ഏകദിന സമ്മേളനം

 

കുവൈറ്റ് സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ
യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകാംഗങ്ങൾക്കായി ഒരു ഏകദിന സമ്മേളനം 2016 ഫെബ്രുവരി മാസം 25നു വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ അബ്ബാസിയ സെന്റ്. ജോർജ്ജ് ചാപ്പലിൽ വെച്ച് നടത്തപ്പെടുന്നു.

“ഞാനാകുന്നു നിങ്ങളെ തിരഞ്ഞെടുത്തത്” (യോഹ 15.16) എന്നുള്ള ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അനുഗ്രഹീത വേദശാസ്ത്ര പണ്ഡിതനും, കോട്ടയം തിയോളജിക്കൽ സെമിനാരി, സെന്റ്. എഫ്രേം എക്യുമെനിക്കൽ റ

സേർച്ച് ഇൻസ്റ്റിട്യൂട്ട് (SEERI) അദ്ധ്യാപകനും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി റിസേർച്ച് ഗൈഡ് , പുരോഹിതൻ മാസികയുടെ അസോസിയേറ്റ് എഡിറ്റർ, FFRRC- യുടെയും, സെമിനാരിയുടെയും രജിസ്ട്രറുമായ റവ. ഫാ. ഡോ. ബേബി വർഗ്ഗീസ് മുഖ്യ പ്രഭാഷകൻ ആയിരിക്കും.

For Online Registration: http://goo.gl/forms/yZWm14K7fS