തിരുവാർപ്പ് മർത്തശ്മൂനി പള്ളി: പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി ∙ കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാനും കർമാനുഷ്ഠാനങ്ങൾ നടത്താൻ ഓർത്തഡോക്സ് സഭയിലെ വികാരിക്കും ഇടവകക്കാർക്കും മതിയായ പൊലീസ് സംരക്ഷണം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. വികാരി ഫാ.എ.വി.വർഗീസ് നൽകിയ ഹർജിയിലാണു നിർദേശം. രണ്ടുവർഷം കഴിഞ്ഞിട്ടും സിവിൽ കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ…
കാതോലിക്കേറ്റിന്റെ സ്വാതന്ത്ര്യം : ശ്രദ്ധേയമായ ഒരു രേഖ / തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത
മലങ്കര സഭ അതിന്റെ ആരംഭം മുതൽ പരി. അന്ത്യോഖ്യ പാത്രിയർക്കീസിന്റെ ഭരണത്തിൻ കീഴിലായിരുന്നു എന്ന് ധരിച്ചിരിക്കുന്ന ധാരാളം പേർ സഭയിലുണ്ട്. ഇത് ചരിത്രമാക്കുന്നതിന് ബോധപൂർവ്വം നടത്തി വരുന്ന ശ്രമങ്ങളുടെ ഫലമായിട്ടാണ് മേല്പറഞ്ഞ ധാരണ രൂപപ്പെട്ടത് . സഭയുടെ ചരിത്രം വസ്തുനിഷ്ഠമായി പഠിച്ച്…
സ്ഥിതിവിവര കണക്കുകളുടെ ശേഖരണം 1996-ലും
1996-ല്‍ അസോസിയേഷനു മുന്നോടിയായി സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന് കാതോലിക്കാ ബാവാ അയച്ച കല്പന 1995 ജൂണ്‍ 20-ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 1996-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു മുന്നോടിയായി സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍…
പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനങ്ങള്‍
ന്യൂനപക്ഷങ്ങളുടെയും പാര്ശ്വവല്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് നടപടികള്‍ കൈക്കൊള്ളും ന്യൂനപക്ഷങ്ങളുടെയും പാര്ശ്വവല്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് നടപടികള്‍ കൈക്കൊള്ളുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് നിശ്ചയിച്ചു. ഓഗസ്റ്റ് 02 മുതല്‍ 05 വരെയുള്ള ദിവസങ്ങളില്‍ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വച്ച് നടന്ന…
അവിസ്മരണീയമായ സ്നേഹസ്പർശം (മനോരമ എഡിറ്റോറിയല്‍)
ഭാരതത്തിലെ ക്രൈസ്തവ സഭാനേതൃത്വത്തിൽ ഉന്നത സ്ഥാനീയനായിരുന്നിട്ടും സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. അതുകൊണ്ടാണ് അശരണരുടെയും നിസ്സഹായരുടെയും ഹൃദയവേദന അദ്ദേഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞത്. അവർക്കു സാന്ത്വനമാകുന്ന ഒട്ടേറെ പദ്ധതികൾ സഭാതലത്തിൽ നടപ്പാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്മരണയെ…
ക്രിസ്തീയദൗത്യം ഓർമിപ്പിച്ച ജീവിതം (മാതൃഭൂമി മുഖപ്രസംഗം)
കഴിവുകൾ പ്രവൃത്തിയിൽ തെളിയിക്കുക. സ്വന്തം വാക്കുകളിൽ എളിയവരിൽ എളിയവനായി വിശേഷിപ്പിക്കുക -ബാവയുടെ സമീപനം ഇതായിരുന്നു. വലിയകാര്യങ്ങൾ ചെയ്യുന്നവനാണെന്ന് ഒരിക്കലും അദ്ദേഹം വിളിച്ചുപറഞ്ഞിട്ടില്ല ‘‘വലിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് നല്ലതുതന്നെയാണ്. പക്ഷേ, അതിനിടയിൽ ക്രിസ്തീയദൗത്യം കാണാതെപോകരുത്. എന്താണ് ആ ദൗത്യം? ഏറ്റവും എളിയവനെ കൈപിടിച്ച്…
കർമയോഗിയായ ആത്മീയാചാര്യൻ (ദീപിക എഡിറ്റോറിയല്‍)
മലങ്കരസഭയിൽ മായാത്ത പാദമുദ്രകൾ പതിപ്പിച്ചു കടന്നുപോകുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയ്ക്ക് ആദരാഞ്ജലികൾ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ വിയോഗം മലങ്കരസഭയ്ക്കു മാത്രമല്ല കേരളത്തിലെ ആത്മീയ മണ്ഡലത്തിനാകെ വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്….