Episcopal Synod Decisions

synod_feb_2016synod_2016

 

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ ഫെബ്രുവരി 22ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ച യോഗം 26 ന് സമാപിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അവതരിപ്പിച്ച റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. സഭാ ചിത്രകാരന്‍ ബേബി ചെങ്ങന്നൂരിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പടുത്തി. ബാംഗ്ലൂര്‍ സെന്‍റ് പീറ്റേഴ്സ് സെമിനാരിയില്‍ നിന്നും സ്പിരിച്ച്വാലിറ്റിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. യാക്കോബ് മാര്‍ ഐറേനിയോസിനെ യോഗം അഭിനന്ദിച്ചു. കോയമ്പത്തൂര്‍ തടാകം ആശ്രമസ്ഥാപകന്‍ കാലം ചെയ്ത ബിഷപ്പ് പെക്കന്‍ ഹാം വാല്‍ഷിനെ ” സഭാബന്ധു ” എന്ന ബഹുമതി നാമം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു. ഫാ. ഡോ.ടി.ജെ. ജോഷ്വായ്ക്ക് ” മലങ്കര സഭാ ഗുരുരത്നം” എന്ന ബഹുമതിസ്ഥാനനാമം നല്‍കി ആദരിക്കും. ഡോ. സഖറിയ മാര്‍ അപ്രേം, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് എന്നിവര്‍ ധ്യാനം നയിച്ചു. സഭാ മാനവശാക്തീകരണവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രസൗഖ്യ പദ്ധതിയെക്കുറിച്ച് പ്രസിഡന്‍റ് ഡോ. തോമസ് മാര്‍ അത്തനാസിയോസ് വിശദീകരിച്ചു.
ഫാ. എം.സി. കുര്യാക്കോസ് (പരുമല സെമിനാരി), ഫാ. എം.സി. പൗലോസ് (സെന്‍റ് ഗ്രീഗോറിയേന്‍ കാന്‍സര്‍ കെയര്‍ സെന്‍റര്‍), ഫാ. ഡോ. ഒ. തോമസ് (കോട്ടയം വൈദീക സെമിനാരി), ഫാ. ഡോ. ബിജേഷ് ഫിലിപ്പ് (നാഗ്പൂര്‍ സെമിനാരി) ഫാ. ഏബ്രഹാം തോമസ് (എക്യൂമെനിക്കല്‍ റിലേഷന്‍സ് കമ്മിറ്റി), എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.