Visudhiyude Mauna Parvam: Book about HH Didymus I Catholicos

Book about HH Didymus I Catholicos

Visudhiyude Mauna Parvam: Book about HH Didymus I Catholicos: Part 1, Part 2 (Exclusive Web Edition)

Writings Of HH Marthoma Didymus I Catholicos

പുസ്തക നിരൂപണം

വിശുദ്ധിയുടെ മൗനപർവ്വം

ഗുരുവും, യോഗീശ്വരനും, പണ്ഡിതനും, മൗനത്തെ പ്രണയിച്ച മുനികുമാരനുമായ പരി. ബസേലിയോസ് ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവായുടെ ജീവിതവിശുദ്ധിയിലേക്ക് വെളിച്ചം വീശുന്ന അതിമനോഹരമായ ഗ്രന്ഥം – ‘ വിശുദ്ധിയുടെ മൗനപർവ്വം ‘ പ്രകാശനം ചെയ്തു. വന്ദ്യ. ഏലിയാസ് കോശി റമ്പാൻ എഡിറ്റ്‌ ചെയ്ത ഗ്രന്ഥം കോട്ടയം സോഫിയാ ബുക്സ് പ്രസാധനം ചെയ്തിരിക്കുന്നു.

കേരളത്തിലെ പ്രഗൽഭമതികളായ പണ്ഡിതന്മാരാൽ വിരചിതങ്ങളായിരിക്കുന്ന 50-ൽ പരം ലേഖനങ്ങൾ ഈ ഗ്രന്ഥത്തെ വായനക്കാരിൽ വായനാരസം പകരുന്നു.

വിശുദ്ധിയുടെ പരിമളം നിറഞ്ഞ ജീവിതം സ്വച്ച്ചമായി ഒഴുകുന്ന പുഴപോലെ ശാന്തവും, അനേകരിൽ നിർമ്മലതയുടെ സുഗന്ധം പരത്തിയ ജീവിതമായിരുന്നു പരി. പിതാവിന്റേതു. വിശുദ്ധിയിലേക്കുള്ള പാത സാധാരണക്കാരായ മനുഷ്യർക്ക്‌ തെളിഞ്ഞു കിട്ടുന്നത് മുമ്പേ കടന്നുപോയ വിശുദ്ധരുടെ കാലടി പതിഞ്ഞ മാതൃകകൾ ആണ്. വിശുദ്ധിയിലേക്കുള്ള പാതയിൽ അരണ്ട വെളിച്ചം പകരുന്ന ഒരു മാതൃക ഈ ഗ്രന്ഥപാരായണത്തിലൂടെ വായനക്കാർക്ക് ലഭിക്കുന്നു.

ഡോ. ഫിലിപോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത പരി. പിതാവിനെ കേരളീയ സമൂഹത്തിന്റെ ആചാര്യനായി വിലയിരുത്തുന്നു. നടുരാത്രിയിൽ ഉണർന്നു എഴുന്നേറ്റു സഭയ്ക്കും സമൂഹത്തിനും വേണ്ടി ദൈവസന്നിധിയിൽ കരഞ്ഞു പ്രാർഥിക്കുമായിരുന്ന പരി. പിതാവിനെ ‘മലങ്കരയുടെ പാതിരാപക്ഷി ‘യായി മാർ സെറാഫിം ഉപമിക്കുന്നു. പരി. പിതാവിന്റെ താപസ നിഷ്ഠകളായിരുന്ന നോമ്പുകളും, യാമപ്രാർത്ഥനകളും, പാരമ്പര്യത്തോടുള്ള പ്രതിബദ്ധതയും പരി. പിതാവിന്റെ ശ്രേഷ്ഠ ഭാവങ്ങളായി ഡോ.ഡി. ബാബു പോൾ വിലയിരുത്തുന്നു.

– ഫാ. ബിജു പി. തോമസ്