സെ: സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗെഷനിൽ പുതുവത്സര ആഘോഷം

step fest1

സെ : സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗെഷൻ ഇടവകയുടെ ഈ വർഷത്തെ പുതുവത്സര ആഘോഷം സമാപിച്ചു  . മലങ്കര ഓർത്തഡോൿസ്‌ സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപൻ കുരിയാകോസ്   മാർ ക്ലീമീസ്‌ മെത്രാപോലീത്തയുടെയും    അമേരിക്കൻ ഭദ്രാസനാധിപൻ അലെക്സിയൊസ് മാർ  യൗസേബിയോസ്  മെത്രാപോലീത്തയുടെയും  സാന്നിദ്ധ്യത്താൽ ഈ വർഷത്തെ ആഘോഷങ്ങൾ ശ്രെദ്ധെയമായി.
             രാവിലെ 6.30 നു നടന്ന വിശുദ്ധ കുര്ബാനയ്ക്ക്  തുമ്പമണ്‍ ഭദ്രാസനാധിപൻ കുരിയാകോസ്   മാർ ക്ലീമീസ്‌ മെത്രാപോലീത്ത മുഖ്യ കാർമികത്വം വഹിച്ചു  .സ്വാർത്ഥ  ലാഭത്തിനായി  പരിസ്ഥിതിയെ  ആക്രമിക്കുന്ന മനുഷ്യ മനസിനെതിരെ അദ്ദേഹം വിശ്വാസികളെ  ഉദ്ബോധിപ്പിച്ചു . ശരിയായ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ ആധ്യാത്മിക ജീവിതത്ത്ന്റെ  അടിസ്ഥാനത്തിൽ അദേഹം വിശദീകരിച്ചു .
 
തുടർന്ന്  വൈകിട്ട് 6.30 മുതൽ ഇടവകയുടെ കുടുംബ സംഗമം “സ്റെഫാനിയാൻ ഫെസ്റ്റിവിറ്റി”  നടത്തപെട്ടു .ഇടവക വികാരി റവ.ഫാ. സഞ്ചു ജോണിന്റെ അധ്യക്ഷതയിൽ  അലെക്സിയൊസ് മാർ  യൗസേബിയോസ്  മെത്രാപോലീത്ത യോഗം ഉദ്ഘാടനം ചെയ്തു . ഇടവക ട്രസ്റ്റി കെ. രാജു , സെക്രട്ടറി ബിനു തോമസ്,വിവിധ ആധ്യാത്മിക സംഘടന ഭാരവാഹികൾ എന്നിവർ സംസാരിച്ചു .
തുടർന്ന്  യുവജന പ്രസ്ഥാനം ,സണ്ടേ സ്കൂൾ ,മർത്തമറിയ സമാജം,പ്രാർത്ഥന യോഗങ്ങൾ ,ഗായക സംഘം എന്നി ആധ്യാത്മിക സംഘടനകളുടെ  നേത്രുത്വത്തിൽ വിവിധ  കലാ പരിപാടികൾ  അരങ്ങേറി .
     പുതുവർഷ പ്രവേശനത്തിന് മുൻപായി  ഡിസംബർ 30,31 തീയതികളിൽ ഇടവകയുടെ നേത്രുത്വത്തിൽ ഒരുക്ക ധ്യാനം ക്രമീകരിച്ചിരുന്നു .
 
ഇടവകയുടെ പെരുന്നാൾ  ജനുവരി 8 ന് അലെക്സിയൊസ് മാർ  യൗസേബിയോസ്  മെത്രാപോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും