യുവാക്കൾ കർമ്മധീരരായി പ്രവർത്തിക്കണം: മാർ നിക്കോദിമോസ്

റാന്നി .യുവാക്കൾ കർമ്മധീരരായി പ്രവർത്തിക്കണം എന്ന് ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ്. സഭക്കും സമൂഹത്തിനും ശരിയായ ദിശാബോധം പകർന്നു നല്കാൻ യുവതി യുവാക്കൾക്ക് കഴിയണം.ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവർക്ക് നൽകുവാൻ സാധിക്കണം . യുവാക്കൾക്ക് ആവിഷ്കരിക്കാനാകുന്ന മാതൃക ക്രിസ്തുവിന്റെ ജീവിത രീതിയാണ് . നിലയ്ക്കൽ ഭദ്രാസനയുവജനപ്രസ്ഥാനത്തിന്റെ കനകപ്പലം ഡിസ്ട്രിക്ട് സമ്മേളനം തലയണത്തടം സെൻറ് മേരീസ് പള്ളിയിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ ജോൺ ശാമുവേൽ അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ സോബിൻ ശാമുവേൽ, മിന്റാ മറിയം വർഗീസ്സ്, ജോസ് ജോർജ് മൽക്, ലിബിൻ ചാക്കോ,ജീൻസ് ജേക്കബ് , ലിനു ജോൺ, ബ്രിജിത് ഏബ്രഹാം ,റോഷൻ അന്ന, ആഷ്‌ന അന്ന വർഗീസ്സ് , ബാബു എബ്രഹാം എന്നിവർ പ്രസംഗിച്ചു.