നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം


റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം ഫെബ്രുവരി 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ നാറാണംമൂഴി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടും. ഇടവക വികാരി റവ.ഫാ.വിനോദ് ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ڇസണ്ടേസ്കൂള്‍ പഠനവും യേശുക്രിസ്തുവിന്‍റെ അധ്യപന രീതിയുംڈ എന്ന വിഷയത്തില്‍ ഭദ്രാസന സണ്ടേസ്കൂള്‍ വൈസ്പ്രസിഡന്‍റ് റവ.ഫാ.യൂഹാനോന്‍ ജോണ്‍ ക്ലാസ്സ് നയിക്കും. ഭദ്രാസന സണ്ടേസ്കൂള്‍ ഡയറക്ടര്‍ ശ്രീ.ഒ.എം.ഫിലിപ്പോസ്, സെക്രട്ടറി ശ്രീ.ജോസ്.കെ.എബ്രഹാം, ശ്രീ.ജോര്‍ജ്ജ് മാത്യു, ശ്രീ.രഞ്ചിത്ത് രാജ് തുടങ്ങിയവര്‍ പ്രസംഗിക്കും. വിജയികള്‍ക്കുളള സമ്മാനദാനവും സമ്മേളനത്തില്‍ വച്ച് നിര്‍വ്വഹിക്കും.