കെ. വി. മാമ്മന്‍

ജനനം 1929-ല്‍ പത്തനംതിട്ടയില്‍. പിതാവ് എം. വര്‍ഗീസ് കോട്ടയ്ക്കല്‍, തുമ്പമണ്‍. മാതാവ് മറിയാമ്മ. ബിരുദ ബിരുദാനന്തര പഠനത്തിനു പുറമേ നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1960-ല്‍ ജേര്‍ണലിസം ഡിപ്ലോമാ കരസ്ഥമാക്കി. മലയാള മനോരമയില്‍ 40-ഉം ചര്‍ച്ച് വീക്കിലിയില്‍ 50-ഉം വര്‍ഷം പത്രാധിപ സമിതി അംഗമായിരുന്നു. ‘മലങ്കര സഭ’ മാസികയുടെ മുന്‍ പത്രാധിപ സമിതി അംഗം. 45 വര്‍ഷം പുതുപ്പള്ളി നിലയ്ക്കല്‍ പള്ളി സണ്ടേസ്കൂള്‍ അദ്ധ്യാപകനായിരുന്നു. സഭാ ചരിത്ര-ജീവചരിത്രപ്രധാനങ്ങളായ എണ്‍പതില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്.
ഭാര്യ ലീലാമ്മ മാമ്മന്‍ മാങ്ങാനം മന്ദിരം ആശുപത്രിയിലെ ലേയാമ്മ മെമ്മോറിയല്‍ നഴ്സിംഗ് സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍. മക്കള്‍ വറുഗീസ് മാമ്മന്‍ (ആനന്ദ് ട്രാന്‍സ്പോര്‍ട്ട്), അഡ്വ. മോഹന്‍ മാമ്മന്‍, ഡോ. അനിത മേരി തോമസ് (അണുശക്തി വകുപ്പ്)

ഗ്രന്ഥങ്ങള്‍

മലങ്കരസഭയുടെ സമുന്നത സാരഥികള്‍, സമ്പൂര്‍ണ്ണ സഭാചരിത്രം എ.ഡി. 52-2014, പുത്തന്‍കാവു മാര്‍ പീലക്സിനോസ്, പ. വട്ടശ്ശേരില്‍ തിരുമേനി, 8. പ. ഔഗേന്‍ ബാവാ, 9. പാറേട്ട് മാര്‍ ഈവാനിയോസ്, എം. സി. കുറിയാക്കോസ് റമ്പാന്‍, പാമ്പാടി തിരുമേനി, പാമ്പാടി പി. സി. യോഹന്നാന്‍ റമ്പാന്‍, ഫാ. എം. എം. ഏബ്രഹാം, പഴയസെമിനാരി: മലങ്കരസഭയുടെ പവിത്രഹൃദയം, ഭുവില്‍ വിടര്‍ന്ന ദേവലോകം, ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍, 18. കുഞ്ഞാടുകളുടെ വലിയ ഇടയന്മാര്‍ (സണ്ടേസ്കൂള്‍ ചരിത്രം), മണലില്‍ അച്ചന്‍റെ സഭാസ്മരണകള്‍, സഭാകവി സി. പി. ചാണ്ടി, മലങ്കരസഭയിലെ കാതോലിക്കാമാര്‍, കാതോലിക്കാ ബാവാമാരുടെ കാലടികളില്‍, ബഥനി ആശ്രമവും റീത്തു പ്രസ്ഥാനവും, തടാകത്തിലെ തപോധനന്‍ (ബിഷപ്പ് വാല്‍ഷ്), അപ്പച്ചന്‍റെ കവറടക്കവും അപ്പൂപ്പന്‍റെ കല്യാണ വാര്‍ഷികവും, ഫീലിപ്പോസ് മാര്‍ തെയോഫിലോസ്, പി. എം. തോമസ് റമ്പാച്ചന്‍: മിഷന്‍ ബോര്‍ഡിന്‍റെ പ്രഭാത നക്ഷത്രം, തേന്മാവിന്‍റെ ആത്മകഥ (പുതുപ്പള്ളി നിലയ്ക്കല്‍ പള്ളിചരിത്രം), Pathrose Mar Osthathios (A prophet like Revolutionary), Philipose Mar Theophilus, The Saintly Shephered of Malankara Church (Kurichi Bava)

വിലാസം: കോട്ടയ്ക്കല്‍, മാങ്ങാനം, കോട്ടയം – 18 ഫോണ്‍: (0481) 2578936