പെരുമ്പാവൂര്‍ പള്ളിയില്‍ സമാന്തര ഭരണം: 1934 ഭരണഘടന ബാധകം

പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളിയിൽ വിഘടിത (യാക്കോബായ) പക്ഷത്തിന്റെ സമാന്തര ഭരണം അവസാനിച്ചു. പെരുമ്പാവൂർ പള്ളി കൈയ്യേറിയിരിക്കുന്ന വിഘടിത വിഭാഗം നടത്തുന്നത് സമാന്തര ഭരണമാണെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ്‌ സഭ വികാരി ഫാ.എൽദോ കുര്യാക്കോസ് നൽകിയ ഹർജിയിലാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ വിധി. കഴിഞ്ഞ 47 വർഷമായി ക്രൂരവും നിഗൂഢവുമായ വഴികളിലൂടെ അനധികൃത ഭരണം നടത്തുകയായിരുന്ന വിഘടിത വിഭാഗത്തിന്റെ ധാർഷ്ട്യത്തിനാണ് കോടതി വിധിയോടെ തിരിച്ചടിയായിരിക്കുന്നത്.

നിലവിൽ വിഘടിത വൈദീകന് കോടതി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ സമാന്തര ഭരണ സംവിധാനം അവസാനിച്ചിരിക്കുന്നു. 2017 അന്തിമ വിധി പ്രകാരം ഈ പള്ളിയും 1934 ഭരണഘടന ഭരിക്കപ്പെടേണ്ടതാണെന്നും സമാന്തര ഭരണം അവസാനിപ്പിക്കണം ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചത്. പരിശുദ്ധ സഭയുടെ രക്തസാക്ഷികളായ തോട്ടപ്പാട്ട് കുര്യാക്കോസ്,മലങ്കര വർഗീസ് എന്നിവരുടെ മാതൃക ഇടവക കൂടിയാണ് പെരുമ്പാവൂർ പള്ളി. സഭക്കേസിൽ 1958, 1995, 2017, 2018 സുപ്രീം കോടതി വിധികൾ ഓർത്തഡോക്സ്‌ സഭക്ക്‌ അനുകൂലമായിരുന്നു.

ഓർത്തഡോക്സ്‌ സഭക്ക്‌ വേണ്ടി അഡ്വ.തോമസ് അധികാരം ഹാജരായി.