ബഹറിന്‍ സെന്റ് മേരീസില്‍ കൗണ്‍സിലിങ്ങ് ക്ലാസുകള്‍
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ടിനേജ് കുട്ടികള്‍ക്ക് വേണ്ടിയും കുടുംബങ്ങള്‍ക്ക്വേണ്ടിയും കൗൺസിലിംഗ് ക്ലാസുകൾ “ON TRACK to success” സംഘടിപ്പിക്കുന്നു. ജീവിതത്തെ നേരായ വഴികളിലൂടെ നയിച്ച് എങ്ങനെ ജീവിതവിജയം നേടാം എന്ന വിഷയത്തെ ആസ്പതമാക്കിയുള്ള ക്ലാസുകൾ 2018 സെപ്റ്റംബര്‍ 19,20 (ബുധന്‍, വ്യാഴം) തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടക്കും. 19 ന് രാവിലെ 9.30 ന് ഉദ്ഘാടനവും 10.00 മുതല്‍ വൈകിട്ട് 3.30 വരെടിനേജ് കുട്ടികള്‍ക്കായും 20 ന് വൈകിട്ട് സന്ധ്യ നമസ്ക്കാരത്തിനു ശേഷം 7.30 മുതല്‍ 9.00 വരെ കുടുംബ ജീവിതംനയിക്കുന്നവര്‍ക്കുവേണ്ടിയും ആണ് കൗണ്‍സിലിങ്ങ് ക്ലാസ് നടക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരി, ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട്, ബദനി ഹില്‍സ്, പ്രത്യാശ കൗണ്‍സിലിങ്ങ്സെന്റര്‍, മാവേലിക്കര ഭഗ്രാസനം തുടങ്ങി പല പ്രസ്ഥാനങ്ങളില്‍ കൗണ്‍സിലറായി സേവനം അനുഷ്ടിക്കുന്ന ശ്രീമതി മായ സൂസന്‍ ജേക്ക്ബ് ആണ് ഈ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോർഡിനേറ്റർമാരായ ബിനു വേലിയില്‍ (39440530), ഷിജു കെ. ഉമ്മന്‍ (36180736) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ അറിയിച്ചു.
കട്ടച്ചിറ പള്ളിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തു
കട്ടച്ചിറ പള്ളിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തു. കട്ടച്ചിറ സെന്റ മേരീസ് പള്ളിയുടെ വികാരിയായി ഫാ. ജോൺസ് ഈപ്പനെ റവന്യൂ-പോലീസ് അധികാരികളും പാത്രിയര്‍ക്കീസ് വിഭാഗവും അംഗീകരിച്ചു.
The Edge of Ecumenism and Subversive Hospitality / Fr. Dr. K. M. George
The Edge of Ecumenism and Subversive Hospitality / Fr. Dr. K. M. George Three Edges / KMG
കട്ടച്ചിറ പള്ളിയിലെ നീതിനിഷേധം: ബിജു ഉമ്മന്‍റെ പ്രസ്താവന
കട്ടച്ചിറ പള്ളിയിലെ നീതിനിഷേധം: മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍റെ പ്രസ്താവന
കട്ടച്ചിറ പള്ളിക്കുമുന്നിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം
കായംകുളം∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നു സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും സമാധാനമായി പിരിഞ്ഞു. ഉച്ചകഴിഞ്ഞ് കറ്റാനത്ത് സമാധാന ചർച്ച നടത്താമെന്ന ഉറപ്പിലാണ് ഇരുവിഭാഗവും പിരിഞ്ഞത്. സംഘർഷ സാധ്യത തെളിഞ്ഞതോടെ പള്ളി പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു….
മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനത്തിന്‍റെ പ്രസക്തി / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്
ക്രിസ്തുശിഷ്യനായിരുന്ന മാര്‍തോമ്മാശ്ലീഹായാല്‍ എ. ഡി. 52-ല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1960 വര്‍ഷത്തെ സുദീര്‍ഘ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയ ദിനമാണ് 1912 സെപ്റ്റംബര്‍ 15. പുണ്യ പുരാതനമായ കിഴക്കിന്‍റെ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിതമായ ദിനമാണത്. പിതാക്കന്മാരുടെ അക്ഷീണ പരിശ്രമത്തിന്‍റെ…
കട്ടച്ചിറയില്‍ സംഘര്‍ഷാവസ്ഥ
യാക്കോബായക്കാരെ പള്ളിയിൽ നിന്നും പുറത്താക്കി കട്ടച്ചിറ പള്ളി ആർ.ഡി.ഓ. ഏറ്റെടുത്തു. പള്ളി പോലീസ് കസ്റ്റഡിയിൽ പള്ളിയുടെ താക്കോൽ ഓർത്തഡോൿസ് വികാരിക്ക് ആർ ഡി ഓ കൈമാറും.