MOSC Ecological Commission: Brochure

BANER NEW  FINAL NOTICE  Proof1 copy NOTICE 1

 

ലോക പരിസ്ഥിതി ദിനം: സഭാ പരിസ്ഥിതി കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍

ജൂണ്‍ 5 ലോക പരിസ്ഥിതിദിനമായി നാം ആചരിക്കുന്നു. ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനചിന്താവിഷയം “വന്യജീവന-വാണിജ്യവത്ക്കരണത്തിന് എതിരായുളള പോരാട്ടം” എന്നതാണ്.  സഭാ പരിസ്ഥിതി കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന 2016 ലെ പരിസ്ഥിതി വേദചിന്ത “നിങ്ങള്‍ പാര്‍ക്കുന്ന ദേശം മലിനമാക്കരുത” (സംഖ്യാ 35:33) .
 
* ദേവാലയങ്ങളും സ്ഥാപനങ്ങളും ഭവനങ്ങളും ശുചിത്വത്തിന് പ്രാധാന്യം നല്‍കി സംരക്ഷിക്കുക
 
*  ഫലവ്യക്ഷങ്ങളും തണല്‍മരങ്ങളും നട്ടുവളര്‍ത്തി നമ്മുടെ പരിസ്ഥിതി ഹരിതാഭമാക്കുക.
 
*  സൗരോര്‍ജത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് എല്ലാ ദേവാലയങ്ങളിലും പരമാവധി ഉപയോഗപ്പെടുത്തുക.
 
*  പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക.
 
*  സെമിത്തേരിയുടെ പ്രാധാന്യം മനസ്സിലാക്കി അവയെ ഉദ്യാനങ്ങളാക്കി ശുചിയായും മനോഹരമായും പരിപാലിക്കുക. 
 
*   ഗതാഗത തടസ്സം ഉണ്ടാക്കുന്ന ഘോഷയാത്രകളും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ആഘോഷങ്ങളും ഒഴിവാക്കുക.
 
*   ലാളിത്യവും മിതത്വവും മുദ്രാവാക്യമാക്കുക. 
 
*   ലോകത്ത് പട്ടിണിയും ദാരിദ്ര്യവും നിലനില്‍ക്കുമ്പോള്‍ ഭക്ഷണപാനീയങ്ങള്‍ പാഴാക്കുന്നത് പാപമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക.
 
*     മഴവെളള സംഭരണികളും മഴക്കുഴികളും നിര്‍മ്മിച്ച് ഭൂഗര്‍ഭജലം സംരക്ഷിക്കുകയും ജലസ്രോതസ്സുകള്‍ മലിനീകരണമുക്തമായി പരിപാലിക്കുകയും ചെയ്യുക.
 
*    ജൈവകൃഷിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാ ദേവാലയങ്ങളിലും മാതൃക കൃഷിതോട്ടങ്ങള്‍ ആരംഭിക്കുക.
 
*    എല്ലാ ഭവനങ്ങളിലും ജൈവ അടുക്കളത്തോട്ടം നട്ടുപിടിപ്പിക്കുക.
 
*     കുന്നുകള്‍ നിരത്തുന്നതും വയലുകള്‍ നിരത്തുന്നതും ഉപേക്ഷിക്കുക.