ഫാ. ടി. ഇ. ഐസക്കിനും കെ. വി. മാമ്മനും ജോര്‍ജ് കെ. കുര്യനും ‘പിതൃസ്മൃതി’ അവാര്‍ഡ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിതൃവിജ്ഞാനീയ ശാഖയ്ക്കു നല്‍കിയ മികച്ച സംഭാവനകളെ പുരസ്ക്കരിച്ചു സീനിയര്‍ വൈദികന്‍ ഫാ. ടി. ഇ. ഐസക്കിനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജീവചരിത്രകാരനുമായ കെ. വി. മാമ്മനും ഗോവയിലെ ജോര്‍ജ് കെ. കുര്യനും പിതൃസ്മൃതി അവാര്‍ഡ്.

അല്‍വാരീസ് മാര്‍ യൂലിയോസിന്‍റെ കബറിടം കണ്ടെത്തി തിരുശേഷിപ്പ് ഗോവയിലെ പഞ്ചിം പള്ളിയിലേക്ക് മാറ്റിസ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത് ഫാ. ടി. ഇ. ഐസക്ക് ആയിരുന്നു. പത്തനംതിട്ട സ്വദേശിയായ കെ. വി. മാമ്മന്‍ ഡോ. ഫീലിപ്പോസ് മാര്‍ തെയോഫിലോസിന്‍റെയും കൈപ്പട്ടൂര്‍ സ്വദേശിയായ ജോര്‍ജ് കെ. കുര്യന്‍ അല്‍വാരീസ് മാര്‍ യൂലിയോസിന്‍റെയും ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ജൂലൈ 29-നു പരുമലയില്‍ നടക്കുന്ന പിതൃസ്മൃതി സമ്മേളനത്തില്‍ പ. കാതോലിക്കാ ബാവാ അവാര്‍ഡ് സമ്മാനിക്കും.