഒരു പ്രത്യേക കരുതലിനെക്കുറിച്ച് ഇങ്ങനെ അനുസ്മരിക്കുന്നു:

“1969-ലാണ് ഞാന്‍ സെമിനാരിയില്‍ ചേരു ന്നത്. സെമിനാരി എന്ന വാക്കിന്‍റെ അര്‍ത്ഥം ‘വിത്തുപാകി ഞാര്‍ കിളിര്‍പ്പിച്ചെടുക്കുന്ന സ്ഥലം’ എന്ന് പോള്‍ വര്‍ഗീസ് അച്ചന്‍ പറഞ്ഞിട്ടുള്ളത് ഞാനോര്‍ക്കുന്നു. അങ്ങിനെയെങ്കില്‍ ഓരോ വിത്തിനെക്കുറിച്ചും ഞാറിനെക്കുറിച്ചും ഉടമസ്ഥന് ശ്രദ്ധ വേണമല്ലോ. അച്ചന്‍ അത് പ്രസംഗിക്കുക മാത്രമല്ല പ്രവര്‍ത്തിപഥത്തിലും വരുത്തിയിരുന്നുവെന്നത് സത്യമാണ്. സെമിനാരിയില്‍ ചേരുന്നതിനു മുമ്പു തന്നെ രക്തവാര്‍ച്ചയുടെ ഒരു പ്രത്യേക രോഗം എനിക്കുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും, കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രൊഫസറായിരുന്ന ഡോ. ജോര്‍ജ് ജേക്കബിന്‍റെ അടുക്കല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി വാര്‍ഡനും അദ്ധ്യാപകനുമായ കെ. കെ. മാത്യൂസ് അച്ചനോടൊപ്പം (പിന്നീട് മാത്യൂസ് മാര്‍ ബര്‍ണബാസ്) എന്നെ അയയ്ക്കുകയും ചെയ്തു. പോള്‍ വര്‍ഗീസ് അച്ചന്‍ ഏറ്റവും തിരക്കുള്ള സമയത്തു പോലും ആശുപത്രിയില്‍ കിടന്നിരുന്ന എന്നെ കാണുവാന്‍ വന്നിരുന്നു. പ്രസ്തുത ചികിത്സകൊണ്ട് രോഗം പൂര്‍ണ്ണമായി ഭേദപ്പെടുകയില്ലെന്ന് ഡോക്ടര്‍ അച്ചനെ അറിയിക്കുകയും, അച്ചന്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എന്നെ അയയ്ക്കുകയും ചെയ്തു. കൂടെപ്പോന്നതും ഡോക്ടറെ കാണിച്ചതുമെല്ലാം കെ. കെ. മാത്യൂസ് അച്ചനായിരുന്നു. പോള്‍ വര്‍ഗീസ് അച്ചന്‍ ചികിത്സയ്ക്കായി എന്നെ അയക്കുക മാത്രമല്ല, അതിന്‍റെ സര്‍വ്വ ചിലവുകളും സ്വയമായി വഹിക്കുകയും ചെയ്തു.”

(പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര, ജോയ്സ് തോട്ടയ്ക്കാട്, പേജ് 446)