13-11-1928: പുതിയ നിയമങ്ങള്‍. ഒരാഴ്ചയോളമായി പുതിയ പല ചട്ടങ്ങള്‍ക്കും സ്കറിയ അച്ചന്‍ ഏല്പിച്ചു നടത്തി വരുന്നു. സൂത്താറായ്ക്കു ശേഷം രാവിലെ ഏഴര വരെ യാതൊന്നും ശബ്ദിക്കരുത്. സൂത്താറായ്ക്കുശേഷം സ്വയപരിശോധന നടത്തണമെന്നും രാവിലെ 6.30 മുതല്‍ 7 വരെ ധ്യാനം നടത്തണമെന്നുമാണ്.
20-11-1928: സെമിനാരിയിലെ ശെമ്മാശന്മാര്‍ക്ക് ഒരു പുതിയ നിയമം ഉണ്ടാക്കി. അച്ചടിപ്പിച്ച് എല്ലാവര്‍ക്കും പ്രതി കൊടുത്തു. അതിന്‍പ്രകാരം നടത്തിവരുന്നു.
(കാനം പറപ്പള്ളിത്താഴെ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകളില്‍ നിന്നും)