മലങ്കര ഓർത്തഡോൿസ് സഭയുടെ മാനേജിങ് കമ്മിറ്റി തീരുമാനം (08-12-2023).
കോട്ടയം: മാര്‍ത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950 വാര്‍ഷിക സമാപനം കുറിച്ചുകൊണ്ടുള്ള മാര്‍ത്തോമന്‍ പൈതൃക മഹാസമ്മേളനം 2024 ഫെബ്രുവരിയില്‍ കോട്ടയം എം.ഡി സെമിനാരി കോമ്പൗണ്ടില്‍ നടക്കും 1934 ഭരണഘടന നിലവില്‍ വന്നതിന്‍റെ നവതിയും പ. വട്ടശ്ശേരിയില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പൊലീത്തായുടെ ചരമ നവതിയും സംയുക്തമായാണ് നടക്കുക.
പരിപാടികളുടെ നടത്തിപ്പിനായി എക്സിക്യുട്ടീവ് കമ്മറ്റി രൂപീകരിച്ചു. കോട്ടയം പഴയസെമിനാരിയില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സഭാ മാനേജിംഗ് കമ്മിറ്റി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
കുസാറ്റ് ദുരന്തത്തില്‍പെട്ട് മരണമടഞ്ഞവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി. മെത്രാപ്പൊലീത്താമാരായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ്, സഖറിയാ മാര്‍ സേവേറിയോസ്, വൈദിക ട്രസ്റ്റി, ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.