പ. ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ്
സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ (അന്ത്യോക്യാ) പാത്രിയര്‍ക്കീസ്. 1895-ല്‍ പാത്രിയര്‍ക്കീസായി സ്ഥാനാരോഹണം ചെയ്തു. അന്ത്യോക്യന്‍ സഭാംഗങ്ങള്‍ അധിവസിച്ചിരുന്ന നാടുകള്‍ അക്കാലത്ത് തുര്‍ക്കി സുല്‍ത്താന്മാരാല്‍ ഭരിക്കപ്പെട്ടിരുന്നതിനാല്‍ പാത്രിയര്‍ക്കീസന്മാര്‍ക്ക് നിയമാനുസൃതം ഭരണം നടത്തണമെങ്കില്‍ സുല്‍ത്താന്‍റെ അംഗീകാരകല്പനയായ ‘ഫര്‍മാന്‍’ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. 10 വര്‍ഷത്തോളം ഇദ്ദേഹം സുല്‍ത്താന്‍റെ ഫര്‍മാനോടുകൂടി ഭരണം നടത്തി. എന്നാല്‍ 1905-ല്‍ അബ്ദുള്ളാ മാര്‍ ഗ്രീഗോറിയോസിന്‍റെ (അബ്ദുള്ളാ പാത്രിയര്‍ക്കീസ്) പ്രേരണയാല്‍ സുല്‍ത്താന്‍ തന്‍റെ ഫര്‍മാന്‍ പിന്‍വലിച്ചതോടുകൂടി പാത്രിയര്‍ക്കീസ് സ്ഥാനഭൃഷ്ടനായി. അബ്ദുള്ളാ മാര്‍ ഗ്രീഗോറിയോസ് സുല്‍ത്താന്‍റെ ഫര്‍മാന്‍ സമ്പാദിച്ച് പാത്രിയര്‍ക്കീസായി സ്ഥാനമേറ്റു. ഒരു സുന്നഹദോസ് നിശ്ചയപ്രകാരം കാനോനികമായി അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് മുടക്കപ്പെട്ടിരുന്നില്ല.
അബ്ദുള്ളാ പാത്രിയര്‍ക്കീസ് 1909-ല്‍ മലങ്കരസഭ സന്ദര്‍ശിക്കുകയും മലങ്കരമെത്രാപ്പോലീത്തായായിരുന്ന വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോട് മലങ്കരസഭയുടെ ലൗകികങ്ങളില്‍ പാത്രിയര്‍ക്കീസിന് അധികാരമുണ്ടെന്നു സമ്മതിച്ച് ഉടമ്പടി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാര്‍ ദീവന്നാസ്യോസ് ഉടമ്പടി കൊടുക്കുവാന്‍ വിസമ്മതിച്ചതിനാല്‍ പാത്രിയര്‍ക്കീസ് ആദ്ദേഹത്തെ 1911-ല്‍ മുടക്കി. ഈ സംഭവം അറിഞ്ഞ സീനിയര്‍ പാത്രിയര്‍ക്കീസായ അബ്ദേദ് മശിഹാ “അബ്ദുള്ളായുടെ മുടക്ക് വ്യര്‍ത്ഥം. നിങ്ങളും കൂടെയുള്ളവരും അനുഗ്രഹിക്കപ്പെട്ടവരാകുന്നു” എന്നൊരു കമ്പിസന്ദേശം മാര്‍ ദീവന്നാസ്യോസിന് അയച്ചു. മലങ്കരസഭയുടെ സ്വാതന്ത്ര്യവും, വ്യക്തിത്വവും പുലര്‍ത്തുവാന്‍ വേണ്ടി ‘കാതോലിക്കാ സ്ഥാപനം’ വേഗത്തില്‍ സാധിതപ്രായമാക്കുന്നതിന് മലങ്കര സഭാംഗങ്ങള്‍ പ്രവര്‍ത്ത്യുന്മുഖരാകുകയും അതിലേക്ക് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസിന്‍റെ സഹകരണം തേടുകയും ചെയ്തു. മലങ്കരസഭയുടെ ക്ഷണമനുസരിച്ച് പാത്രിയര്‍ക്കീസ് ഇവിടെയെത്തി. മലങ്കരസഭാ സുന്നഹദോസിനോടു സഹകരിച്ചും അതിന്‍റെ അദ്ധ്യക്ഷനായിരുന്നും മലങ്കരസഭയ്ക്കായി ഒരു കാതോലിക്കായെ വാഴിക്കുന്നതില്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചു. 1912 സെപ്റ്റമ്പര്‍ 15-ന് പാത്രിയര്‍ക്കീസ് പുറപ്പെടുവിച്ച കല്പനയില്‍ കാതോലിക്കായ്ക്കു മെത്രാന്മാരെ വാഴിക്കുവാനും മൂറോന്‍ കൂദാശ ചെയ്യുവാനും അധികാരം ഉണ്ടെന്നു വ്യക്തമാക്കി.
കാനോനിക പാത്രിയര്‍ക്കീസ് ആര്? / ഫാ. കെ. പി. പൗലോസ്
അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ വാഴിച്ച കാലത്തു ഈ ഗ്രീഗോറിയോസ് അര്‍മ്മനായക്കാരുടെ പീഡയില്‍ ………. ചേര്‍ന്ന് ഗവര്‍മെണ്ടിനോടു …….. മെത്രാപ്പോലീത്താ ചില കാരണങ്ങളാല്‍ ജീവരക്ഷയ്ക്കു വേണ്ടി റോമ്മാക്കാരനെന്നു നടിച്ചു സ്വസ്ഥമായിരിക്കുകയായിരുന്നു. തുടര്‍ന്നു വായിക്കുക
പ. അബ്ദുള്‍ മശിഹായുടെ പട്ടത്വവും യൂലിയോസിന്‍റെ വ്യാജരേഖയും / ഫാ. ഡോ. വി. സി. സാമുവേല്‍
മത്തായി ശെമ്മാശന്‍ (പ. ഔഗേന്‍ കാതോലിക്കാ) ശീമയില്‍ നിന്നയച്ച കത്തുകള്‍ (1906)
പഴയ പാത്രിയര്‍ക്കീസില്‍ (അബ്ദല്‍ മിശിഹാ) വലിയ തെറ്റൊന്നും ഇല്ലായിരുന്നു. ചില പ്രധാനികളുടെ ഇഷ്ടം സാധിച്ചില്ലെന്നേയുള്ളു. തുറബ്ദീന്‍കാര്‍ എല്ലാവരും അദ്ദേഹത്തെ മാത്രമെ സ്വീകരിക്കുകയുള്ളു. ഈ ദേശത്തുള്ള മെത്രാന്മാരില്‍ സ്വന്തം ഇടവകക്കാര്‍ സ്വീകരിക്കുന്നവര്‍ രണ്ടോ കഷ്ടിച്ചാല്‍ മൂന്നോ മാത്രമേയുള്ളു. 🤣
മത്തായി ശെമ്മാശന്‍ (പ. ഔഗേന്‍ കാതോലിക്കാ) ശീമയില്‍ നിന്നയച്ച കത്തുകള്‍ (1906)